Atal Pension Yojana: മാസം 42 രൂപ മതിയന്നേ നിങ്ങള്‍ക്കും നേടാം പെന്‍ഷന്‍; അതും സര്‍ക്കാര്‍ ഉറപ്പില്‍
Atal Pension Yojana Benefits: സാമ്പത്തിക സുരക്ഷിതത്വം വളരെ അനിവാര്യമാണ്. മറ്റുള്ളവരെ പോലെ തന്നെ സാമ്പത്തികമായി മെച്ചപ്പെടാനും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും കൂലിപ്പണിക്കാര്‍ക്ക് ഉള്‍പ്പെടെ സാധിക്കും. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ഉന്നമനത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന.

ജീവിതകാലം മുഴുവന്‍ ജോലി ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. എന്നാല്‍ ആരോഗ്യസ്ഥിതി പലരെയും അതിന് അനുവദിക്കുന്നില്ല. സര്‍ക്കാര്‍ പെന്‍ഷനല്ലാതെ മറ്റൊരു പെന്‍ഷന്‍ ആനുകൂല്യം കണ്ടെത്തുന്നതിനായി പലര്‍ക്കും സാധിക്കാതെ വരാറുമുണ്ട്. കൂലിപ്പണിക്കാര്‍ക്ക് സര്‍ക്കാര്‍ അല്ലാതെ മറ്റാരാണ് പെന്‍ഷന്‍ നല്‍കുക എന്ന ചിന്തയാണോ നിങ്ങള്‍ക്ക്. എങ്കില്‍ അത് അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു.
സാമ്പത്തിക സുരക്ഷിതത്വം വളരെ അനിവാര്യമാണ്. മറ്റുള്ളവരെ പോലെ തന്നെ സാമ്പത്തികമായി മെച്ചപ്പെടാനും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും കൂലിപ്പണിക്കാര്‍ക്ക് ഉള്‍പ്പെടെ സാധിക്കും. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ഉന്നമനത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന.
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി നിയന്ത്രിക്കുന്ന പദ്ധതി കൂടിയാണ് അടല്‍ പെന്‍ഷന്‍ യോജന അഥവാ എപിവൈ. 60 വയസ് വരെ നിങ്ങള്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. ശേഷം പ്രതിമാസം 1,000 മുതല്‍ 5,000 വരെ പെന്‍ഷന്‍ ആനുകൂല്യം ലഭിക്കും.




18നും 40 നുമിടയില്‍ പ്രായമുള്ള ആര്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്. ഒരു സേവിങ്‌സ് ബാങ്ക് അക്കൗണ്ട് കൈവശമുണ്ടായിരിക്കണം എന്നത് മാത്രമാണ് നിബന്ധന. നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ടാണ് ഓരോ മാസവും പണം പിന്‍വലിക്കപ്പെടുന്നത്.
ഏത് പ്രായത്തിലാണോ നിങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമാകുന്നത് എന്നതിനെയും നിങ്ങള്‍ക്ക് ആവശ്യമുള്ള പെന്‍ഷന്‍ തുകയെയും അടിസ്ഥാനപ്പെടുത്തി പ്രതിമാസ സംഭാവനകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. 1,000 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് നിങ്ങള്‍ 18ാം വയസിലാണ് നിക്ഷേപം ആരംഭിക്കുന്നതെങ്കില്‍ പ്രതിമാസം 42 രൂപ നിക്ഷേപിച്ചാല്‍ മതിയാകും.
എന്നാല്‍ നിങ്ങള്‍ 40 വയസിലാണ് നിക്ഷേപം ആരംഭിക്കുന്നത് പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ 1,454 രൂപയാണ് ഓരോ മാസവും നിക്ഷേപിക്കേണ്ടത്. മാത്രമല്ല നിങ്ങള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ നിക്ഷേപിക്കുന്ന തുക വര്‍ധിപ്പിക്കാനും കുറയ്ക്കാനുമുള്ള അവസരവുമുണ്ട്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.