5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSFE: 5,213 അടച്ച് 20 ലക്ഷത്തിന്റെ ചിട്ടി സ്വന്തമാക്കാം; കെഎസ്എഫ്ഇ കലക്കും

KSFE Chitty Benefits: ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് നിങ്ങള്‍ക്ക് പണമെങ്കില്‍ അതിന് നിങ്ങളെ കെഎസ്എഫ്ഇ സഹായിക്കും. കെഎസ്എഫ്ഇ ചിട്ടിയുടെ ഭാഗമാകുന്നതിലൂടെ നിങ്ങള്‍ക്ക് കൃത്യമായി സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്നു. 20 ലക്ഷത്തിന്റെ ചിട്ടിയിലാണ് നിങ്ങള്‍ നിങ്ങള്‍ ചേരുന്നതെങ്കില്‍ വളരെ എളുപ്പത്തില്‍ പണം സ്വന്തമാക്കാവുന്നതാണ്.

KSFE: 5,213 അടച്ച് 20 ലക്ഷത്തിന്റെ ചിട്ടി സ്വന്തമാക്കാം; കെഎസ്എഫ്ഇ കലക്കും
കെഎസ്എഫ്ഇImage Credit source: Social Media
shiji-mk
Shiji M K | Published: 14 Apr 2025 13:33 PM

സാമ്പത്തിക ആവശ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വര്‍ധിക്കാം. പലപ്പോഴും നമ്മള്‍ വിചാരിക്കുന്നത് പോലെയായിരിക്കില്ല കാര്യങ്ങള്‍ നടക്കുന്നത്. പെട്ടെന്ന് എത്തുന്ന ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി പലരും വായ്പകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ ഈ വായ്പകള്‍ പലപ്പോഴും ഉയര്‍ന്ന പലിശയാണ് ഈടാക്കുന്നത്.

എന്നാല്‍ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് നിങ്ങള്‍ക്ക് പണമെങ്കില്‍ അതിന് നിങ്ങളെ കെഎസ്എഫ്ഇ സഹായിക്കും. കെഎസ്എഫ്ഇ ചിട്ടിയുടെ ഭാഗമാകുന്നതിലൂടെ നിങ്ങള്‍ക്ക് കൃത്യമായി സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്നു. 20 ലക്ഷത്തിന്റെ ചിട്ടിയിലാണ് നിങ്ങള്‍ നിങ്ങള്‍ ചേരുന്നതെങ്കില്‍ വളരെ എളുപ്പത്തില്‍ പണം സ്വന്തമാക്കാവുന്നതാണ്.

ഈ ചിട്ടിയില്‍ ആദ്യത്തെ മാസം നിങ്ങള്‍ 20,000 രൂപയാണ് അടയ്‌ക്കേണ്ടത്. ആദ്യത്തെ കുറച്ച് മാസങ്ങളില്‍ 30 ശതമാനം ലേല കിഴിവിലാണ് ചിട്ടി മുന്നോട്ട് പോകുന്നത്. അതിനാല്‍ ഡിവിഡന്റായി 5,000 വരുമ്പോള്‍ രണ്ടാമത്തെ ഇന്‍സ്റ്റാള്‍മെന്റ് മുതല്‍ 15,000 രൂപയായിരിക്കും തിരിച്ചടവ്.

ആദ്യ ലേലത്തെ ചിട്ടി ലഭിച്ചാല്‍ 14 ലക്ഷമാണ് ലഭിക്കുക. ഡോക്യുമെന്റേഷന്‍ ചാര്‍ജുകള്‍, ജിഎസ്ടി തുടങ്ങിയ ഈടാക്കിയതിന് ശേഷം 13,81,764 രൂപ ലഭിക്കും. ഈ തുക അത്യാവശ്യമാണെങ്കില്‍ നിങ്ങള്‍ക്ക് പിന്‍വലിക്കാം. ഇല്ലെങ്കില്‍ കെഎസ്എഫ്ഇയില്‍ തന്നെ നിക്ഷേപിക്കാവുന്നതാണ്.

നിങ്ങളുടെ നിക്ഷേപത്തിന് പ്രതിമാസം 8.50 ശതമാനമാണ് പലിശ ലഭിക്കുന്നത്. പ്രതിവര്‍ഷം 1,17,449 രൂപ പലിശ ലഭിക്കും. പ്രതിമാസം 9,787 രൂപയാണ് ലഭിക്കുന്നത്. ഇതിനോടൊപ്പം ഡിവിഡന്റും ലഭിക്കുന്നതോടെ ലേല കിഴിവ് ലഭിക്കുന്നത് 14,787 രൂപയാണ് നിങ്ങളുടെ ലാഭം. ഈ തുക നിങ്ങളുടെ ആകെ നിക്ഷേപമായ 20,000 ത്തില്‍ നിന്ന് കുറച്ചാല്‍ ബാക്കിയുള്ള 5,213 രൂപ. ഇതാണ് നിങ്ങള്‍ മൂന്നാമത്തെ ഇന്‍സ്റ്റാള്‍മെന്റ് മുതല്‍ അടയ്‌ക്കേണ്ടത്.

Also Read: Mutual Funds: അന്ന് 10,000 നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്ന് 14 കോടി സമ്പാദ്യം; വൈകിയിട്ടില്ല ഇനിയും സമയമുണ്ട്‌

എന്നാല്‍ ഈ തുകയെല്ലാം നിങ്ങള്‍ ലേലം വിളിക്കുന്നതിന് അനുസരിച്ച് വ്യത്യാസപ്പെടും. ആദ്യത്തെ ലേലത്തില്‍ തന്നെ പണം ലഭിച്ചാല്‍ മാത്രമേ ഇങ്ങനെ സംഭവിക്കുകയുള്ളു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.