5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Best Fixed Deposits : 444 ദിവസം എഫ്ഡിക്ക് ഏറ്റവും ഉയർന്ന പലിശ ഈ ബാങ്കിൽ, വീട്ടിലിരുന്ന് പോലും നിക്ഷേപിക്കാം

SBI Amrit Vrishti FD : അമൃത് വൃഷ്ടിയിൽ നിക്ഷേപിക്കാൻ നിങ്ങൾ ബ്രാഞ്ചിലേക്ക് പോകേണ്ട ആവശ്യമില്ല. നെറ്റ് ബാങ്കിംഗിലൂടെയും എസ്ബിഐ യോനോ ആപ്പിലൂടെയും നിങ്ങൾക്ക് ഈ എഫ്ഡിയിൽ ചേരാം .

Best Fixed Deposits : 444 ദിവസം എഫ്ഡിക്ക് ഏറ്റവും ഉയർന്ന പലിശ ഈ ബാങ്കിൽ, വീട്ടിലിരുന്ന് പോലും നിക്ഷേപിക്കാം
Sbi Fixed Deposits | Credits: Getty Image
arun-nair
Arun Nair | Updated On: 22 Aug 2024 13:36 PM

ന്യൂഡൽഹി: സ്ഥിര നിക്ഷേപം എന്നത് ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്. അപകടസാധ്യതയില്ലാത്തതും, ഉറപ്പുള്ള വരുമാനവുമാണ് ഇതിൻ്റെ ഏറ്റവും ആകർഷണീയമായ ഘടകങ്ങൾ.ഇത്തരം നിക്ഷേപങ്ങളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ ബാങ്കുകളും നിരവധി സ്കീമുകൾ നടപ്പാക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പലതരത്തിലുള്ള സ്പെഷ്യൽ ഏഫ്ഡി സ്കീമുകൾ നടപ്പാക്കുന്നുണ്ട്. അത്തരമൊന്നാണ് ‘എസ്ബിഐ അമൃത വൃഷ്ടി’. 2024-ൽ ആണ് ഇത് അവതരിപ്പിച്ചത്. 444 ദിവസത്തെ എഫ്ഡിയിൽ ബാങ്ക് സാധാരണ ഉപഭോക്താവിന് 7.25% വാർഷിക പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.75% വാർഷിക പലിശയും ഇതിൽ നൽകുന്നുണ്ട്.

അമൃത് വൃഷ്ടി എഫ്ഡിയിൽ നിക്ഷേപിക്കാൻ നിങ്ങൾ ബ്രാഞ്ചിലേക്ക് പോകേണ്ട ആവശ്യമില്ല. നെറ്റ് ബാങ്കിംഗിലൂടെയും എസ്ബിഐ യോനോ ആപ്പിലൂടെയും നിങ്ങൾക്ക് ഈ എഫ്ഡിയിൽ ചേരാം . അല്ലെങ്കിൽ ഏതെങ്കിൽ എസ്ബിഐ ശാഖ സന്ദർശിച്ച് ഈ എഫ്ഡിയിൽ നിക്ഷേപിക്കാനുള്ള ഓപ്ഷനും നിങ്ങൾക്കുണ്ട്. അമൃത് വൃഷ്ടി എഫ്ഡിയിൽ 2025 മാർച്ച് 31 വരെ നിക്ഷേപം നടത്താം.

ALSO READ: സ്ത്രീകളുടെ പണമെല്ലാം ആവിയാവുകയാണോ? അക്കൗണ്ടുണ്ട് പക്ഷെ ഡെപ്പോസിറ്റില്ല

7 ദിവസം മുതൽ 10 വർഷം വരെ

എസ്ബിഐയിൽ നിങ്ങൾക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് FD ആരംഭിക്കാം. വ്യത്യസ്ത കാലാവധികളിലുള്ള എഫ്ഡികളുടെ പലിശ നിരക്കും വ്യത്യസ്തമായിരിക്കും. 7 മുതൽ 45 ദിവസം വരെയുള്ള കാലയളവിലെ എഫ്ഡികൾക്ക് എസ്ബിഐ 3.50% മുതൽ 4.00% വരെ പലിശ നൽകുന്നു. 46 മുതൽ 179 ദിവസം വരെയുള്ള എഫ്‌ഡികൾക്ക് 5.50% മുതൽ 6.00% വരെ പലിശയും 180 മുതൽ 210 ദിവസം വരെയുള്ള കാലയളവിലെ എഫ്‌ഡികൾക്ക് 6.25% മുതൽ 6.75% വരെയും 211 മുതൽ 1 വർഷം വരെയുള്ള എഫ്‌ഡികൾക്ക് 6.50% മുതൽ 7.00% വരെ പലിശയും നൽകുന്നുണ്ട്. 1 വർഷത്തിൽ കൂടുതൽ.

1 വർഷം മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള എഫ്ഡികൾക്ക് 6.80% മുതൽ 7.30% വരെ പലിശയും, 2 വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള എഫ്ഡികളിൽ 7.00% മുതൽ 7.50% വരെ, കാലാവധിയുള്ള എഫ്ഡികൾക്ക് 6.75% മുതൽ 7.25% വരെ പലിശ നൽകുന്നു. 3 വർഷം മുതൽ 5 വർഷത്തിൽ താഴെയും 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള FD കളിൽ 6.50% മുതൽ 7.50% വരെ.

എസ്ബിഐ അമൃത് കലാഷ് പദ്ധതിയും നടത്തുന്നുണ്ട്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അമൃത് കലാഷ് എന്നൊരു പദ്ധതിയും നടത്തുന്നുണ്ട്. ഈ സ്കീമിന് കീഴിൽ, മുതിർന്ന പൗരന്മാർക്ക് എഫ്ഡിയിൽ 7.60% വാർഷിക പലിശയും സാധാരണ ഉപഭോക്താക്കൾക്ക് 7.10% വാർഷിക പലിശയും ലഭിക്കുന്നുണ്ട്. 400 ദിവസത്തേക്കാണ് പദ്ധതി കാലാവധി.