5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Personal Finance: പേഴ്‌സണല്‍ ലോണ്‍ എടുത്ത് സമ്പാദിക്കാമോ? ചെയ്യേണ്ടത് ഇങ്ങനെയാണ്‌

How to Use Personal Loans for Wealth Creation: സമ്പാദിക്കാനായി ലോണുകള്‍ എടുക്കുക എന്ന് പറയുമ്പോള്‍ വിചിത്രമായി തോന്നുന്നുണ്ടാകും. എന്നാല്‍ വായ്പ എടുത്ത പണം ഉപയോഗിച്ച് സമ്പത്ത് ഉണ്ടാക്കിയെടുക്കാം എന്നതാണ് വാസ്തവം. കൃത്യമായി ആസൂത്രണം ചെയ്യുന്നതിലൂടെ മാത്രമാണ് സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂ. വായ്പ എടുത്തുകൊണ്ട് എങ്ങനെ സമ്പാദ്യം ഉണ്ടാക്കിയെടുക്കാമെന്ന് നോക്കാം.

Personal Finance: പേഴ്‌സണല്‍ ലോണ്‍ എടുത്ത് സമ്പാദിക്കാമോ? ചെയ്യേണ്ടത് ഇങ്ങനെയാണ്‌
ഇന്ത്യന്‍ രൂപ Image Credit source: PTI
shiji-mk
SHIJI M K | Published: 28 Dec 2024 19:38 PM

പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നവരാണ് ഒരുവിധം എല്ലാവരും. ഉയര്‍ന്ന പലിശയാണ് ഈടാക്കുന്നതെങ്കിലും അടിയന്തര ഘട്ടത്തില്‍ വ്യക്തിഗത വായ്പ എടുക്കുന്നതില്‍ തെറ്റില്ലെന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. പണത്തിന് അത്യാവശ്യം വരുമ്പോഴാണ് സാധാരണയായും നമ്മള്‍ ലോണുകളെ ആശ്രയിക്കുന്നത്. എന്നാല്‍ സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനായി ലോണുകള്‍ എടുക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

സമ്പാദിക്കാനായി ലോണുകള്‍ എടുക്കുക എന്ന് പറയുമ്പോള്‍ വിചിത്രമായി തോന്നുന്നുണ്ടാകും. എന്നാല്‍ വായ്പ എടുത്ത പണം ഉപയോഗിച്ച് സമ്പത്ത് ഉണ്ടാക്കിയെടുക്കാം എന്നതാണ് വാസ്തവം. കൃത്യമായി ആസൂത്രണം ചെയ്യുന്നതിലൂടെ മാത്രമാണ് സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂ. വായ്പ എടുത്തുകൊണ്ട് എങ്ങനെ സമ്പാദ്യം ഉണ്ടാക്കിയെടുക്കാമെന്ന് നോക്കാം.

പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപിക്കാം

റിയല്‍എസ്റ്റേറ്റ് നല്ലൊരു നിക്ഷേപമാര്‍ഗമാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. സ്ഥലങ്ങളുടെയെല്ലാം വില ഓരോ ദിവസം വെച്ചാണ് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ പണമുണ്ടാക്കാനുള്ള നല്ലൊരു മാര്‍ഗമായി റിയല്‍എസ്റ്റേറ്റിനെ കണക്കാക്കാം. വായ്പ എടുക്കുന്ന പണം ഉപയോഗിച്ച് ഉയര്‍ന്ന വില ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലം നോക്കി വാങ്ങിക്കുന്നതാണ് നല്ലത്. ബുദ്ധിപൂര്‍വ്വം പണം സ്ഥലം വാങ്ങിക്കുന്നതില്‍ നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല ലാഭം കൊയ്യാനാകും. കണ്ണായ സ്ഥലം വാങ്ങിച്ച് അത് ഉയര്‍ന്ന ലാഭം കിട്ടുന്ന സമയത്ത് മറിച്ച് വിറ്റാല്‍ നിങ്ങള്‍ വായ്പയെടുത്ത പണവും അതിന്റെ പലിശയും തിരിച്ചടച്ചാലും ലാഭം നിങ്ങള്‍ക്ക് തന്നെയായിരിക്കും.

ബിസിനസ് വികസിപ്പിക്കാം

ബിസിനസ് നടത്താന്‍ ആഗ്രഹിക്കുന്നവരോ അല്ലെങ്കില്‍ നിലവില്‍ ബിസിനസ് നടത്തികൊണ്ടിരിക്കുന്നവരോ ആണ് നിങ്ങള്‍ എങ്കില്‍ വായ്പ എടുക്കുന്ന പണം ബിസിനസിനായി പ്രയോജനപ്പെടുത്താവുന്നതാണ്. ബിസിനസ് വിജയിക്കുകയാണെങ്കില്‍ അതിന്റെ ലാഭം ലഭിക്കുകയും ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും. അതില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് ലോണ്‍ അവസാനിപ്പിക്കാനും നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.

Also Read: Personal Loan: ജോലിയില്ലെങ്കിലെന്താ പേഴ്‌സണല്‍ ലോണ്‍ എളുപ്പം നേടാം; അറിയേണ്ടതെല്ലാം

കടം ഒന്ന് മതി

കുറഞ്ഞ നിരക്കിലുള്ള വായ്പകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍ അത് വാങ്ങിച്ച ശേഷം ഉയര്‍ന്ന പലിശ നല്‍കുന്ന എല്ലാ വായ്പകളും ആ തുക കൊണ്ട് അവസാനിപ്പിക്കാവുന്നതാണ്. കുറഞ്ഞ പലിശ നല്‍കേണ്ട വായ്പകള്‍ മാത്രം നിലനിര്‍ത്തുന്നതാണ് നല്ലത്. ഇതുവഴി അധിക ചെലവ് നിയന്ത്രിക്കാനും നിങ്ങള്‍ക്ക് സാധിക്കും.

ഇക്വിറ്റി നിക്ഷേപം

വായ്പ എടുക്കുന്ന തുക ഇക്വിറ്റിയില്‍ നിക്ഷേപിക്കാനും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഈ നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം വായ്പയുടെ പലിശയേക്കാള്‍ കൂടുതലാണെങ്കില്‍ അത് നിങ്ങള്‍ക്ക് സമ്പത്ത് ഉണ്ടാക്കാന്‍ സഹായിക്കും. ലാഭം നല്‍കുന്നില്ല എന്നുണ്ടെങ്കില്‍ പദ്ധതി ഉപേക്ഷിക്കാവുന്നതാണ്.

ഫിക്‌സഡ് ഡെപ്പോസിറ്റ്

വായ്പ എടുത്ത പണം ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി നിക്ഷേപിക്കുന്നതും നല്ല മാര്‍ഗം തന്നെയാണ്. ഇതില്‍ നിന്ന് ലഭിക്കുന്ന പലിശ നിങ്ങള്‍ക്ക് ലോണ്‍ തിരിച്ചടവിന് ഉപയോഗിക്കാവുന്നതാണ്.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്നത് ഒരു പൊതുവിവരത്തെ തുടര്‍ന്ന് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടാണ്. അവ പരിശോധിക്കാതെ സംഭവിക്കുന്ന ഒരു തരത്തിലുള്ള സാമ്പത്തിക നഷ്ടത്തിനും ടിവി9 ഉത്തരവാദിയായിരിക്കില്ല.

Latest News