AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds: എത്ര മ്യൂച്വല്‍ ഫണ്ടുണ്ട്? ഒരാള്‍ക്ക് എത്രയെണ്ണം വരെ ആകാം? അപകടം അറിഞ്ഞ് മുന്നോട്ട് പോകാം

How Many Mutual Funds One Can Own: ഒട്ടുമിക്ക എല്ലാ മ്യൂച്വല്‍ ഫണ്ടുകളിലും 50 മുതല്‍ 60 വരെ സ്റ്റോക്കുകളാണ് അടങ്ങിയിരിക്കുന്നത്. ഇങ്ങനെ പത്ത് ഫണ്ടുകള്‍ കൂടിചേരുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിനെ നിയന്ത്രിക്കാന്‍ സാധിച്ചെന്ന് വരില്ല. മാത്രമല്ല, പല ഫണ്ടുകളിലായി നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് അധിക ചെലവ് ഉണ്ടാക്കിവെക്കുന്നുമുണ്ട്. ഫണ്ട് പെര്‍ഫോമന്‍സ് ട്രാക്ക് ചെയ്യുന്നതിലെ ബുദ്ധിമുട്ടും നിങ്ങളെ വലച്ചേക്കാം.

Mutual Funds: എത്ര മ്യൂച്വല്‍ ഫണ്ടുണ്ട്? ഒരാള്‍ക്ക് എത്രയെണ്ണം വരെ ആകാം? അപകടം അറിഞ്ഞ് മുന്നോട്ട് പോകാം
മ്യൂച്വല്‍ ഫണ്ടുകള്‍ Image Credit source: meshaphoto/Getty Images Creative
shiji-mk
Shiji M K | Updated On: 19 Mar 2025 13:49 PM

നമ്മുടെ രാജ്യത്ത് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2025 ഫെബ്രുവരി 28ന് മ്യൂച്വല്‍ ഫണ്ട് മേഖലയിലുള്ള ആസ്തി 64.53 ലക്ഷം കോടി കവിഞ്ഞതായാണ് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് പറയുന്നത്. മ്യൂച്വല്‍ ഫണ്ടുകളുള്ള നിക്ഷേപങ്ങള്‍ വര്‍ധിച്ചത് കൊണ്ട് തന്നെ പലരുടെയും പോര്‍ട്ട്‌ഫോളിയോയില്‍ ഒന്നിലധികം ഫണ്ടുകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.

ഒരാളുടെ പോര്‍ട്ട്‌ഫോളിയോയില്‍ എത്ര മ്യൂച്വല്‍ ഫണ്ടുകള്‍ വരെ ആകാമെന്ന് അറിയാമോ? ഒരാളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഒരേ സമയം ഒന്നിലധികം മ്യൂച്വല്‍ ഫണ്ടുകള്‍ ഉണ്ടാകുന്നത് നല്ലതല്ല. അങ്ങനെ പാടില്ലെന്ന് പറയുന്നതിന് പ്രധാന കാരണം, അവയെ നിങ്ങള്‍ക്ക് കൃത്യമായി നിയന്ത്രിക്കാനോ പരിപാലിക്കാനോ സാധിക്കില്ല എന്നതാണ്.

ഒട്ടുമിക്ക എല്ലാ മ്യൂച്വല്‍ ഫണ്ടുകളിലും 50 മുതല്‍ 60 വരെ സ്റ്റോക്കുകളാണ് അടങ്ങിയിരിക്കുന്നത്. ഇങ്ങനെ പത്ത് ഫണ്ടുകള്‍ കൂടിചേരുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിനെ നിയന്ത്രിക്കാന്‍ സാധിച്ചെന്ന് വരില്ല. മാത്രമല്ല, പല ഫണ്ടുകളിലായി നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് അധിക ചെലവ് ഉണ്ടാക്കിവെക്കുന്നുമുണ്ട്. ഫണ്ട് പെര്‍ഫോമന്‍സ് ട്രാക്ക് ചെയ്യുന്നതിലെ ബുദ്ധിമുട്ടും നിങ്ങളെ വലച്ചേക്കാം.

വിവിധ ഫണ്ടുകളില്‍ നിക്ഷേപിച്ചുകൊണ്ടുള്ള പോര്‍ട്ട്‌ഫോളിയോ ആണ് നിങ്ങള്‍ക്ക് രൂപപ്പെടുത്തി എടുക്കേണ്ടതെങ്കില്‍ മൂന്ന് മുതല്‍ അഞ്ച് വരെ മികച്ച ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്. അവ ഏതെല്ലാമാണെന്ന് നോക്കാം.

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ രണ്ടോ മൂന്നോ ഫണ്ടുകള്‍ മതിയാകും. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിവ സംയുക്തമായി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഒരേ മേഖലയില്‍ തന്നെ നിക്ഷേപം നടത്താതെ ഐടി, ബാങ്കിങ്, എഫ്എംസിജി പോലുള്ള വ്യത്യസ്ത മേഖലകളില്‍ നിക്ഷേപം നടത്താവുന്നതാണ്.

Also Read: SIP: 6,000 നിക്ഷേപിച്ച് 5 കോടി നേടുന്ന സൂത്രമറിയാമോ? എസ്‌ഐപി ഉണ്ടല്ലോ, എല്ലാം പഠിക്കാം

ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍

ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കേണ്ടത് നിങ്ങളുടെ ലിക്വിഡിറ്റി ആവശ്യകതകള്‍ക്ക് അനുസരിച്ചാണ്. ഒന്നോ രണ്ടോ ഫണ്ടുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. റിസ്‌ക് കുറവുള്ള ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ഹൈബ്രിഡ് ഫണ്ടുകള്‍

ഹൈബ്രിഡ് ഫണ്ട് തിരഞ്ഞെടുക്കുമ്പോള്‍ സ്ഥിരമായ വരുമാനവും കുറഞ്ഞ റിസ്‌ക്കുമുള്ള ഒരു ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടോ മ്യൂച്വല്‍ ഫണ്ട് ഹെല്‍ത്ത് കെയര്‍ ഫണ്ടോ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.