Aadhar Prevent Digital Fraud: ആധാർ ഉണ്ടോ? ഡിജിറ്റൽ തട്ടിപ്പുകളെ നിഷ്പ്രയാസം തടയാം!

Aadhar Prevent Digital Fraud: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഡിജിറ്റൽ തട്ടിപ്പുകളുടെ അളവ് വളരെ കൂടുതലാണ്. ഡിജിറ്റൽ അറസ്റ്റ് എന്നൊരു തട്ടിപ്പ് ഉള്ള ഒരേയൊരു രാജ്യം ഇന്ത്യയാണ്. എന്നാൽ നമ്മുടെ പക്കലുള്ള ആധാ‍ർ കാർഡുപയോ​ഗിച്ച് ഇത്തരം തട്ടിപ്പുകളെ ചെറുക്കാനാകുമെന്ന് ഇൻഫോസിസ് സഹസ്ഥാപകനും നോൺ എക്സിക്യൂട്ടീവ് ചെയ‍ർമാനുമായ നന്ദൻ നിലേകനി പറയുന്നു...

Aadhar Prevent Digital Fraud: ആധാർ ഉണ്ടോ? ഡിജിറ്റൽ തട്ടിപ്പുകളെ നിഷ്പ്രയാസം തടയാം!

Represental Image (credits: social media)

nithya
Published: 

19 Mar 2025 12:56 PM

‍ഡിജിറ്റൽ തട്ടിപ്പുകൾ ഒരു ആഗോള പ്രശ്നമായി മാറിയിരിക്കുകയാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഡിജിറ്റൽ തട്ടിപ്പുകളുടെ അളവ് വളരെ കൂടുതലാണ്. എന്നാൽ നമ്മുടെ പക്കലുള്ള ആധാ‍ർ കാർഡുപയോ​ഗിച്ച് ഇത്തരം തട്ടിപ്പുകളെ ചെറുക്കാനാകുമെന്ന് ഇൻഫോസിസ് സഹസ്ഥാപകനും നോൺ എക്സിക്യൂട്ടീവ് ചെയ‍ർമാനുമായ നന്ദൻ നിലേകനി പറഞ്ഞു. ഡിജിറ്റൽ അറസ്റ്റ് എന്നൊരു തട്ടിപ്പ് ഉള്ള ഒരേയൊരു രാജ്യം ഇന്ത്യയാണ്. മറ്റൊരു രാജ്യത്തിനും ഡിജിറ്റൽ അറസ്റ്റ് ഒരു തട്ടിപ്പ് വിഭാഗമായി ഉണ്ടെന്ന് ഞാൻ കരുതുന്നില്ലെന്നും നിലേകനി ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിലേകനി ഇക്കാര്യം വ്യക്തമാക്കിയത്.

തട്ടിപ്പിനായി നിങ്ങളെ വിളിക്കുന്ന വ്യക്തിയുടെ ആധാർ ആധികാരികമാണോ എന്ന് പരിശോധിച്ചാൽ ഇത്തരം തട്ടിപ്പുകളെ മറി കടക്കാൻ കഴിയുമെന്ന് അദ്ദേ​ഹം പറഞ്ഞു. അതിനായി നിരവധി ഓൺലൈൻ മാർ​ഗങ്ങളുണ്ട്. ബയോമെട്രിക് ഓതന്റിഫിക്കേഷനാണ് അതിന് സഹായിക്കുന്നത്. സ്ഥിരീകരണത്തിനായി ഐറിസ് സ്കോനോ വിരലടയാളമോ ആവശ്യപ്പെടാം. ഇതിലൂടെ മറ്റൊരാളുടെ ഐഡന്റിറ്റി ദുരുപയോ​ഗം ചെയ്യുന്നത് തടയാനാകും.

കൂടാതെ ഉപയോക്താക്കൾക്ക് ബയോമെട്രിക് ഡാറ്റ ലോക്ക് ചെയ്യാൻ സാധിക്കും. അതുവഴി നിങ്ങളുടെ ആധാർ നമ്പർ നഷ്ടപ്പെട്ടാലും അനധികൃത ആക്സസ് ചെറുക്കാൻ സാധിക്കും.

ALSO READ: 6,000 നിക്ഷേപിച്ച് 5 കോടി നേടുന്ന സൂത്രമറിയാമോ? എസ്‌ഐപി ഉണ്ടല്ലോ, എല്ലാം പഠിക്കാം

  • ബയോമെട്രിക് ഡാറ്റ ലോക്ക് ചെയ്യുന്നതിനായി ആദ്യം UIDAI യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  • ഹോം സ്‌ക്രീനിൽ നിന്ന് ‘എന്റെ ആധാർ’ ഓപ്ഷൻ കണ്ടെത്തി തിരഞ്ഞെടുക്കുക.
  • ആധാർ സേവന മെനുവിൽ നിന്ന് ‘ലോക്ക്/അൺലോക്ക് ബയോമെട്രിക്സ്’ തിരഞ്ഞെടുക്കുക.
  • പുതിയ പേജിലെ മുന്നറിയിപ്പ് ശ്രദ്ധിക്കുക, നിങ്ങൾ ബയോമെട്രിക് ലോക്ക് സജീവമാക്കിയാൽ, നിങ്ങൾ അത് നിർജ്ജീവമാക്കാൻ തിരഞ്ഞെടുക്കുന്നതുവരെ ബയോമെട്രിക് പ്രാമാണീകരണങ്ങൾ സാധ്യമാകില്ലെന്ന് ഓർമ്മിക്കുക. തുടരാൻ ‘ലോക്ക്/അൺലോക്ക് ബയോമെട്രിക്സ്’ ക്ലിക്ക് ചെയ്യുക.
  • അടുത്ത പേജിൽ കാണിച്ചിരിക്കുന്ന കാപ്‌ച കോഡും നിങ്ങളുടെ 12 അക്ക ആധാർ നമ്പറും നൽകുക.
  • “OTP അയയ്ക്കുക” ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത സെൽഫോൺ നമ്പറിന് സ്ഥിരീകരണത്തിനായി ഒരു OTP ലഭിക്കും.
  • നിങ്ങൾക്ക് ലഭിച്ച OTP നൽകി സമർപ്പിക്കുക അമർത്തുക.
  • അവസാനമായി, തുടർന്നുള്ള സ്‌ക്രീനിൽ ബയോമെട്രിക് ലോക്ക് സജീവമാക്കുക.

നിങ്ങൾ അത് അൺലോക്ക് ചെയ്യുന്നതുവരെ, സ്ഥിരീകരണത്തിനായി അത് ആക്‌സസ് ചെയ്യാൻ കഴിയില്ല. നിയമവിരുദ്ധമായ ആക്‌സസ് തടയുന്നതിനും നിങ്ങളുടെ ആധാർ കാർഡിന്റെ
സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഈ മുൻകരുതൽ നടപടി അത്യാവശ്യമാണ്. ഉപയോക്താക്കൾക്ക് നിങ്ങളുടെ ആധാർ പ്രാമാണീകരണ ചരിത്രം നിരീക്ഷിച്ച് ഇത്തരം തട്ടിപ്പുകളെ തിരിച്ചറിയാനും അത് യുഐഡിയിൽ റിപ്പോ‍ർട്ട് ചെയ്യാനും സാധിക്കും. ആധാർ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക. ആധാർ നമ്പർ പങ്കിടുന്നതിന് പകരം, യുഐഡിഎഐ പോർട്ടൽ വഴി സൃഷ്ടിച്ച വെർച്വൽ ഐഡി ഉപയോഗിക്കുന്നതും ഇത്തരം തട്ടിപ്പുകളിൽ നിന്ന് ഒരു പരിധി വരെ സംരക്ഷണം നൽകുന്നു.

രാത്രിയിൽ വെള്ളരിക്ക കഴിക്കരുത്! കാരണം...
കുട്ടികളുടെ മുമ്പിൽവെച്ച് ഇക്കാര്യങ്ങൾ അരുത്!
സുഹൃത്തുക്കളുടെ പോസ്റ്റുകൾ മാത്രം കാണാം; ഫേസ്ബുക്കിൽ പുതിയ ഫീച്ചർ
കുടലിൻറെ ആരോഗ്യത്തിനായി ഇവ കഴിക്കാം