Supplyco Offer: ഓഫർ അലർട്ട്..! 50/50, സപ്ലൈകോ ഹാപ്പി അവേഴ്സ്; വമ്പൻ ഓഫറുമായി സപ്ലൈകോ, വിലക്കുറവ് എന്തിനെല്ലാം?

Supplyco Offer Sale: ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെയുള്ള സമയത്ത് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബിൽ തുകയിൽ നിന്നും 10 ശതമാനം കുറവ് നൽകുന്ന പദ്ധതിയാണ് ഹാപ്പി അവേഴ്സ്. നിലവിലുള്ള വിലക്കുറവിന് പുറമേയാണ് ഹാപ്പി അവേഴ്‌സിലെ 10 ശതമാനം വിലക്കുറവ് വരുക.

Supplyco Offer: ഓഫർ അലർട്ട്..! 50/50, സപ്ലൈകോ ഹാപ്പി അവേഴ്സ്; വമ്പൻ ഓഫറുമായി സപ്ലൈകോ, വിലക്കുറവ് എന്തിനെല്ലാം?

Supplyco Offer.

Published: 

10 Aug 2024 13:59 PM

കണ്ണൂർ: സപ്ലൈകോയുടെ അമ്പതാം വാർഷികത്തോട് (Supplyco Offer) അനുബന്ധിച്ച് വൻ ഓഫറുകളും വിലക്കുറവും. 50/50 (ഫിഫ്റ്റി/ഫിഫ്റ്റി), സപ്ലൈകോ ഹാപ്പി അവേഴ്സ് എന്നീ പദ്ധതികൾ ഓഗസ്റ്റ് 13ന് അവസാനിക്കുന്നതാണ്. ജൂൺ 25 ആരംഭിച്ച 50 ദിവസത്തേക്കുള്ള ഈ പദ്ധതികൾ നടപ്പാക്കിയിരുന്നത്. സപ്ലൈകോ സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവിടങ്ങളിലാണ് ഈ ഓഫറുകൾ ലഭ്യമായിരുന്നത്. ഇവിടങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെയുള്ള സമയത്ത് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബിൽ തുകയിൽ നിന്നും 10 ശതമാനം കുറവ് നൽകുന്ന പദ്ധതിയാണ് ഹാപ്പി അവേഴ്സ്. നിലവിലുള്ള വിലക്കുറവിന് പുറമേയാണ് ഹാപ്പി അവേഴ്‌സിലെ 10 ശതമാനം വിലക്കുറവ് വരുക.

സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെ 50 ജനപ്രിയ ഉൽപ്പന്നങ്ങൾക്കാണ് വിലക്കുറവും പ്രത്യേകം ഓഫറുകളും ഉള്ളത്. 50/ 50 പദ്ധതിയിലാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിലക്കുറവ് ഏതിനെല്ലാം

  • 300 രൂപ വിലയുള്ള ശബരി ഹോട്ടൽ ബ്ലെൻഡ് ടീ ഒരു കിലോ 270 രൂപയ്ക്ക് നൽകുന്നതോടൊപ്പം 250 ഗ്രാം ശബരി ലീഫ് ടീ സൗജന്യമായി നൽകുന്നു.
  • 80 രൂപ വിലയുള്ള 250 ഗ്രാം ശബരി ഗോൾഡ് ടീ 64 രൂപയ്ക്ക് നൽകുന്നതാണ്.
  • 60 രൂപ വിലയുള്ള ശബരി ചക്കി ഫ്രഷ് ആട്ട 20 ശതമാനം വിലകുറവോടെ 48 രൂപക്ക് ലഭിക്കും.
  • 79 രൂപ വിലയുള്ള ഒരു കിലോഗ്രാം ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ 63 രൂപയ്ക്കുമാണ് ലഭിക്കുന്നത്.
  • ശബരി മുളകുപൊടി , മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, കടുക് എന്നിവയ്ക്കും 25 ശതമാനം വരെയാണ് വിലക്കുറവുള്ളത്.
  • 500ഗ്രാം റിപ്പിൾ പ്രീമിയം ഡസ്റ്റ് ടീയോടൊപ്പം 500 ഗ്രാം പഞ്ചസാര നൽകുന്നുണ്ട്.
  • ഉജാല, ഹെൻകോ, സൺ പ്ലസ് തുടങ്ങി വിവിധയിനം ബ്രാൻഡുകളുടെ വാഷിംഗ് പൗഡറുകൾ, ഡിറ്റർജെന്റുകൾ എന്നിവയ്ക്കും വലിയ വിലക്കുറവാണുള്ളത്.
  • നമ്പീശൻസ് ബ്രാൻഡിന്റെ നെയ്യ് തേൻ, എള്ളെണ്ണ, ചന്ദ്രിക, സന്തൂർ ബ്രാൻഡുകളുടെ സോപ്പ്, നിറപറ, ബ്രാഹ്‌മിൻസ് ബ്രാന്റുകളുടെ മസാല പൊടികൾ, ബ്രാഹ്‌മിൻസ് ബ്രാൻഡിന്റെ അപ്പം പൊടി, റവ, പാലട മിക്‌സ്, കെലോഗ്‌സ് ഓട്‌സ്, ഐടിസി ആശിർവാദ് ആട്ട, ഐടിസിയുടെ തന്നെ സൺ ഫീസ്റ്റ് ന്യൂഡിൽസ്, മോംസ് മാജിക്, സൺ ഫീസ്റ്റ് ബിസ്‌ക്കറ്റുകൾ, ഡാബറിന്റെ തേൻ ഉൾപ്പെടെയുള്ള വിവിധ ഉൽപ്പന്നങ്ങൾ, ബ്രിട്ടാനിയ ബ്രാൻഡിന്റെ ഡയറി വൈറ്റ്‌നർ, കോൾഗേറ്റ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും വിലക്കുറവും ഓഫറും നൽകുന്നതാണ്.
Related Stories
EPFO : തൊഴിലുടമയുടെ അനുമതിയില്ലാതെ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാം; ഇപിഎഫ്ഒയുടെ പുതിയ മാറ്റം അറിഞ്ഞില്ലേ?
India’s Gold Reserves : പൊന്നിനോളം പോന്ന സുരക്ഷിത നിക്ഷേപം വേറൊന്നുണ്ടോ? രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരം കേരളത്തിന് തൊട്ടടുത്ത്‌
SIP: 1,000 രൂപ നിക്ഷേപിച്ച് 1 കോടി രൂപ സ്വന്തമാക്കാം; എസ്‌ഐപി കഥയാകെ മാറ്റും
Gold Rate: മാറ്റമില്ലാതെ സ്വർണ വില; ഒരു പവന് ഇന്ന്‌ എത്ര നല്‍കണം? അറിയാം ഇന്നത്തെ നിരക്ക്
PAN card loan : 5000 ലോണ്‍ കിട്ടാന്‍ പാന്‍ കാര്‍ഡ് മാത്രം മതി; പക്ഷേ, ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
Fixed Deposit Rates : ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാനാണോ പ്ലാന്‍? എങ്കില്‍ ഈ ബാങ്കുകള്‍ തരും എട്ട് ശതമാനത്തിലേറെ പലിശ
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു