SIP: കോടീശ്വരനാകാന്‍ 50 രൂപ മതി! വെറുതെ പറയുന്നതല്ല, എസ്‌ഐപിയില്‍ നിക്ഷേപിച്ച് നോക്കൂ
Accumulate 1 Crore Through SIP: കുറഞ്ഞ തുകയില്‍ ആരംഭിക്കാന്‍ സാധിക്കുന്ന നിക്ഷേപമാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ തീര്‍ച്ചയായിട്ടും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപികളെ പരിഗണിക്കാവുന്നതാണ്. മ്യൂച്വല്‍ ഫണ്ടുകളില്‍ തുടര്‍ച്ചയായി നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപികളുടേത്. എന്നാല്‍ നിങ്ങള്‍ നേരിട്ട് സ്റ്റോക്കുകള്‍ വാങ്ങിക്കുന്നില്ല.

പണം സമ്പാദിക്കാന്‍ ഇന്നത്തെ കാലത്ത് ഉയര്‍ന്ന വരുമാനത്തിന്റെ ആവശ്യമില്ല. ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ മാത്രമേ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സാധിക്കൂ എന്ന ചിന്തയാണ് നിങ്ങള്‍ക്കെങ്കില്‍ അത് പൂര്‍ണമായും മാറ്റാന്‍ സമയമായിരിക്കുന്നു. ഇന്നത്തെ കാലത്ത് ചെറിയ തുകയ്ക്ക് പോലും സമ്പാദ്യം ആരംഭിക്കാന്‍ സാധിക്കുന്ന ഒട്ടനവധി പദ്ധതികള്‍ ലഭ്യമാണ്.
കുറഞ്ഞ തുകയില്‍ ആരംഭിക്കാന്‍ സാധിക്കുന്ന നിക്ഷേപമാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ തീര്‍ച്ചയായിട്ടും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപികളെ പരിഗണിക്കാവുന്നതാണ്. മ്യൂച്വല്‍ ഫണ്ടുകളില്‍ തുടര്‍ച്ചയായി നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപികളുടേത്. എന്നാല്‍ നിങ്ങള്‍ നേരിട്ട് സ്റ്റോക്കുകള്‍ വാങ്ങിക്കുന്നില്ല.
പ്രതിദിനം 50 രൂപ മാറ്റിവെക്കാന്‍ നിങ്ങളുടെ കയ്യിലുണ്ടാകില്ലേ? 50 രൂപ മാറ്റിവെച്ചാല്‍ പ്രതിമാസം 1,500 രൂപ നിങ്ങള്‍ക്ക് എസ്‌ഐപിയിലേക്ക് നിക്ഷേപിക്കാന്‍ സാധിക്കും. ഇത്ര ചെറിയ തുക നിക്ഷേപിച്ചാലും കോമ്പൗണ്ടിങ് അഥവാ കൂട്ടുപലിശയുടെ കരുത്തില്‍ നിങ്ങള്‍ക്ക് 1 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുന്നതാണ്.




നല്ല വരുമാനമുള്ള ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതാണ് നല്ലത്. ഇത്തരം ഫണ്ടുകളില്‍ പ്രതിദിനം 50 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 30 വര്‍ഷത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് 5.4 ലക്ഷം രൂപ നിക്ഷേപം ഉണ്ടാക്കിയെടുക്കാം. കോമ്പൗണ്ടിങ്ങിന്റെ കരുത്തില്‍ നിങ്ങളുടെ പണം ക്രമാതീതമായി വളരും.
പ്രതിവര്‍ഷം 12 ശതമാനം റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ നിങ്ങളുടെ നിക്ഷേപം 1.5 കോടിയിലേക്ക് വളരും. നിങ്ങളുടെ നിക്ഷേപത്തിനും അതിന് ലഭിക്കുന്ന പലിശയ്ക്കും പലിശ കിട്ടുന്നതിനാലാണ് ഇത്രയും തുക നിങ്ങളിലേക്ക് എത്തിച്ചേരുന്നത്.
Also Read: Mutual Funds Loan: പണയം വെക്കാന്‍ എന്തുണ്ട്? മ്യൂച്വല്‍ ഫണ്ടുണ്ട്! ആഹാ അതെങ്ങനെ
എന്നാല്‍ നിങ്ങള്‍ നടത്തുന്ന നിക്ഷേപത്തില്‍ ഓരോ വര്‍ഷവും പത്ത് ശതമാനം വര്‍ധിപ്പിക്കുകയാണെങ്കില്‍ അത് കൂടുതല്‍ ഗുണം ചെയ്യും. ആദ്യ വര്‍ഷം 1,500, രണ്ടാം വര്‍ഷം 1,650, മൂന്നാം 1,815 രൂപ എന്നിങ്ങനെയായി നിക്ഷേപം വര്‍ധിപ്പിക്കാം. ഇങ്ങനെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനെ സ്റ്റെപ്പ് അപ്പ് എസ്‌ഐപി എന്നാണ് പറയുന്നത്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.