SIP: എന്റെ പൊന്ന് ശമ്പളക്കാരി വെറും 3,000 മതി; കോടീശ്വരിയാകണ്ടേ നമുക്ക്

Systematic Investment Plan Benefits: എസ്‌ഐപി വഴി നിങ്ങള്‍ക്ക് നിശ്ചിത തുക എസ്‌ഐപിയില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നതാണ്. ശരാശരി 10 മുതല്‍ 15 ശതമാനം വരെ വാര്‍ഷിക റിട്ടേണ്‍സ് ലഭിക്കുകയാണ് നിങ്ങളുടെ 3,000 രൂപ നിക്ഷേപം എത്രയായി വളരുമെന്ന് അറിയാമോ?

SIP: എന്റെ പൊന്ന് ശമ്പളക്കാരി വെറും 3,000 മതി; കോടീശ്വരിയാകണ്ടേ നമുക്ക്

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍

shiji-mk
Updated On: 

27 Mar 2025 19:06 PM

മാസ ശമ്പളം എത്ര വാങ്ങിക്കുന്നുണ്ട്? അതില്‍ നിന്ന് ചെലവുകള്‍ക്കും അനാവശ്യ ചെലവുകള്‍ക്കും പോകുന്നതിന് മുമ്പ് നിങ്ങള്‍ക്കായി ഒരു 3,000 രൂപ മാറ്റിവെക്കാന്‍ ഉണ്ടാകില്ലേ? ഇല്ലെങ്കില്‍ എങ്ങനെയെങ്കിലും ഉണ്ടാക്കണം. ജോലി ഉള്ള സമയത്തല്ലാതെ പിന്നെ എപ്പോഴാണ് നിങ്ങള്‍ക്കായി പണം സമ്പാദിച്ച് തുടങ്ങുന്നത്.

കാലക്രമേണ പണം വളര്‍ത്തിയെടുക്കാന്‍ തന്നെ ലക്ഷ്യമിട്ട് കൊണ്ടാകട്ടെ നിങ്ങളുടെ നിക്ഷേപം. അതിനായി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളെ കൂട്ടുപിടിക്കാം.

എസ്‌ഐപി വഴി നിങ്ങള്‍ക്ക് നിശ്ചിത തുക മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നതാണ്. ശരാശരി 10 മുതല്‍ 15 ശതമാനം വരെ വാര്‍ഷിക റിട്ടേണ്‍സ് ലഭിക്കുകയാണ് നിങ്ങളുടെ 3,000 രൂപ നിക്ഷേപം എത്രയായി വളരുമെന്ന് അറിയാമോ?

പത്ത് ശതമാനം വാര്‍ഷിക റിട്ടേണ്‍ ആണ് ലഭിക്കുന്നതെങ്കില്‍ ഏകദേശം 30 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഒരു കോടി രൂപ സമ്പാദിക്കാന്‍ സാധിക്കുന്നതാണ്. 12 ശതമാനം വാര്‍ഷിക റിട്ടേണ്‍സ് ആണെങ്കില്‍ 27 വര്‍ഷം കൊണ്ടും 15 ശതമാനമാണെങ്കില്‍ 23 വര്‍ഷത്തിനുള്ളിലും ഒരു കോടി രൂപ സമാഹരിക്കാം.

പ്രതിമാസം 3,000 രൂപയാണ് നിങ്ങള്‍ ഇതിനായി നിക്ഷേപിക്കേണ്ടത്. കോമ്പൗണ്ടിങ്ങിന്റെ കരുത്തിലാണ് നിങ്ങള്‍ക്ക് ഇത്രയും ഉയര്‍ന്ന തുക ചുരുങ്ങിയ കാലയളവില്‍ സമാഹരിക്കാന്‍ സാധിക്കുന്നത്. നിങ്ങളുടെ നിക്ഷേപത്തിനും അതിന്റെ പലിശയ്ക്കും പലിശ ലഭിക്കുന്നതാണ് കോമ്പൗണ്ടിങ്ങിന്റെ രീതി.

3,000 രൂപ മാറ്റി വെക്കാന്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് 1,00 രൂപയില്‍ എസ്‌ഐപിയില്‍ നിക്ഷേപിച്ച് തുടങ്ങാവുന്നതാണ്. 1,00 രൂപയിലും സമ്പാദ്യം ആരംഭിക്കാം എന്നതാണ് എസ്‌ഐപിയെ മറ്റ് പദ്ധതികളില്‍ നിന്ന് വേറിട്ടതാക്കുന്നത്. ആദ്യ വര്‍ഷം 1,00 രൂപ നിക്ഷേപിച്ച് തൊട്ടടുത്ത വര്‍ഷങ്ങളില്‍ പത്ത് ശതമാനം വര്‍ധനവ് വരുത്താനും നിങ്ങള്‍ക്കും സാധിക്കുന്നതാണ്.

Also Read: Personal Finance: അടുത്ത സാമ്പത്തിക വര്‍ഷം നിങ്ങളുടേതാകട്ടെ; പണം സ്വരുക്കൂട്ടാന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞാല്‍ മതി

എസ്‌ഐപികളില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് ഒരു കാര്യം ശ്രദ്ധിക്കുക, മ്യൂച്വല്‍ ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത് വിപണിക്ക് അനുസരിച്ചാണ്. വിപണിയിലുണ്ടാകുന്ന ഏതൊരു മാറ്റങ്ങളും നിങ്ങളുടെ നിക്ഷേപത്തെയും സ്വാധീനിക്കും. അതിനാല്‍ എസ്‌ഐപിയില്‍ നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ റിസ്‌ക്കെടുക്കാന്‍ തയാറാണോ എന്ന കാര്യം പരിശോധിച്ചുറപ്പിക്കുക.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

തിളക്കമുള്ള മുടിക്ക് ബദാം ഓയിൽ
ചക്ക കഴിച്ചിട്ട് ഈ തെറ്റ് ചെയുന്നവരാണോ നിങ്ങൾ?
വായ്‌നാറ്റം അകറ്റാൻ പുതിന കഴിക്കാം
ഈ ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിക്കരുത്!