Personal Finance: 5 വര്‍ഷമുണ്ടാകുമോ? എങ്കില്‍ 50 ലക്ഷം സ്വന്തമാക്കാം; മികച്ച നിക്ഷേപ രീതികള്‍ ഇവയാണ്
Best Investment Options: ഇന്ന് വിപണിയില്‍ വ്യത്യസ്തങ്ങളായ നിക്ഷേപ മാര്‍ഗങ്ങള്‍ ലഭ്യമാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ നേട്ടമുണ്ടാക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ തിരഞ്ഞെടുക്കാവുന്ന ചില നിക്ഷേപ മാര്‍ഗങ്ങള്‍ പരിചയപ്പെടാം.

പണം സമ്പാദിച്ച് തുടങ്ങിയില്ല എന്നുണ്ടെങ്കില്‍ ഇനിയുള്ള നിങ്ങളുടെ അഞ്ച് വര്‍ഷങ്ങള്‍ മികച്ച സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനാകട്ടെ. കൃത്യമായ ആസൂത്രണത്തിലൂടെ നിക്ഷേപം നടത്തുന്നത് നിങ്ങളെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പ്രാപ്തമാക്കുന്നു. നിക്ഷേപം നടത്തുമ്പോള്‍ വൈവിധ്യവത്കരണത്തിന് പ്രാധാന്യം നല്‍കുന്നത് ഗുണം ചെയ്യും. പല നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്നത് വഴി അപകട സാധ്യത കുറയ്ക്കാനും ഉയര്‍ന്ന നേട്ടമുണ്ടാക്കാനും സാധിക്കും.
ഇന്ന് വിപണിയില്‍ വ്യത്യസ്തങ്ങളായ നിക്ഷേപ മാര്‍ഗങ്ങള്‍ ലഭ്യമാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ നേട്ടമുണ്ടാക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ തിരഞ്ഞെടുക്കാവുന്ന ചില നിക്ഷേപ മാര്‍ഗങ്ങള്‍ പരിചയപ്പെടാം.
സ്വര്‍ണം
സ്വര്‍ണത്തിന് ദിനംപ്രതി വില വര്‍ധിക്കുകയാണ്. അന്താരാഷ്ട്ര പ്രതിസന്ധികള്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകളെ അടുപ്പിച്ചു എന്ന് പറയാം. 2024ല്‍ സ്വര്‍ണം 24 ശതമാനം റിട്ടേണ്‍സ് ആണ് നല്‍കിയതെങ്കില്‍ 2025ല്‍ സ്വര്‍ണത്തിന്റെ വാര്‍ഷിക വരുമാനം 14.1 ശതമാനം ആണ്. 1995നും 2024നും ഇടയില്‍ സ്വര്‍ണം ശരാശരി 10 ശതമാനം വാര്‍ഷിക വരുമാനം വാഗ്ദാനം ചെയ്തതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.




2020ല്‍ സ്വര്‍ണത്തില്‍ പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചിരുന്നു എങ്കില്‍ 2025 ഫെബ്രുവരിയില്‍ 9.5 ലക്ഷം രൂപ ലഭിക്കുമായിരുന്നു. നിക്ഷേപ മൂല്യം ഇവിടെ 6 ലക്ഷം രൂപയാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉണ്ടായത് 58.7 ശതമാനം ലാഭമാണ്.
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍
അല്‍പം അപകട സാധ്യതയുള്ളതാണെങ്കിലും അഞ്ച് വര്‍ഷത്തിനുള്ളില്‍ മികച്ച വരുമാനം കണ്ടെത്താന്‍ സാധിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ 15 ശതമാനം വാര്‍ഷിക വരുമാനം വാഗ്ദാനം ചെയ്ത ലാര്‍ജ് ക്യാപ് ഫണ്ടില്‍ പ്രതിമാസം 23,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ മികച്ച വരുമാനം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കോര്‍പ്പസ് 20,08,868 രൂപയായിരിക്കും.
ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍
ഇത് ഓഹരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫണ്ടല്ല. അതിനാല്‍ തന്നെ സുരക്ഷിതമാണ്. അഞ്ച് വര്‍ഷത്തെ കാലയളവില്‍ 10 മുതല്‍ 13 ശതമാനം വരെ വാര്‍ഷിക വരുമാനമാണ് ഈ ഫണ്ട് വാഗ്ദാനം ചെയ്യുന്നത്. പ്രതിവര്‍ഷം 12 ശതമാനം റിട്ടേണ്‍ നിരക്ക് ഉറപ്പ് നല്‍കുന്നു. അഞ്ച് വര്‍ഷത്തേക്ക് പ്രതിമാസം 25,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 20,27,590 രൂപ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.