Personal Finance: സാമ്പത്തിക ഉയര്‍ച്ച കൈവരിക്കാന്‍ പണിയെടുത്തിട്ട് മാത്രം കാര്യമില്ല; ഈ ശീലങ്ങളും വേണം
Tips For Personal Finance: ദിനംപ്രതി നമ്മള്‍ പിന്തുടരുന്ന ചില ശീലങ്ങളാണ് നമ്മെ സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ സഹായിക്കുന്നത്. ഈ ശീലങ്ങളെ സ്ഥിരതയോടും ക്ഷമയോടും കൂടി സമീപിക്കുകയാണെങ്കില്‍ തീര്‍ച്ചയായിട്ടും നിങ്ങള്‍ക്കും സാമ്പത്തികമായി ഉയരാന്‍ സാധിക്കും. എന്തെല്ലാമാണ് ആ ശീലങ്ങളെന്ന് നോക്കാം.
സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുന്നതിനായി കഷ്ടപ്പെട്ട് പണിയെടുക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. എന്നാല്‍ സാമ്പത്തിക ഭദ്രത (Personal Finance) എന്നത് ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്ന ഒന്നല്ലെന്ന് പലരും മനസിലാക്കുന്നില്ല. ദിനംപ്രതി നമ്മള്‍ പിന്തുടരുന്ന ചില ശീലങ്ങളാണ് നമ്മെ സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ സഹായിക്കുന്നത്. ഈ ശീലങ്ങളെ സ്ഥിരതയോടും ക്ഷമയോടും കൂടി സമീപിക്കുകയാണെങ്കില്‍ തീര്‍ച്ചയായിട്ടും നിങ്ങള്‍ക്കും സാമ്പത്തികമായി ഉയരാന്‍ സാധിക്കും. എന്തെല്ലാമാണ് ആ ശീലങ്ങളെന്ന് നോക്കാം.
ദിവസ ബജറ്റ്
പണം കൂടുതലായി സമ്പാദിക്കാം എന്ന് തീരുമാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ കൈവശമുള്ള പണം എങ്ങനെ ബുദ്ധിപൂര്‍വ്വം ചെലവഴിക്കാം എന്നതിന്റെ പ്രാധാന്യം മനസിലാക്കിയിരിക്കണം. സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിന് പിന്നിലെ ആദ്യ ഘടകവും ഇതാണ്. അതിനായി നിങ്ങളുടെ ദിനംപ്രതിയുള്ള ബജറ്റ് വിലയിരുത്താം. പണം അനാവശ്യമായി ചെലവാകുന്നുണ്ടോ എന്നറിയാനും സാമ്പത്തികമായ തീരുമാനങ്ങളെടുക്കുന്നതിനും ഈ ബജറ്റ് നിങ്ങളെ സഹായിക്കും. ഓരോ ദിവസവും ചെലവാകുന്ന പണത്തിന്റെ കണക്ക് കൃത്യമായി എഴുതി സൂക്ഷിക്കുക. ഇവ അനാവശ്യമായതാണെങ്കില്‍ അത് കുറയ്ക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ എഴുതി സൂക്ഷിക്കുന്നത് നിങ്ങളുടെ കൈവശം ഇനി എത്ര പണം ബാക്കിയുണ്ട് അല്ലെങ്കില്‍ ഇതുവരെ നിങ്ങള്‍ എത്ര പണം ചെലവാക്കി എന്നും അറിയാന്‍ സഹായിക്കും.
Also Read: Personal Loan Factors: പ്രതിമാസ വരുമാനം എത്രയാണ്? ഈ തുകയുണ്ടെങ്കിൽ 40 ലക്ഷം രൂപ വരെ ലോൺ നേടാം
ലാഭിച്ച ശേഷം ചെലവാക്കാം
സമ്പാദ്യത്തിനായി ഒരു സഖ്യ മാറ്റിവെച്ചതിന് ശേഷം ബാക്കിയുള്ള തുകയാണ് ചെലവുകള്‍ക്കായി ഉപയോഗിക്കേണ്ടത്. ഇങ്ങനെ പണം ചെലവഴിക്കുന്നത് വരുമാനത്തിനനുസരിച്ച് നിങ്ങളെ ജീവിക്കാന്‍ പ്രേരിപ്പിക്കും. കൂടാതെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പാദ്യം സൃഷ്ടിച്ചെടുക്കാനും നിങ്ങള്‍ക്ക് സാധിക്കും.
നിക്ഷേപം ബുദ്ധിപൂര്‍വം
സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിന് ഏറ്റവും പ്രധാനമായി വേണ്ടത് ബുദ്ധിപൂര്‍വമുള്ള നിക്ഷേപം. നിക്ഷേപം എങ്ങനെ പൂര്‍ണമായും ഉപയോഗിക്കാം എന്ന് മനസിലാക്കിയ ശേഷം സ്‌റ്റോക്കുകളുടെയും ബോണ്ടുകളുടെയും വിവിധ പോര്‍ട്ട്‌ഫോളിയോയില്‍ നിക്ഷേപിക്കുന്നതിലൂടെയോ, റിട്ടയര്‍മെന്റ് ഫണ്ടിലേക്കോ അല്ലെങ്കില്‍ സേവിങ്‌സ് അൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിലൂടെയോ സമ്പാദ്യം കൈവരിക്കാം. ഇങ്ങനെ നിക്ഷേപിക്കുന്നത് സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കാന്‍ സഹായിക്കും.
ജീവിതശൈലി ക്രമീകരിക്കാം
എത്ര രൂപയാണ് നിങ്ങള്‍ക്ക് വരുമാനം ലഭിക്കുന്നത് എന്നതിനനുസരിച്ച് ചെലവുകള്‍ ക്രമീകരിക്കണം. അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കുന്നതും അതിനോടൊപ്പം പണം എവിടെ എങ്ങനെ ചെലവഴിക്കണം എന്നതിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. നന്നായി ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങളെടുക്കുന്നത് സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സഹായിക്കും.
സാമ്പത്തിക സാക്ഷരത
സമ്പാദ്യമുണ്ടെങ്കിലും സാമ്പത്തിക കൈവരിച്ചില്ലെങ്കില്‍ പ്രശ്‌നമാണ്. വരുമാനം കുറവാണെങ്കിലും പലരേയും സമ്പാദിക്കാന്‍ സഹായിക്കുന്നത് സാമ്പത്തിക സാക്ഷരതയാണ്. അതുകൊണ്ട് തന്നെ സാമ്പത്തിക വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കണം. പണം പ്രവര്‍ത്തിക്കുന്ന രീതി മനസിലാക്കി വെക്കണം. അതിനായി വിദഗ്ധ പരിശീലനം നേടാവുന്നതാണ്.
Also Read: EPFO Withdrawal: തൊഴിലുടമയുടെ സമ്മതമില്ലാതെയും ഇപിഎഫ് പിൻവലിക്കാം, വഴികൾ ഇങ്ങനെ…
കടം വേണ്ട
പണത്തിന് ആവശ്യം വരുന്ന സമയത്ത് ക്രെഡിറ്റ് ഉപയോഗിക്കുന്നത് നല്ല ശീലമല്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ ബുദ്ധിപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ അപകടം സംഭവിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നത് ഉയര്‍ന്ന പലിശ നല്‍കുന്ന പേയ്‌മെന്റുകളില്‍ നിന്ന് രക്ഷ നല്‍കും.
ഫിനാന്‍ഷ്യല്‍ ഗോളുകള്‍ സെറ്റ് ചെയ്യാം
സാമ്പത്തിക കാര്യങ്ങളിലും നമുക്ക് കൃത്യമായി ലക്ഷ്യം ഉണ്ടായിരിക്കണം. അതിപ്പോള്‍ എന്ത് ചെലവ് ആണെങ്കിലും ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പണം ലാഭിക്കുന്നതിന് സഹായിക്കുന്നു.