Mutual Funds: അന്ന് 10,000 നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്ന് 14 കോടി സമ്പാദ്യം; വൈകിയിട്ടില്ല ഇനിയും സമയമുണ്ട്
SBI Long Term Equity Fund: 1993 മുതല്‍ മികച്ച വളര്‍ച്ച കൈവരിച്ച് എസ്ബിഐ മ്യൂച്വല്‍ ഫണ്ടിന്റെ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമിന്റെ ഭാഗമായ എസ്ബിഐ ലോങ് ടേം ഇക്വിറ്റി ഫണ്ടിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. 1993 മാര്‍ച്ചിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. അന്ന് മുതല്‍ പ്രതിമാസം 10,000 രൂപ ഈ ഫണ്ടില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ 2025 മാര്‍ച്ച് 28 നുള്ളില്‍ 14.44 കോടി രൂപയായി വളര്‍ച്ച സംഭവിക്കുമെന്നാണ് ഫണ്ട് ഹൗസ് വ്യക്തമാക്കുന്നത്.

പണം സമ്പാദിക്കാനായി പലരും ഇന്ന് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളെ ആശ്രയിക്കുന്നുണ്ട്. മികച്ച ഫണ്ടുകള്‍ കണ്ടെത്തുകയും അവയില്‍ നിക്ഷേപിക്കുകയും ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് നേട്ടം ഉറപ്പാണ്. പ്രതിമാസം വെറും 10,000 രൂപ നിക്ഷേപിച്ച് 14.4 കോടി രൂപ സമ്പാദ്യം നേടിയവരെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയുള്ളവരും നമുക്കിടയിലുണ്ട്.
1993 മുതല്‍ മികച്ച വളര്‍ച്ച കൈവരിച്ച് എസ്ബിഐ മ്യൂച്വല്‍ ഫണ്ടിന്റെ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമിന്റെ ഭാഗമായ എസ്ബിഐ ലോങ് ടേം ഇക്വിറ്റി ഫണ്ടിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. 1993 മാര്‍ച്ചിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. അന്ന് മുതല്‍ പ്രതിമാസം 10,000 രൂപ ഈ ഫണ്ടില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ 2025 മാര്‍ച്ച് 28 നുള്ളില്‍ 14.44 കോടി രൂപയായി വളര്‍ച്ച സംഭവിക്കുമെന്നാണ് ഫണ്ട് ഹൗസ് വ്യക്തമാക്കുന്നത്.
ഈ വര്‍ഷങ്ങള്‍ക്കുള്ളില്‍ എസ്ബിഐ ലോങ് ടേം ഇക്വിറ്റി ഫണ്ട് 17.94 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കൈവരിച്ചത്. പദ്ധതി ആരംഭിച്ച വര്‍ഷം മുതല്‍ 17.94 വാര്‍ഷിക വളര്‍ച്ച നേടാന്‍ ഈ ഫണ്ടിന് സാധിച്ചു. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ 16.034 ശതമാനം, പത്ത് വര്‍ഷത്തിനുള്ളില്‍ 17.59 ശതമാനം, അഞ്ച് വര്‍ഷത്തിനുള്ളില്‍ 24.31 ശതമാനം, മൂന്ന് വര്‍ഷത്തിനുള്ളില്‍ 23.42 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ച നിരക്ക്.




പ്രതിമാസം 10,000 രൂപയുടെ നിക്ഷേപം 32 വര്‍ഷം കൊണ്ട് 14.44 കോടി രൂപയായി വളര്‍ന്നത് സ്ഥിരതയും ക്ഷമയും ഉള്ളവര്‍ക്ക് ഇക്വിറ്റി ഫണ്ടുകള്‍ ലാഭം നല്‍കുന്നതിന്റെ തെളിവായി പരിഗണിക്കാം. അതിനാല്‍ തന്നെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ ജാഗ്രത പാലിക്കാന്‍ ശ്രമിക്കുക. വിപണിയിലെ സാഹചര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാം. അത് റിട്ടേണിനെ ബാധിക്കുമെന്ന ധാരണയുണ്ടായിരിക്കണം.
ചരിത്രപരമായി ഏതെങ്കിലും ഫണ്ട് മികച്ച പ്രകടം കാഴ്ചവെച്ചിട്ടുണ്ടെന്ന് കരുതി ഭാവിയില്‍ അത് പോലെ സംഭവിക്കണമെന്നില്ല. അതിനാല്‍ തന്നെ നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുന്നതാണ് നല്ലത്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.