5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Post Office Savings Schemes: 10 ലക്ഷം രൂപ സമ്പാദ്യം വേണോ? എങ്കില്‍ പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതിയില്‍ നിക്ഷേപിച്ചോളൂ

Post Office Kisan Vikas Patra: പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളൊരു പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. കിസാന്‍ വികാസ് പത്രയില്‍ 5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 115 മാസങ്ങള്‍ കഴിയുമ്പോള്‍ 10 ലക്ഷം രൂപയായി നിങ്ങളുടെ സമ്പാദ്യം വളരും. പ്രതിവര്‍ഷം 7.5 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് കിസാന്‍ വികാസ് പത്ര വാഗ്ദാനം ചെയ്യുന്നത്.

Post Office Savings Schemes: 10 ലക്ഷം രൂപ സമ്പാദ്യം വേണോ? എങ്കില്‍ പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതിയില്‍ നിക്ഷേപിച്ചോളൂ
കിസാന്‍ വികാസ് പത്ര Image Credit source: TV9 Marathi
shiji-mk
Shiji M K | Updated On: 15 Mar 2025 18:28 PM

പോസ്റ്റ് ഓഫീസ് പദ്ധതികളോട് പൊതുവേ ആളുകള്‍ക്ക് വലിയ താത്പര്യമാണ്. അപകട സാധ്യത കുറഞ്ഞതും ഉയര്‍ന്ന പലിശ ലഭിക്കുന്നതുമായ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത് എന്നതാണ് ഇതിന് പ്രധാന കാരണം. വ്യത്യസ്ത വിഭാഗങ്ങളിലുള്ള ആളുകള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് നിക്ഷേപം നടത്താനും പോസ്റ്റ് ഓഫീസ് അനുവദിക്കുന്നു.

പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളൊരു പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. കിസാന്‍ വികാസ് പത്രയില്‍ 5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 115 മാസങ്ങള്‍ കഴിയുമ്പോള്‍ 10 ലക്ഷം രൂപയായി നിങ്ങളുടെ സമ്പാദ്യം വളരും. പ്രതിവര്‍ഷം 7.5 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് കിസാന്‍ വികാസ് പത്ര വാഗ്ദാനം ചെയ്യുന്നത്.

9 വര്‍ഷവും 7 മാസവുമാണ് നിങ്ങള്‍ക്ക് നിക്ഷേപിക്കുന്നതെങ്കിലാണ് 10 ലക്ഷം രൂപ സമ്പാദ്യം ഉണ്ടാകുന്നത്. പദ്ധതിയുടെ മുഴുവന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി കാലാവധി പൂര്‍ത്തിയാകുന്നത് വരെ നിങ്ങള്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. എന്നിരുന്നാലും 2.5 വര്‍ഷത്തെ നിക്ഷേപത്തിന് ശേഷം നിങ്ങള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്.

സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പദ്ധതിയായതിനാല്‍ തന്നെ നിങ്ങള്‍ക്ക് സുരക്ഷിതമായ നിക്ഷേപം വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം സമ്പാദ്യത്തില്‍ സ്ഥിരത കൈവരിക്കാനും സാധിക്കുന്നു. അപകട സാധ്യതയില്ലാത്ത നിക്ഷേപമാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ തീര്‍ച്ചയായിട്ടും ഇത് തിരഞ്ഞെടുക്കാവുന്നതാണ്.

Also Read: Post office Savings Scheme: 5 ലക്ഷം മതി 15 ലക്ഷം സമ്പാദ്യമുണ്ടാക്കാൻ; പോസ്റ്റ് ഓഫീസ് എഫ്ഡി കിടുവല്ലേ

മാത്രമല്ല കിസാന്‍ വികാസ് പത്ര സെക്ഷന്‍ 80 സി പ്രകാരം നികുതി ഇളവുകള്‍ക്കും വിധേയമാണ്. ആധാറും പാന്‍ കാര്‍ഡുമാണ് കെവൈസി ആക്ടിവേഷന് വേണ്ടി ആവശ്യമായത്. ആര്‍ക്ക് വേണമെങ്കിലും ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.