5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate Today: വർഷാവസാനം സ്വർണ പ്രേമികൾ‌ക്ക് സന്തോഷ വാർത്ത; സ്വര്‍ണ വില താഴേക്ക്, ഇന്നത്തെ നിരക്കറിയാം

Kerala Gold Price Today Malayalam: ഇന്ന് പവന് 320 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 57000ല്‍ താഴെ എത്തി. 56,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 7110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Kerala Gold Rate Today: വർഷാവസാനം സ്വർണ പ്രേമികൾ‌ക്ക് സന്തോഷ വാർത്ത; സ്വര്‍ണ വില താഴേക്ക്, ഇന്നത്തെ നിരക്കറിയാം
സ്വര്‍ണം (Image Credits: Getty Images)
sarika-kp
Sarika KP | Updated On: 31 Dec 2024 10:11 AM

2024 അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ‌ബാക്കിയിരിക്കെ സ്വർണ പ്രേമികൾക്ക് സന്തോഷ വാർത്ത. ഇന്ന് പവന് 320 രൂപ കുറ‍ഞ്ഞ് 56880 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ​ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 7110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
. രണ്ട് ദിവസം തുടർച്ചയായി ഒരേ വിലയിൽ തുടർന്ന സ്വർണവില കഴിഞ്ഞ ദിവസമാണ് കൂടിയത്. പവന് 120 രൂപ കൂടി. 57,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7150 രൂപയായി.

സ്വർണ വില 2024

അതേസമയം സ്വർണ വിലയിൽ റെക്കോർഡിട്ട വർഷമാണ് 2024. 2024 ജനുവരി ഒന്നിന് 46840 രൂപയാണ് ഒരു പവൻ സ്വർണത്തിനു നൽകിയത്. ​ഗ്രാമിന് 5855 രൂപയും. തൊട്ടടുത്ത ദിവസം തന്നെ മാസത്തെ ഏറ്റവും വലിയ നിരക്ക് രേഖപ്പെടുത്തി. ജനുവരി 18-നാണ് ഏറ്റവും താഴ്ന്ന നിരക്കായ 45,920 രൂപ രേഖപ്പെടുത്തിയത്. മാർച്ചിലാണ് ആദ്യമായി വലിയ കയറ്റം വന്നത്. 50,400 രൂപയായിരുന്നു ഉയർന്നത്. അതു വരെ 46,000ലും 47,000ലും വില നിന്നിരുന്നു. പിന്നീട് ഏപ്രിലിൽ വലിയൊരു കുതിപ്പ് വന്നു. ഏപ്രിൽ 19 ന് 54520 എന്ന വിലയിലാണ് വ്യാപാരം നടന്നത്. 4120 രൂപയാണ് ഒറ്റ മാസം കൊണ്ട് ഉയർന്നത്. പിന്നീട് സെപ്റ്റംബർ 27ന് 56,800 ലേക്ക് സ്വർണ വില കുതിച്ചു. അവിടെയും അവസാനിച്ചില്ല, ഒക്ടോബറിലെ കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. 59640ലായിരുന്നു ഒക്ടോബർ 31ന് വ്യാപാരം നടന്നത്. ഇതോടെ ഈ വർഷം തന്നെ സ്വർണ വില 60000-ത്തിലേക്ക് എത്തുമെന്ന് ഉറപ്പായി എന്നാൽ അതിനു ശേഷം ഇന്നു വരെ 59,000 തൊട്ടിട്ടില്ല. ആഗോള ഭൗമരാഷ്ട്രീയ പ്രക്ഷുബ്ധത, സെൻട്രൽ ബാങ്കുകളുടെ വാങ്ങലുകൾ, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കൽ എന്നിവ ഈ വർഷം സ്വർണവില വർധിപ്പിക്കാൻ കാരണമായി. ഇതോടെ 2010 ന് ശേഷമുള്ള ഏറ്റവും ശക്തമായ പ്രകടനമാണ് 2024-ൽ സ്വർണവിലയിൽ ഉണ്ടായത്.

Also Read: ജനുവരിയില്‍ ബാങ്കില്‍ പോകാന്‍ പ്ലാനുണ്ടോ? അവധികള്‍ കുറച്ച് അധികമുണ്ടേ!

2025-ൽ സ്വർണ വില എങ്ങോട്ട്?

പുതുവർഷം ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ 2025-ൽ സ്വർണ വില എങ്ങോട്ടാകുമെന്ന സംശയത്തിലാണ് ആളുകൾ. 2025-ൽ റെക്കോർഡ് ഇടുമെന്ന മുന്നറിയിപ്പാണ് ലഭിക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയേ ബാധിക്കുന്നത്. 2024 ജനുവരി 1 മുതൽ ഇതുവരെ 10240 രൂപയാണ് സ്വർണം പവന് വർദ്ധിച്ചത്. ഒരു വർഷം കൊണ്ട് 10,000 രൂപയ്ക്ക് മുകളിൽ വില കുതിച്ചു. 2025ൽ വില 65,000 എന്ന മാന്ത്രിക നമ്പർ കടക്കുമെന്നാണ് കണക്കുകൾ പറയുന്നത്.