5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SIP: മാസം 7,000 രൂപ എടുക്കാനുണ്ടാകില്ലേ? എങ്കില്‍ 5 കോടി നേടാം

5 Crore Through SIP Investment: അപകട സാധ്യത കുറഞ്ഞ നിക്ഷേപ രീതികളോടാണ് പൊതുവേ എല്ലാവര്‍ക്കും താത്പര്യം. എന്നാല്‍ അല്‍പം റിസ്‌കെടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ഭാഗമായി എസ്‌ഐപികളിലും പണം നിക്ഷേപിക്കുന്നു. മ്യൂച്വല്‍ ഫണ്ടുകളെ അപേക്ഷിച്ച് എസ്‌ഐപികള്‍ക്ക് അപകട സാധ്യത കുറവാണ്.

SIP: മാസം 7,000 രൂപ എടുക്കാനുണ്ടാകില്ലേ? എങ്കില്‍ 5 കോടി നേടാം
എസ്‌ഐപിImage Credit source: TV9 Bharatvarsh
shiji-mk
Shiji M K | Published: 24 Feb 2025 11:27 AM

കൃത്യ സമയത്ത് കൃത്യമായി പണം നിക്ഷേപിക്കുക എന്നത് വളരെ അനിവാര്യമാണ്. ഭാവിയില്‍ നിറവേറ്റേണ്ടതായുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പലരും പണം നിക്ഷേപിക്കുന്നത്. എന്നാല്‍ അത് ഭാവിയിലേക്ക് മാത്രമല്ല നമുക്ക് മുതല്‍ക്കൂട്ടാകുന്നത്. പെട്ടെന്ന് എത്തുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്കും നിക്ഷേപങ്ങള്‍ സഹായകമാകുന്നു.

അപകട സാധ്യത കുറഞ്ഞ നിക്ഷേപ രീതികളോടാണ് പൊതുവേ എല്ലാവര്‍ക്കും താത്പര്യം. എന്നാല്‍ അല്‍പം റിസ്‌കെടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ഭാഗമായി എസ്‌ഐപികളിലും പണം നിക്ഷേപിക്കുന്നു. മ്യൂച്വല്‍ ഫണ്ടുകളെ അപേക്ഷിച്ച് എസ്‌ഐപികള്‍ക്ക് അപകട സാധ്യത കുറവാണ്.

എന്നാല്‍ ഉടനടി ലാഭം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ എസ്‌ഐപികളില്‍ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് എസ്‌ഐപികള്‍. മാത്രമല്ല നിങ്ങളില്‍ ചിട്ടയായ സമ്പാദ്യശീലം ഉണ്ടാക്കിയെടുക്കാനും എസ്‌ഐപികള്‍ സഹായിക്കുന്നു.

മാസം 7,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 5 കോടി രൂപ നിങ്ങള്‍ക്ക് എസ്‌ഐപി വഴി ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നത്. അത് എങ്ങനെയാണെന്ന് പരിശോധിക്കാം.

എസ്‌ഐപികളില്‍ 12 ശതമാനമാണ് റിട്ടേണാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതിമാസം 7,000 രൂപ നിക്ഷേപിച്ച് 5 കോടി രൂപ നേടണമെങ്കില്‍ നിങ്ങള്‍ 38 വര്‍ഷമാണ് നിക്ഷേപം നടത്തേണ്ടത്. 38 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ ആകെ നിക്ഷേപിക്കുന്ന തുക 31,92,000. ക്യാപ്പിറ്റല്‍ ഗെയിന്‍ ആയി ലഭിക്കുന്നത് 5,13,802. ആകെ നിങ്ങളിലേക്ക് എത്തുന്ന തുക 5,44,97,802 രൂപ.

Also Read: SIP-PPF: പണം നിക്ഷേപിക്കാന്‍ എസ്‌ഐപിയാണോ പിപിഎഫ് ആണോ നല്ലത്? 50,000 രൂപ ഇങ്ങനെ വളരും

എസ്‌ഐപിയില്‍ നിന്ന് മികച്ച സമ്പാദ്യം ലഭിക്കണമെങ്കില്‍ നേരത്തെ നിക്ഷേപിക്കുക, സ്ഥിരത പാലിക്കുക, തുക വര്‍ധിപ്പിക്കുക, മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കുക, ദീര്‍ഘകാല കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. നേരത്തെ നിക്ഷേപം ആരംഭിക്കാനും സ്ഥിരതയോടെ നിക്ഷേപം തുടരാനും സാധിക്കുന്നവര്‍ക്കും എസ്‌ഐപി മികച്ച റിട്ടേണ്‍ നല്‍കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.