5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gold Storage Limit : വീട്ടിൽ എത്ര പവൻ സ്വർണം കരുതിവെക്കാം? ഈ നിയമങ്ങൾ അറിയാതെ പോകരുത്

Gold Storage Limit For Men and Women : സ്വർണം വീട്ടിൽ സൂക്ഷിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ പരിധിയാണുള്ളത്. സ്ത്രീകളിൽ തന്നെ വിവാഹിതർക്കും അവിവാഹിതർക്കും സ്വർണം സൂക്ഷിക്കാനുള്ള പരിധിയിലും വ്യത്യാസമുണ്ട്.

Gold Storage Limit : വീട്ടിൽ എത്ര പവൻ സ്വർണം കരുതിവെക്കാം? ഈ നിയമങ്ങൾ അറിയാതെ പോകരുത്
പ്രതീകാത്മക ചിത്രം (Image Courtesy : PTI)
jenish-thomas
Jenish Thomas | Updated On: 02 Dec 2024 17:30 PM

സ്വർണത്തിനോടുള്ള മലയാളിയുടെ ഭ്രമം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. അതുകൊണ്ടാണ് സ്വർണവില എക്കാലത്തെയും റെക്കോർഡ് നിരക്കിൽ നിൽക്കുമ്പോഴും സ്വർണവിപണിയിൽ ഒരു ഇടിവ് പോലും എങ്ങും റിപ്പോർട്ട് ചെയ്യാത്തത്. സ്വർണത്തിനോടുള്ള മലയാളികളുടെ ഭ്രമം ഇത്രയധികം വർധിച്ചതുകൊണ്ടാണ് വിദേശത്ത് നിന്നും വലിയതോതിൽ സ്വർണശേഖരങ്ങൾ കേരളത്തിലേക്ക് കടത്തുന്നത്. അലങ്കാരത്തിനൊപ്പം സ്വർണം ഒരു നിക്ഷേപമായിട്ടും കരുതുന്നവരാണ് മലയാളികൾ. അതുകൊണ്ട് കൈയ്യിൽ സൂക്ഷിക്കാവുന്നതിലും അധികം സ്വർണം മിക്ക മലയാളികളുടെയും അലമാരകൾക്കുള്ളിൽ കാണാൻ സാധിച്ചേക്കും. എന്നാൽ നിങ്ങൾക്ക് അറിയുമോ? ഇങ്ങനെ സ്വർണം കരുതിവെക്കാൻ നമ്മുടെ രാജ്യത്ത് ഒരു പരിധിയുണ്ട് (Gold Limit).

അളവിൽ കൂടുതൽ സ്വർണം സൂക്ഷിച്ചാൽ രാജ്യത്തെ ആദായനികുതി വകുപ്പിന് അത് കണ്ടുകെട്ടാനും മറ്റ് നടപടികൾ സ്വീകരിക്കാനും സാധിക്കും. ഒരാൾക്ക് എത്രത്തോളം സ്വർണം കൈയ്യിൽ സൂക്ഷിക്കാമെന്നത് ഓരോ വ്യക്തിക്കും അനുസരിച്ചാണ് നിജപ്പെടുത്തിയിരിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ്സ് (സിബിഡിടി) ആണ് ഇങ്ങനെ ഓരോ വ്യക്തിക്കും കൈയ്യിൽ സൂക്ഷിക്കാവുന്ന സ്വർണത്തിൻ്റെ അളവ് നിജപ്പെടുത്തിയിരിക്കുന്നത്. അത് എങ്ങനെ എന്ന് പരിശോധിക്കാം:

ALSO READ : Largest Gold Reserve: ലോകത്തിലെ ഏറ്റവും വലിയ സ്വർണശേഖരം ചൈനയിൽ ! 83 ബില്യൺ ഡോളർ മൂല്യം

  1. വിവാഹിതരായ സ്ത്രീകൾ – ആദായനികുതി ആക്ട് പ്രകാരം വിവാഹിതയായ ഒരു സ്ത്രീക്ക് തൻ്റെ വീട്ടിൽ 500 ഗ്രാം സ്വർണം സൂക്ഷിക്കാവുന്നതാണ്. അതായത് 62.5 പവൻ സ്വർണം. ഈ നിശ്ചിത അളവിൽ താഴെ സ്വർണം സൂക്ഷിക്കുന്ന വിവാഹിതയായ ഒരു സ്ത്രീക്കുമേൽ യാതൊരു വിധി നടപടികളും എടുക്കാൻ സാധിക്കില്ല.
  2. അവിവാഹിതരായ സ്ത്രീകൾ – വിവാഹിതയായ ഒരു സ്ത്രീക്ക് അവകാശമുള്ള അളവിൻ്റെ നേർ പകുതി സ്വർണമേ അവിവാഹിതയായ ഒരു സ്ത്രീക്ക് കൈയ്യിൽ കരുതാനാകൂ. അതായത് 250 ഗ്രാം സ്വർണം, പവൻ നിരക്കിൽ 31.25.
  3. പുരുഷന്മാർക്ക് – വിവാഹിതരോ അവിവാഹിതരോ പുരുഷന്‍മാരുടെ പേരിൽ വീട്ടിൽ ആകെ കരുതാൻ സാധിക്കുന്ന സ്വർണത്തിൻ്റെ അളവ് 100 ഗ്രാം മാത്രമാണ്. അതയാത് 12.5 പവൻ സ്വർണം.

ഈ പരിധിക്ക് മേൽ ഏതെങ്കിലും വ്യക്തി വീട്ടിൽ സ്വർണം കരുതിയാൽ അവർ ആദായനികുതി വകുപ്പിന് വ്യക്തമായ രേഖകൾ സമർപ്പിക്കേണ്ടതാണ്. സ്വർണം എവിടെ നിന്നും വാങ്ങി അല്ലെങ്കിൽ ലഭിച്ചു, സ്വർണവാങ്ങാനുള്ള വരുമാനം അങ്ങനെ ആവശ്യപ്പെടുന്ന എന്ത് രേഖകളും സമർപ്പിക്കേണ്ടി വരും.

പരമ്പരാഗതമായി കൈമാറി ലഭിച്ച സ്വർണത്തിന് നികുതി ചുമത്തുമോ?

സ്വർണം കൈയ്യിൽ വെക്കാനുള്ള പരിധിയുള്ളപ്പോൾ എല്ലാവരുടെയും ഉള്ളിൽ തോന്നാൻ സാധ്യതയുള്ള ഒരു ചോദ്യമായിരിക്കും, ഈ നിയമം തലമുറ കൈമാറി ലഭിക്കുന്ന സ്വർണത്തിന് ബാധകമായിരിക്കുമോ എന്ന്. നികുതിരഹിത വരുമാനത്തിൽ നിന്നോ അല്ലെങ്കിൽ കൃത്യമായി രേഖകളോടുള്ള സ്വർണമാണോ പാരമ്പര്യമായി കൈമാറി ലഭിക്കുന്നതെങ്കിൽ അവയ്ക്ക് ആദായനികുതി അടയ്ക്കേണ്ട കാര്യമില്ല. ഈ സ്വർണം ആദായനികുതി വകുപ്പ് കണ്ടുകെട്ടേണ്ടി വരും. എന്നാൽ ഒരു പരിധിക്കുള്ളിൽ സ്വർണം കൈവശമുണ്ടെങ്കിൽ രേഖകൾ കാണിക്കേണ്ടി വരുന്നതാണ്.

Latest News