5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Liquor Delivery: സ്വിഗ്ഗി, സൊമാറ്റോ വഴി മദ്യവും വീട്ടിലെത്തും; കേരളം അടക്കം ഏഴ് സംസ്ഥാനങ്ങളിൽ ആദ്യഘട്ടം നടപ്പിലാക്കുമെന്ന് റിപ്പോർട്ട്

Online Liquor Delivery: നിലവിൽ പശ്ചിമ ബംഗാളിലും ഒഡിഷയിലുമാണ് മദ്യം വീടുകളിലേക്ക് ഡെലിവറി ചെയ്യാൻ അനുമതിയുള്ളത്. പശ്ചിമ ബംഗാളിൽ സ്വിഗ്ഗിയും സ്പെൻസെഴ്സ് റീട്ടയിലുമാണ് മദ്യം ഡെലിവറി ചെയ്യുന്നത്.

Liquor Delivery: സ്വിഗ്ഗി, സൊമാറ്റോ വഴി മദ്യവും വീട്ടിലെത്തും; കേരളം അടക്കം ഏഴ് സംസ്ഥാനങ്ങളിൽ ആദ്യഘട്ടം നടപ്പിലാക്കുമെന്ന് റിപ്പോർട്ട്
Home delivery of liquor.
neethu-vijayan
Neethu Vijayan | Published: 16 Jul 2024 13:40 PM

ന്യൂഡൽഹി: ഇനി മുതൽ ഭക്ഷണം മാത്രമല്ല മദ്യവും ഓൺലൈൻ ഡെലിവറി (delivery of liquor) ആപ്ലിക്കേഷനുകൾ വഴി ബുക്ക് ചെയ്താൽ വീട്ടിലെത്തും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് (Swiggy, BigBasket, Zomato) തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴി മദ്യം ഡെലിവറി ആരംഭിച്ചേക്കുമെന്ന് വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തെ സംബന്ധിച്ചിടത്ത് ഡെലിവറി പ്ലാറ്റ്‌ഫോം കമ്പനികളുടെ നിർദേശത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനമാണ് നിർണായകമാകുക.

കുറഞ്ഞ അളവിൽ ലഹരിയടങ്ങിയ ബിയർ, വൈൻ എന്നിവയായിരിക്കും ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. കേരളം, ഡൽഹി, കർണാടക, ഹരിയാണ, പഞ്ചാബ്, തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിന്റെ ആദ്യഘട്ടം നടപ്പിലാക്കുമെന്നാണ് വ്യവസായ മേധാവികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ പശ്ചിമ ബംഗാളിലും ഒഡിഷയിലുമാണ് മദ്യം വീടുകളിലേക്ക് ഡെലിവറി ചെയ്യാൻ അനുമതിയുള്ളത്. പശ്ചിമ ബംഗാളിൽ സ്വിഗ്ഗിയും സ്പെൻസെഴ്സ് റീട്ടയിലുമാണ് മദ്യം ഡെലിവറി ചെയ്യുന്നത്.

ALSO READ: പുതിയ ലുക്കിൽ ഗൂഗിൾ മാപ്പ്; ആൻഡ്രോയ്ഡ് ഫോണുകളിൽ അപ്ഡേറ്റ് ലഭ്യമായിത്തുടങ്ങി

പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന ഗുണദോഷങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരുകൾ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് അഭിപ്രായം തേടിയതായി ഉദ്യോഗസ്ഥരെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഓൺലൈൻ വഴിയുള്ള മദ്യ വിൽപ്പന നടപ്പിലാക്കുമ്പോൾ സുരക്ഷ ഉറപ്പു വരുത്തുമെന്നും പ്രായപരിധി ഉറപ്പാക്കപ്പെടുമെന്നും സ്വിഗ്ഗി കോർപ്പറേറ്റ് അഫയേഴ്സ് വൈസ് പ്രസിഡന്റ് വക്താവ് ദിങ്കെർ വശിഷ്ഠ് വ്യക്തമാക്കി.

കോവിഡ് സമയത്ത് മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്‌, അസം അടക്കമുള്ള സംസ്ഥാനങ്ങളിൽ താൽക്കാലികമായി മദ്യം ഓൺലൈൻ വഴി വിതരണം ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് നിർത്തലാക്കുകയായിരുന്നു. എങ്കിലും ചില പ്രാദേശിക ഓൺലൈനുകൾ വഴി ഇപ്പോഴും ഇവിടങ്ങളിൽ മദ്യം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.