5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rupee and Dollar: രൂപയുടെ മൂല്യം നിർണയിക്കുന്നത് എങ്ങനെ, രൂപയും ഡോളറും തമ്മിലുള്ള ബന്ധം എന്ത്?

Rupee and Dollar: ഒരു യുഎസ് ഡോളർ എത്ര ഇന്ത്യൻ രൂപയാകുമെന്നത് മാർക്കറ്റിലെ ഡിമാൻഡ്, സപ്ലൈ, സാമ്പത്തിക നയങ്ങൾ, പണപ്പെരുപ്പം, രാജ്യാന്തര വ്യാപാരം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണു നിർണ്ണയിക്കപ്പെടുന്നത്. ഒരു യുഎസ് ഡോളർ എത്ര ഇന്ത്യൻ രൂപയാകുമെന്നത് മാർക്കറ്റിലെ ഡിമാൻഡ്, സപ്ലൈ, സാമ്പത്തിക നയങ്ങൾ, പണപ്പെരുപ്പം, രാജ്യാന്തര വ്യാപാരം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണു നിർണ്ണയിക്കപ്പെടുന്നത്.

Rupee and Dollar: രൂപയുടെ മൂല്യം നിർണയിക്കുന്നത് എങ്ങനെ, രൂപയും ഡോളറും തമ്മിലുള്ള ബന്ധം എന്ത്?
Dollar and RupeeImage Credit source: Pinterest
nithya
Nithya Vinu | Published: 04 Apr 2025 11:26 AM

കൂപ്പു കുത്തി രൂപ, കുതിച്ചുയ‍ർന്ന് ഡോളർ, പലപ്പോഴും നാം കാണുന്ന വാർത്തകളാണിവ. എന്നാൽ ഇന്ത്യൻ രൂപയും ഡോളറും തമ്മിലുള്ള ബന്ധമെന്താണെന്ന് അറിയാമോ?
എന്തുകൊണ്ടാകാം ഡോളർ ശക്തി പ്രാപിക്കുമ്പോൾ രൂപയുടെ മൂല്യം ഇടിയുന്നത് ?

ഇന്ത്യൻ രൂപയും യുഎസ് ഡോളറും തമ്മിലുള്ള ബന്ധം കറൻസി എക്സ്ചേഞ്ച് നിരക്കിലൂടെയാണ് നിർവചിക്കപ്പെടുന്നത്. ഒരു യുഎസ് ഡോളർ എത്ര ഇന്ത്യൻ രൂപയാകുമെന്നത് മാർക്കറ്റിലെ ഡിമാൻഡ്, സപ്ലൈ, സാമ്പത്തിക നയങ്ങൾ, പണപ്പെരുപ്പം, രാജ്യാന്തര വ്യാപാരം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണു നിർണ്ണയിക്കപ്പെടുന്നത്.

എല്ലാ രാജ്യങ്ങളും യുഎസ് ഡോളർ കൈവശം വയ്ക്കുകയും വിനിയോ​ഗിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ഡോളറിന്റെ ആവശ്യമുണ്ട്. ഇന്ത്യ യുഎസില്‍ നിന്ന് ഉൽപ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഇടപാട് പൂര്‍ത്തിയാക്കുന്നതിനു രൂപ ഡോളറാക്കി മാറ്റേണ്ടതുണ്ട്. ഇത് യുഎസ് ഡോളറിന്റെ ആവശ്യം വര്‍ധിപ്പിക്കുന്നു. ആമേരിക്ക-ഇന്ത്യ സാമ്പത്തിക നയങ്ങൾ, ഫെഡറൽ റിസർവ്, ഇന്ത്യൻ സർക്കാർ, മറ്റ് ആഗോള സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയും മൂല്യനിർണ്ണയത്തിൽ പ്രധാനമാണ്.

ALSO READ: ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നിരസിച്ചേക്കാം; ഈ തെറ്റുകൾ ചെയ്യല്ലേ…

എന്തുകൊണ്ട് രൂപയുടെ മൂല്യം കുറയുന്നു?

ഇന്ത്യയിൽ ഡോളറിന്റെ ആവശ്യം കൂടുന്നത് രൂപയുടെ മൂല്യം കുറയ്ക്കുന്നു. അതായത്, എണ്ണ ഇറക്കുമതിയും വിദേശ കടബാധ്യതകളും രൂപയുടെ മൂല്യം കുറയ്ക്കും. കൂടാതെ ഡോളറിന്റെ ആഗോള ശക്തി വർധിച്ചാൽ മറ്റ് കറൻസികളുടെ (രൂപ ഉൾപ്പെടെ) മൂല്യം കുറയാം. ഉയർന്ന പണപ്പെരുപ്പം ഉണ്ടാകുന്നതും രൂപയുടെ മൂല്യം കുറയ്ക്കുന്നു.

കൂടുതൽ വിദേശ നിക്ഷേപങ്ങൾ വരുത്തുന്നതിലൂടെയും കയറ്റുമതി  വർധിപ്പിക്കുന്നതിലൂടെയും ആഭ്യന്തര ഉത്പാദനം മെച്ചപ്പെടുത്തുന്നതിലൂടെയും രൂപയുടെ മൂല്യം വർധിപ്പിക്കാൻ കഴിയും.

രൂപയുടെ മൂല്യം നിർണ്ണയിക്കുന്നത് എങ്ങനെ?

വിപണിയിലെ വിതരണത്തെയും ഡിമാന്റിനെയും അടിസ്ഥാനമാക്കിയാണ് രൂപയുടെ മൂല്യം നിശ്ചയിക്കപ്പെടുന്നത്.

നിക്ഷേപങ്ങൾ: ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങൾ, വസ്ത്രവ്യാപാരം, പ്രവാസികളുടെ പണമിടപാട് എന്നിവ കൂടുമ്പോൾ രൂപയ്ക്ക് ആവശ്യകത വർധിച്ച് അതിന്റെ മൂല്യം ഉയരും. ഇറക്കുമതിയും വിദേശ കടബാധ്യതകളും കൂടുമ്പോൾ രൂപയുടെ ഡിമാൻഡ് കുറയുകയും, അതിന്റെ മൂല്യം താഴുകയും ചെയ്യും.

പലിശ നിരക്കും പണപ്പെരുപ്പവും: പലിശ നിരക്ക് ഉയർന്നാൽ, വിദേശ നിക്ഷേപകർ കൂടുതൽ രൂപ വാങ്ങുകയും രൂപയുടെ മൂല്യം കൂടുകയും ചെയ്യും. പണപ്പെരുപ്പ് കുറയുമ്പോൾ, രൂപയുടെ വാങ്ങൽ ശേഷി വർധിക്കുന്നു.

വ്യാപാര ബാലൻസ്: കയറ്റുമതി കൂടുതലാകുമ്പോൾ, വിദേശരാജ്യങ്ങളിൽ നിന്ന് കൂടുതൽ രൂപയ്ക്ക് ആവശ്യമുണ്ടാകും, അതിനാൽ രൂപയുടെ മൂല്യം വർധിക്കും. ഇറക്കുമതി കൂടുതലാകുമ്പോൾ, വിദേശ കറൻസികൾക്ക് കൂടുതൽ ആവശ്യകത ഉണ്ടാകും, അതിനാൽ രൂപയുടെ മൂല്യം താഴും.

വിദേശ നിക്ഷേപങ്ങൾ: ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റും (FDI) ഓഹരി നിക്ഷേപവും വർധിച്ചാൽ, രൂപയ്ക്ക് ആവശ്യകത കൂടുകയും അതിന്റെ മൂല്യം ഉയരുകയും ചെയ്യും.

റിസർവ് ബാങ്ക് ഇടപെടലുകൾ, വിദേശനാണ്യ ശേഖരം: റിസർവ് ബാങ്കും  രൂപയുടെ മൂല്യം സ്ഥിരപ്പെടുത്താൻ ഇടപെടുന്നുണ്ട്. രൂപയുടെ മൂല്യം വളരെ താഴ്ന്നാൽ, റിസർവ് ബാങ്ക് ഡോളർ വിറ്റഴിക്കുകയും രൂപ വാങ്ങുകയും ചെയ്യും.

ആഗോള സാമ്പത്തിക സാഹചര്യങ്ങൾ:  ആഗോള സാമ്പത്തിക മാന്ദ്യങ്ങളും മറ്റ് സംഭവ വികാസങ്ങളും രൂപയുടെ മൂല്യത്തെ ബാധിക്കുന്നു.