5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SIP: വെറും 8,000 രൂപ നിക്ഷേപിച്ചുകൊണ്ട് 9 കോടി സമ്പാദിച്ചാലോ? എസ്‌ഐപി കിടുവല്ലേ!

How To Accumulate 9 Crore Through SIP: നിങ്ങള്‍ നിക്ഷേപിക്കുന്നത് എത്ര ചെറിയ തുകയാണെങ്കിലും ചിട്ടയോടെ നിക്ഷേപിക്കുന്നു എന്നതിലാണ് കാര്യം. 12 ശതമാനം വാര്‍ഷിക റിട്ടേണാണ് എസ്‌ഐപികളില്‍ നിലവില്‍ പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ 8,000 രൂപ വെച്ച് പ്രതിമാസം എസ്‌ഐപികളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 9 കോടി രൂപ സമാഹരിക്കാന്‍ എത്ര വര്‍ഷം വേണ്ടിവരുമെന്ന് അറിയാമോ?

SIP: വെറും 8,000 രൂപ നിക്ഷേപിച്ചുകൊണ്ട് 9 കോടി സമ്പാദിച്ചാലോ? എസ്‌ഐപി കിടുവല്ലേ!
പ്രതീകാത്മക ചിത്രം Image Credit source: TV9 Bharatvarsh
shiji-mk
Shiji M K | Published: 20 Feb 2025 17:02 PM

ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നവര്‍ തെരഞ്ഞെടുക്കുന്ന നിക്ഷേപമാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപികള്‍. അച്ചടക്കത്തോടെയുള്ള നിക്ഷേപം നടത്താന്‍ സാധിക്കും എന്നതുകൊണ്ട് തന്നെ എസ്‌ഐപികളോടുള്ള താത്പര്യം വര്‍ധിച്ച് വരികയാണ്.

നിങ്ങള്‍ നിക്ഷേപിക്കുന്നത് എത്ര ചെറിയ തുകയാണെങ്കിലും ചിട്ടയോടെ നിക്ഷേപിക്കുന്നു എന്നതിലാണ് കാര്യം. 12 ശതമാനം വാര്‍ഷിക റിട്ടേണാണ് എസ്‌ഐപികളില്‍ നിലവില്‍ പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ 8,000 രൂപ വെച്ച് പ്രതിമാസം എസ്‌ഐപികളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 9 കോടി രൂപ സമാഹരിക്കാന്‍ എത്ര വര്‍ഷം വേണ്ടിവരുമെന്ന് അറിയാമോ?

ഏകദേശം 40 വര്‍ഷത്തിനുള്ളില്‍ തന്നെ ഒരാള്‍ക്ക് 8,000 രൂപ പ്രതിമാസ നിക്ഷേപം ഉപയോഗിച്ച് കൊണ്ട് 9 കോടി രൂപ സമ്പാദിക്കാന്‍ സാധിക്കുന്നതാണ്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ 12 മുതല്‍ 15 ശതമാനം വരെ വാര്‍ഷിക റിട്ടേണ്‍ നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

12 ശതമാനം റിട്ടേണ്‍ ആണ് നിങ്ങളുടെ 8,000 രൂപ പ്രതിമാസ നിക്ഷേപത്തിന് ലഭിക്കുന്നത് എങ്കില്‍ ഏകേദശം 20 വര്‍ഷത്തിനുള്ളില്‍ 1.5 കോടി രൂപ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. 30 വര്‍ഷത്തിനുള്ളില്‍ 5 കോടി രൂപയും 40 വര്‍ഷത്തിനുള്ളില്‍ 9 കോടി രൂപയുമാണ് നിങ്ങളിലേക്കെത്തുക. നിക്ഷേപ കാലയളവ് വര്‍ധിക്കുന്നതിന് അനുസരിച്ച് എക്‌സ്‌പോണന്‍ഷ്യല്‍ ഇഫക്ട് കാരണം നിങ്ങള്‍ക്ക് ഉയര്‍ന്ന വരുമാനം ലഭിക്കുന്നതാണ്.

വിപണിയിലെ ചാഞ്ചാട്ടത്തിന് അനുസരിച്ചാണ് എസ്‌ഐപികളില്‍ ലാഭവും നഷ്ടവും സംഭവിക്കുന്നത്. ഒറ്റത്തവണ നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമായി എസ്‌ഐപികള്‍ വിപണികളിലെ അപകടസാധ്യതകളെ ലഘൂകരിക്കുന്നുണ്ട്. വിപണിയില്‍ ലാഭം കുറയുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങിക്കുകയും ലാഭം ഉണ്ടാകുമ്പോള്‍ ആ യൂണിറ്റുകള്‍ മൂല്യത്തില്‍ വളരുകയുമാണ് ചെയ്യുന്നത്.

Also Read: SIP-PPF: പണം നിക്ഷേപിക്കാന്‍ എസ്‌ഐപിയാണോ പിപിഎഫ് ആണോ നല്ലത്? 50,000 രൂപ ഇങ്ങനെ വളരും

മാത്രമല്ല എസ്‌ഐപി നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യവും ലഭിക്കുന്നുണ്ട്. ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമിന് കീഴില്‍ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി അനുസരിച്ച് നിക്ഷേപകര്‍ക്ക് പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യം ലഭിക്കുന്നതാണ്.