Income Tax Rules about gold: പാൻ കാർഡില്ലാതെ വാങ്ങാവുന്ന സ്വർണം, വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന്റെ അളവ്, അറിയാം സ്വർണ വിശേഷങ്ങൾ

2 ലക്ഷം രൂപ വരെയുള്ള സ്വർണം വാങ്ങലുകൾക്ക് കറൻസ് ഉപയോ​ഗിക്കാം. അതിനു മുകളിലുള്ള വാങ്ങലുകൾക്ക് കാർഡോ, ചെക്കോ നിർദേശിക്കുന്നു

Income Tax Rules about gold: പാൻ കാർഡില്ലാതെ വാങ്ങാവുന്ന സ്വർണം, വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന്റെ അളവ്, അറിയാം സ്വർണ വിശേഷങ്ങൾ

ഈ ട്രെന്റ് തുടര്‍ന്നാല്‍ സ്വര്‍ണവിലയില്‍ ഇനിയും ഇടിവ് സംഭവിക്കാനാണ് സാധ്യത. എന്നാല്‍ വില കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Published: 

29 Apr 2024 12:24 PM

തിരുവനന്തപുരം: സ്വർണത്തിന് ഇന്ത്യയിൽ എന്നും പത്തരമാറ്റ് മൂല്യമുണ്ട്. ആഭരണമായും അല്ലാതെയും സ്വർണം വാങ്ങി സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും എന്നും ഇന്ത്യക്കാർ മുൻ പന്തിയിലുമാണ്. കൂടാതെ സ്വർണം എന്നത് കേവലം മഞ്ഞ ലോഹത്തിനപ്പുറം ഇന്ത്യക്കാരെ സംബന്ധിച്ച് ഒരു സ്റ്റാറ്റസും, വികാരവുമാണ്.

സ്വർണവില കുതിച്ചുയരുമ്പോഴും ഇന്ത്യയുടെ സ്വർണ ഡിമാൻഡ് ഉയരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇന്തയിലേതു പോലെ തന്നെ ചൈനയിലും സ്വർണത്തിനു വലിയ വിപണിയാണ് ഉള്ളത്. എന്നാലും ലോകം മുഴുവനുമുള്ള കണക്കെടുത്തു നോക്കിയാൽ ചൈന കഴിഞ്ഞാൽ പിന്നെ ഉള്ള മികച്ച സ്വർണ വിപണി ഇന്ത്യ തന്നെയാണ്.

നിക്ഷേപമായും, ആഭരണമായും സ്വർണം വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ഇന്ന് വില ഉയർന്നു നിൽക്കുന്ന സമയത്തും ഇന്ത്യക്കാർ. എന്നാൽ രാജ്യത്ത് സ്വർണവുമായി ബന്ധപ്പെട്ട് വ്യക്തമായ നിയമങ്ങളുണ്ട് എന്ന് എത്ര പേർക്കറിയാം.

ഈ നിയമങ്ങൾ അറിയാതെ പോകുന്നത് ഭീമമായ ആദായ നികുതി പിഴയ്ക്ക് വഴി വയ്ക്കാം. നിശ്ചിത മൂല്യത്തിനു മുകളിലുള്ള സ്വർണം വാങ്ങലുകൾക്ക് ഇന്ത്യയിൽ പാൻ കാർഡോ, അതിനു തുല്യമായ കെവൈസി രേഖകളോ ആവശ്യമാണെന്ന് കാര്യം അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.

നിലവിൽ 2 ലക്ഷം രൂപയിൽ കൂടുതൽ മൂല്യം ഉള്ള വാങ്ങലുകൾക്കായി പാൻ നിർബന്ധമാക്കിയിരിക്കുന്നത്. ആദായ നികുതി നിയമം സെക്ഷൻ 114 ബി സ്വർണം വാങ്ങലുകളിൽ പാൻ കാർഡ് ആവശ്യമാണന്ന് ഉറപ്പിച്ചു പറയുന്നുണ്ട്.

ഇതേ നിയമം അനുസരിച്ച് 2 ലക്ഷം രൂപ വരെയുള്ള സ്വർണം വാങ്ങലുകൾക്ക് കറൻസ് ഉപയോ​ഗിക്കാം. അതിനു മുകളിലുള്ള വാങ്ങലുകൾക്ക് കാർഡോ, ചെക്കോ നിർദേശിക്കുന്നു. 2 ലക്ഷം രൂപയിൽ കൂടുതൽ മൂല്യം വരുന്ന സ്വർണം വാങ്ങലുകളിൽ കറൻസി ഇടപാടുകൾ തടയുന്നത് അദായനികുതി നിയമം സെക്ഷൻ 269 എസ്ടി ആണ്.

ഇതിൽ പറയുന്നത് അനുസരിച്ച് ഒരു ദിവസം വാങ്ങാവുന്ന പരിധിയാണ് 2 ലക്ഷം രൂപയുടേതി എന്നും പ്രത്യേകം വ്യക്തമാക്കുന്നു. ഒരു ദിവസം 2 ലക്ഷം രൂപയിൽ കൂടുതൽ മൂല്യം വരുന്ന സ്വർണം വാങ്ങലുകൾക്ക് കറൻസിയിൽ ഇടപാട് പൂർത്തീകരിക്കുന്നത് പിഴ ശിക്ഷയ്ക്കും വഴിവയ്ക്കാം. ആദായനികുതി നിയമം സെക്ഷൻ 271 ഡി ആണ് ഇതു സംബന്ധിച്ചു പിഴ വിവരിക്കുന്നത്.

2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിനു കീഴിൽ സർക്കാർ സ്വർണത്തെ കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ തന്നെ രാജ്യത്തെ ഓരോ സ്വർണ ഇടപാടുകളും അധികൃതർക്കു റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.സ്വർണം വാങ്ങുന്നതു പോലെ തന്നെ പ്രധാനമാണ് അത് സൂക്ഷിക്കുന്നതും. ഇവിടെയും ചില നിയമങ്ങളുണ്ട്.

കൈയ്യിൽ കരുതുന്ന സ്വർണത്തിന്റെ അളവ് കൂടുന്നത് ഭീമമായ പിഴയ്ക്കു ചുമത്താൻ കാരണമായേക്കാം. കേന്ദ്ര പ്രത്യക്ഷ നികുതി ബോഡ് പറയുന്നത് അനുസരിച്ച്, കാർഷിക വരുമാനം, നിയമപരമായി പാരമ്പര്യമായി ലഭിച്ച പണം, ന്യായമായ ഗാർഹിക സമ്പാദ്യവും പോലുള്ള വെളിപ്പെടുത്തിയ വരുമാന സ്രോതസുകൾ വഴി വാങ്ങിയ സ്വർണത്തിന് നികുതി ചുമത്തില്ല.

രാജ്യത്തെ നിയമങ്ങൾ പ്രകാരം, അവിവാഹിതയായ ഒരു സ്ത്രീക്ക് 250 ഗ്രാം സ്വർണം കൈയ്യിൽ കരുതുന്നതിൽ പ്രശ്‌നമില്ല. അവിവാഹിതനായ പുരുഷന് 100 ഗ്രാം സ്വർണം കരുതാം. വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം സ്വർണവും, വിവാഹിതനായ പുരുഷന് 100 ഗ്രാം സ്വർണവും നിയമപ്രകാരം വീട്ടിൽ സൂക്ഷിക്കാം. പരിധിയിൽ കൂടുതൽ സ്വർണം പിടിക്കപ്പെട്ടാൽ കടുത്ത പിഴ ഈടാക്കും.

സ്വർണം വാങ്ങി മൂന്ന് വർഷത്തിനുള്ളിൽ ശേഷം അവ വിറ്റാൽ, ആദായനികുതി സ്ലാബ് നിരക്കിൽ ഹ്രസ്വകാല മൂലധന നേട്ട നികുതി നൽകണമെന്ന് കാര്യവും ഉപയോക്താക്കൾ അറിയണം. മൂന്നു വർഷത്തിനു ശേഷമാണ് വിൽപ്പനയെങ്കിൽ ദീർഘകാല മൂലധന നേട്ട നികുതിയാണ് ബാധകമാകുക എന്നും പ്രത്യേകം ഒാർക്കുക.

മുടിയുടെ കരുത്ത് വർധിപ്പിക്കാൻ ഈ ശീലങ്ങളാകാം
ദിവസവും ഏലയ്ക്ക ചവച്ച് കഴിക്കൂ... അറിയാം ഗുണങ്ങൾ
തൊലി കളയാതെ കഴിക്കാവുന്ന പഴങ്ങള്‍
കൊളസ്ട്രോൾ കുറയ്ക്കാൻ ഈ നട്സ് സഹായിക്കും