5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate : ആഭരണപ്രേമികള്‍ക്ക് നിരാശ; സ്വര്‍ണ്ണവില കൂടി; പുതിയ വര്‍ധനവ് പുതുവര്‍ഷ ട്രെന്‍ഡിലേക്കുള്ള സൂചനയോ ?

Gold Price Today 30th December 2024 : ശനിയാഴ്ച ഗ്രാമിന് 7,135 രൂപയും പവന് 57,080 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. തുടര്‍ച്ചയായ മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ശനിയാഴ്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപയും, പവന് 120 രൂപയുമായിരുന്നു ശനിയാഴ്ച കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ സ്വര്‍ണ വില വര്‍ധിപ്പിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. 2025ല്‍ സ്വര്‍ണ വില 65,000 കടന്നേക്കുമെന്നാണ് നിരീക്ഷണം

Kerala Gold Rate : ആഭരണപ്രേമികള്‍ക്ക് നിരാശ; സ്വര്‍ണ്ണവില കൂടി; പുതിയ വര്‍ധനവ് പുതുവര്‍ഷ ട്രെന്‍ഡിലേക്കുള്ള സൂചനയോ ?
സ്വർണ വിലImage Credit source: PTI
jayadevan-am
Jayadevan AM | Published: 30 Dec 2024 09:55 AM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 120 രൂപ വര്‍ധിച്ച് 57,200 രൂപയിലെത്തി. ശനിയാഴ്ച എത്ര കുറഞ്ഞോ (120 രൂപ) അത്രയും വര്‍ധനവാണ് ഇന്ന് സംഭവിച്ചത്. ഗ്രാമിന് 15 രൂപ കൂടി. 7150 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ശനിയാഴ്ച ഗ്രാമിന് 7,135 രൂപയും പവന് 57,080 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. തുടര്‍ച്ചയായ മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ശനിയാഴ്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപയും, പവന് 120 രൂപയുമായിരുന്നു ശനിയാഴ്ച കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ സ്വര്‍ണ വില വര്‍ധിപ്പിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. 2025ല്‍ സ്വര്‍ണ വില 65,000 കടന്നേക്കുമെന്നാണ് നിരീക്ഷണം.

കുതിച്ചുയരും ?

ഡോളറിന്റെ കുതിപ്പ് ലക്ഷ്യമിട്ട് യുഎസില്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുമെന്ന് കരുതുന്ന നയങ്ങളും, ഇസ്രയേല്‍-ഗാസ, യുക്രെയ്ന്‍-റഷ്യ സംഘര്‍ഷങ്ങളുമടക്കം 2025ല്‍ സ്വര്‍ണ വില കുതിച്ചുയരാന്‍ കാരണമാകുമെന്ന് കരുതുന്നു. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ കുറയ്ക്കല്‍ അടക്കം 2024ല്‍ സ്വര്‍ണ വിലയെ നേരിട്ട് സ്വാധീനിച്ചു. സംസ്ഥാനത്ത് ഏകദേശം 26 ശതമാനവും, രാജ്യാന്തര തലത്ത് 36 ശതമാനവും വര്‍ധനവുണ്ടായി. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തില്‍ നിന്ന് ഒമ്പത് ശതമാനത്തോളം കുറച്ചാണ് ഇവിടെ സ്വര്‍ണ വില കുറയാന്‍ സഹായിച്ചത്.

ഇറക്കുമതിച്ചെലവ് വര്‍ധിക്കുന്നതും രാജ്യത്ത് സ്വര്‍ണവില വര്‍ധനവിന് കാരണമാകും. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞത് ഇറക്കുമതിച്ചെലവ് വര്‍ധിക്കുന്നതിന് കാരണമായിരുന്നു. അന്താരാഷ്ട്ര സ്വര്‍ണവ്യാപാരം ഡോളറിലാണ് നടക്കുന്നത്.

Read Also : സ്വർണം വാങ്ങി സൂക്ഷിച്ചോളൂ; 2025-ൽ വില കുതിക്കുമെന്ന് പ്രവചനം

ഈ മാസത്തെ ട്രെന്‍ഡ്‌

ഈ മാസം ആദ്യം 57,200 രൂപയായിരുന്നു പവന്റെ വില. ഡിസംബര്‍ രണ്ടിന് 56,720 രൂപയായി കുറഞ്ഞു. ഡിസംബര്‍ മൂന്നിന് എന്നാല്‍ 57,040 ആയി വര്‍ധിച്ചു. ഡിസംബര്‍ അഞ്ചിന് 57,120 ആയി. ഡിസംബര്‍ ആറിന് 56,920 ആയി കുറഞ്ഞു. തുടര്‍ന്ന് ഡിസംബര്‍ എട്ട് വരെ സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. എന്നാല്‍ ഡിസംബര്‍ ഒമ്പതിന് 57,040 ആയി വര്‍ധിച്ചു.

ഡിസംബര്‍ 10നും നേരിയ വര്‍ധനവുണ്ടായി (57,640). ഡിസംബര്‍ 11ന് വില 58,000 കടന്ന് ഞെട്ടിച്ചു. 58,280 ആയിരുന്നു പവന്റെ വില. ഡിസംബര്‍ 13ന് സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. 57,840ലാണ് അന്ന് വ്യാപാരം പുരോഗമിച്ചത്. ഡിസംബര്‍ 14 മുതല്‍ 16 വരെ 57,120 ആയിരുന്നു പവന്റെ വില. ഡിസംബര്‍ 17ന് 57,200 ആയിരുന്നു വില. ഡിസംബര്‍ 18ന് നേരിയ ഇടിവുണ്ടാവുകയും വില 57,080 രൂപയിലെത്തുകയും ചെയ്തു. ഡിസംബര്‍ 19ന് വില വീണ്ടും കുറഞ്ഞു (56,560).

ഡിസംബര്‍ 21ന് നേരിയ വര്‍ധനവുണ്ടായി (56,800). 21 മുതല്‍ 23 വരെ വില മാറ്റമില്ലാതെ തുടര്‍ന്നു. 24ന് വിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. 56,720 രൂപയിലാണ് അന്ന് വ്യാപാരം നടന്നത്. ക്രിസ്മസ് ദിനത്തിലും വിലയില്‍ കുറവുണ്ടായി (56,800). ഡിസംബര്‍ 25ന് ശേഷം സ്വര്‍ണവില 57,000ല്‍ കുറഞ്ഞിട്ടില്ല. ഡിസംബര്‍ 26ന് 57,000 ആയിരുന്നു നിരക്ക്. 27ന് 57,080 രൂപയിലുമെത്തി. ഒടുവില്‍ ഇന്ന് 57,200 രൂപയായി വര്‍ധിച്ചു.