5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Loans For Business: ബിസിനസ് ചെയ്യാന്‍ സര്‍ക്കാര്‍ പണം നല്‍കും; ഇതാ അഞ്ച് വായ്പാപദ്ധതികള്‍

Government Loan For Business: സംരംഭകരെ ശാക്തീകരിക്കാനും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇത്തരം ബിസിനസുകള്‍ വഴി നിരവധിയാളുകള്‍ക്ക് തൊഴില്‍ ലഭിക്കും എന്നത് കൂടി കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. മറ്റ് വായ്പ രീതികളെ അപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഇത്തരം വായ്പകള്‍ക്ക് പലിശ കുറവാണ്.

Loans For Business: ബിസിനസ് ചെയ്യാന്‍ സര്‍ക്കാര്‍ പണം നല്‍കും; ഇതാ അഞ്ച് വായ്പാപദ്ധതികള്‍
പണം Image Credit source: Bloomberg Creative Photos/Getty Images Creative
shiji-mk
Shiji M K | Published: 17 Jan 2025 21:07 PM

സ്വന്തമായി എന്തെങ്കിലും സംരംഭം ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ആദ്യമായി ബിസിനസ് തുടങ്ങാന്‍ പോകുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. സര്‍ക്കാരുകളും സാമ്പത്തിക സഹായം നല്‍കുന്നതിനായി വായ്പ പദ്ധതികള്‍ക്ക് നടപ്പിലാക്കുന്നുണ്ട്.

സംരംഭകരെ ശാക്തീകരിക്കാനും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇത്തരം ബിസിനസുകള്‍ വഴി നിരവധിയാളുകള്‍ക്ക് തൊഴില്‍ ലഭിക്കും എന്നത് കൂടി കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. മറ്റ് വായ്പ രീതികളെ അപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഇത്തരം വായ്പകള്‍ക്ക് പലിശ കുറവാണ്.

എംഎസ്എംഇ വായ്പ പദ്ധതി

ഈ വായ്പയ്ക്ക് താരതമ്യേന പലിശ കുറവാണ്. ഇടത്തരം ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായാണ് ഈ വായ്പ നല്‍കുന്നത്. 1 കോടി രൂപയാണ് വായ്പ തുക ലഭിക്കുക. 8 ശതമാനമാണ് പലിശ നിരക്ക് വരുന്നത്. 8 ദിവസം മുതല്‍ 12 ദിവസത്തിനുള്ളിലാണ് വായ്പ അനുവദിക്കുക.

പ്രധാനമന്ത്രി മുദ്ര യോജന

സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കാണ് ഇത്തരം വായ്പകള്‍ ലഭിക്കുന്നത്. ഈടില്ലാതെ 20 ലക്ഷം രൂപ വരെയാണ് ധനസഹായം ലഭിക്കുക. വനിത സംരംഭകര്‍, സേവന ദാതാക്കള്‍, ചെറുകി ഡീലര്‍മാര്‍ എന്നിവര്‍ക്കാണ് ഈ വായ്പ ഗുണം ചെയ്യുക.

നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍

ടെന്‍ഡര്‍ മാര്‍ക്കറ്റിങ്, കണ്‍സോര്‍ഷ്യം പ്ലാനുകള്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ വായ്പ ലഭിക്കുക.

Also Read: Personal Finance: 1,111 രൂപ നിക്ഷേപിച്ച് 40 ലക്ഷം നേടിയാലോ? എല്ലാം സമയത്തിന്റെ കയ്യിലാണ് മക്കളേ!

ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റല്‍ സബ്‌സിഡി പദ്ധതി

സാങ്കേതിക വിദ്യയില്‍ അപ്‌ഡേഷന്‍ വരുത്താന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സബ്‌സിഡിയുള്ള ധനസഹായമാണിത്. ഉത്പാദനം, വിപണനം, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് ഈ വായ്പ ഗുണം ചെയ്യുക. സഹകരണ സ്ഥാപനങ്ങള്‍, പ്രൈവറ്റ് അല്ലെങ്കില്‍ പബ്ലിക് ലിമിറ്റഡ് ബിസിനസുകള്‍, പാര്‍ട്ണര്‍ഷിപ്പ്, സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

സിഡ്ബി വായ്പ

10 ലക്ഷം രൂപ മുതല്‍ 25 കോടി രൂപ വരെയാണ് ഈ പദ്ധതിയിലൂടെ വായ്പയായി ലഭിക്കുക. 10 വര്‍ഷം കൊണ്ടാണ് ലോണ്‍ തിരിച്ചടയ്‌ക്കേണ്ടത്. 1 കോടി വരെയുള്ള വായ്പകള്‍ക്ക് ഈട് നല്‍കേണ്ടതായില്ല.