Personal Finance: കടം പെരുകിയോ? ഇക്കാര്യങ്ങളാകാം നിങ്ങളെ വലയ്ക്കുന്നത്

How To Manage Debt: വായ്പകള്‍ എടുക്കുന്നത് പോലെ അത്ര എളുപ്പമല്ല സാമ്പത്തിക ബാധ്യതകളൊന്നും തന്നെയില്ലാതെ ജീവിക്കുന്നത്. കടം ലഭിക്കാനുള്ള എളുപ്പം ആളുകളെ കൂടുതല്‍ ബാധ്യതകളിലേക്ക് തള്ളിവിടുന്നു. ഇത് തിരിച്ചടവിനെ ബാധിക്കുകയും ചെയ്യുന്നു. എന്തെല്ലാം കാര്യങ്ങളാണ് ഒരാളെ കടത്തിലേക്ക് നയിക്കുന്നതെന്ന് നോക്കാം.

Personal Finance: കടം പെരുകിയോ? ഇക്കാര്യങ്ങളാകാം നിങ്ങളെ വലയ്ക്കുന്നത്

പ്രതീകാത്മക ചിത്രം

Published: 

01 Mar 2025 09:29 AM

സാമ്പത്തിക ആവശ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഒരാളെ തേടിയെത്താം. പലരും തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വായ്പകളെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ ഇന്നത്തെ കാലത്ത് വായ്പകളെടുക്കുന്ന ആളുകളുടെ എണ്ണം ദിനംപ്രതി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.

വളരെ പെട്ടെന്ന് തന്നെ ലോണുകള്‍ ലഭിക്കും എന്നത് തന്നെയാണ് പലരെയും കടക്കാരനാകാന്‍ പ്രേരിപ്പിക്കുന്നത്. ഈടുകളൊന്നും തന്നെ നല്‍കാതെ ലോണുകള്‍ അനുവദിക്കുന്ന ഒട്ടനവധി മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഇന്നുണ്ട്.

വായ്പകള്‍ എടുക്കുന്നത് പോലെ അത്ര എളുപ്പമല്ല സാമ്പത്തിക ബാധ്യതകളൊന്നും തന്നെയില്ലാതെ ജീവിക്കുന്നത്. കടം ലഭിക്കാനുള്ള എളുപ്പം ആളുകളെ കൂടുതല്‍ ബാധ്യതകളിലേക്ക് തള്ളിവിടുന്നു. ഇത് തിരിച്ചടവിനെ ബാധിക്കുകയും ചെയ്യുന്നു. എന്തെല്ലാം കാര്യങ്ങളാണ് ഒരാളെ കടത്തിലേക്ക് നയിക്കുന്നതെന്ന് നോക്കാം.

പലിശ നിരക്കുകള്‍, തിരിച്ചടവ്, പെനാല്‍റ്റി ക്ലോസുകള്‍ എന്നിവ ഉള്‍പ്പെടെ വായ്പയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പലരും മനസിലാക്കുന്നില്ല. പലിശ നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാതെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതില്‍ കൂടുതല്‍ ലോണുകള്‍ എടുക്കുന്നു. ലോണുകളുടെ തിരിച്ചടവ് താളംതെറ്റുമ്പോള്‍ കടബാധ്യത വര്‍ധിക്കുകയും സാമ്പത്തികമായി പൂര്‍വസ്ഥിതിയിലേക്ക് എത്തുന്നത് ബുദ്ധിമുട്ടാവുകയും ചെയ്യുന്നു.

വായ്പ എടുക്കുന്നതില്‍ ഭൂരിഭാഗം ആളുകള്‍ക്കും പരിമിതമായ ക്രെഡിറ്റ് ചരിത്രവും സാമ്പത്തിക സാക്ഷരത കുറയുന്നതും വെല്ലുവിളിയാകുന്നു. അതിനാല്‍ ഇക്കാര്യങ്ങളെല്ലാം അവരെ കൂടുതല്‍ കടം വാങ്ങിക്കുന്നതിന് പ്രേരിപ്പിക്കുന്നു. വേഗത്തില്‍ പണം വായ്പ ലഭിക്കുന്നതും വായ്പാ നിബന്ധനകളെ കുറിച്ച് ധാരണയില്ലാത്തതും ബാധ്യത ഇരട്ടിയാക്കും.

ഒന്നിലധികം വായ്പകളെടുക്കുന്നത് നിങ്ങളെ പ്രയാസത്തിലാക്കും. ഭവന വായ്പകള്‍, കാര്‍ വായ്പകള്‍, വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ കാര്യങ്ങളെല്ലാം കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.

Also Read: Instant Education Loan : പഠനത്തിനായി വിദ്യാഭ്യാസ വായ്പ മാത്രമല്ല; കുറഞ്ഞ രേഖകൾ സമർപ്പിച്ച് ഈ ലോണുകളും എടുക്കാം

ശരിയായ രീതിയില്‍ തിരിച്ചടവ് നടന്നില്ലെങ്കില്‍ ഇഎംഐകള്‍ വര്‍ധിച്ചുവരും. കൂടാതെ ഉയര്‍ന്ന പലിശയുള്ള ക്രെഡിറ്റ് കാര്‍ഡ് കുടിശിക പലപ്പോഴും തിരിച്ചടവ് മുടങ്ങുന്നതിന് കാരണമാകാറുണ്ട്.

ഇവയ്‌ക്കെല്ലാം പുറമെ നിങ്ങള്‍ക്ക് പെട്ടെന്നുണ്ടാകുന്ന തൊഴില്‍ നഷ്ടം, അപ്രതീക്ഷിതമായെത്തുന്ന ആശുപത്രി ആവശ്യങ്ങള്‍ തുടങ്ങിയവ വായ്പ തിരിച്ചടയ്ക്കാനുള്ള കഴിവിനെ ബാധിക്കും. ഇത്തരം സംഭവങ്ങള്‍ വായ്പ അടച്ചുതീര്‍ക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതിന് കാരണമാകും.

Related Stories
Patanjali Products: പതഞ്ജലി ആഗോള തലത്തിലേക്കും; ആയുർവേദ ഉൽപ്പന്നങ്ങൾ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് എങ്ങനെ എത്തുന്നു?
Mutual Funds: അന്ന് 10,000 നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്ന് 14 കോടി സമ്പാദ്യം; വൈകിയിട്ടില്ല ഇനിയും സമയമുണ്ട്‌
Investment Tips: 10 ലക്ഷം കയ്യിലുണ്ടെങ്കില്‍ ഇവയില്‍ നിക്ഷേപിക്കാവുന്നതാണ്; മികച്ച റിട്ടേണ്‍സ് ഉറപ്പ്‌
Kerala Gold Rate: പൊന്നേ മടങ്ങി വരൂ! പൊന്നിന്‍ ചന്തം മങ്ങും; പറപറന്ന് സ്വര്‍ണം, ഇന്നത്തെ വില കേട്ടാല്‍ ഞെട്ടും
EPF Balance: ഇപിഎഫ് ബാലൻസ് പരിശോധിക്കാൻ വെറും മിനിറ്റുകൾ മാത്രം; ഈ വഴികൾ അറിയാമോ?
Gold Loan Default: ​ഗോൾഡ് ലോൺ തിരിച്ചടവ് മുടങ്ങുമോ എന്ന ടെൻഷനുണ്ടോ? ഇത്രയും ചെയ്താൽ മതി, നിങ്ങളുടെ ആഭരണങ്ങളും ക്രെഡിറ്റ് സ്കോറും സംരക്ഷിക്കാം
വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ശീലങ്ങൾ
മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
ഫ്‌ളാക്‌സ് സീഡിന്റെ ഞെട്ടിപ്പിക്കും ഗുണങ്ങള്‍
രുദ്രാക്ഷമാല ധരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ