Kerala Gold Price: സ്വർണ വില ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്നത്തെ നിരക്ക് ഇങ്ങനെ
Gold Silver Rate Today: ഈ മാസം ഏറ്റവും ഉയർന്ന സ്വർണ നിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ 11, 12 തീയതികളിൽ ആയിരുന്നു. അന്ന് 58,280 രൂപയായിരുന്നു സ്വർണ വില.
കൊച്ചി: ഡിസംബർ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്ന് സ്വർണ വില. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56,560 രൂപയാണ്. പവന് 520 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,070 രൂപയാണ്. ഇടയ്ക്കൊന്ന് കൂടിയെങ്കിലും കഴിഞ്ഞ ഏതാനും നാളുകളായി സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നു. ഇന്നലെ പവന് 57,120 രൂപയായിരുന്നു സ്വർണത്തിന്റെ വിപണി വില.
ഈ മാസം ഏറ്റവും ഉയർന്ന സ്വർണ നിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ 11, 12 തീയതികളിൽ ആയിരുന്നു. അന്ന് 58,280 രൂപയായിരുന്നു സ്വർണ വില. പിന്നീട് അങ്ങോട്ട് വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. ഏഴ് ദിവസം കൊണ്ട് ഏകദേശം 1,720 രൂപയാണ് കുറഞ്ഞത്. ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്ത് സ്വർണവില 56,000 രൂപയായിരുന്നു.
ഡിസംബറിലെ സ്വര്‍ണ നിരക്കുകള്‍
ഡിസംബര്‍ 01: 57,200 രൂപ
ഡിസംബര്‍ 02: 56,720 രൂപ
ഡിസംബര്‍ 03: 57,040 രൂപ
ഡിസംബര്‍ 04: 57,040 രൂപ
ഡിസംബര്‍ 06: 57,120 രൂപ
ഡിസംബര്‍ 07: 56, 920 രൂപ
ഡിസംബര്‍ 08: 56, 920 രൂപ
ഡിസംബര്‍ 09: 57,040 രൂപ
ഡിസംബര്‍ 10: 57,640 രൂപ
ഡിസംബര്‍ 11: 58,280 രൂപ
ഡിസംബര്‍ 12: 58,280 രൂപ
ഡിസംബര്‍ 13: 57,840 രൂപ
ഡിസംബര്‍ 14: 57,120 രൂപ
ഡിസംബര്‍ 15: 57,120 രൂപ
ഡിസംബര്‍ 16: 57,120 രൂപ
ഡിസംബര്‍ 17: 57,200 രൂപ
ഡിസംബര്‍ 18: 57,080 രൂപ
ഡിസംബര്‍ 19: 56,560 രൂപ
കഴിഞ്ഞ ആറ് മാസത്തിനിടെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് നവംബർ 1-നായിരുന്നു. ഒരു പവൻ സ്വർണത്തിന് അന്ന് 59,080 രൂപയായിരുന്നു വില. തുടർന്ന്, നവംബർ മാസത്തിൽ തന്നെ ഏറ്റവും കുറഞ്ഞ സ്വർണവിലയും രേഖപ്പെടുത്തി. നവംബർ 14,16,17 തീയതികളിൽ 55,000 രൂപ ആയിരുന്നു സ്വർണത്തിന്റെ വിപണി നിരക്ക്.
സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ച് സമീപഭാവിയിൽ തന്നെ സ്വർണ വില 60000 കടക്കും. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചെന്ന് ബഡ്ജറ്റിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടും സ്വർണവില കുറയാത്തത് ആഭരണം വാങ്ങാൻ ഒരുങ്ങുന്നവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
2024 ഡിസംബർ 1 വരെ സംസ്ഥാനത്ത് സ്വർണവിലയിൽ 29 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധവും ലോകരാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യവും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്. അതേസമയം, അടുത്ത വർഷം 2024-ന് സമാനമായുള്ള കുതിച്ചുചാട്ടം സ്വർണവിലയിൽ പ്രകടമാകില്ലെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിൽ റിപ്പോർട്ട്.
ALSO READ: കേരളത്തെക്കാൾ കുറഞ്ഞ നിരക്കിൽ ഈ രാജ്യത്ത് നിന്ന് സ്വർണം വാങ്ങാം; വില വ്യത്യാസത്തിന് കാരണം ഇത്
ഇതിന് പുറമെ, സെന്‍ട്രല്‍ ബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിയതും നിരക്ക് വർദ്ധനവിന് കാരണമായി. എന്നാല്‍, പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 2025ല്‍ പണപ്പെരുപ്പത്തിന് നിയന്ത്രണമുണ്ടാകും. അതുപോലെ, ഡൊണാള്‍ഡ് ട്രംപ് കൈക്കൊള്ളാന്‍ പോകുന്ന തീരുമാനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കും. വ്യാപാര നയങ്ങളിലും പലിശ നിരക്കുകളിലും ട്രംപ് സ്വീകരിക്കുന്ന ഇനി ഇക്കാര്യങ്ങൾ നിശ്ചയിക്കുന്നത്. അതേസമയം, ഏഷ്യന്‍ രാജ്യങ്ങളില്‍ സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ഇന്ത്യയും ചൈനയുമാണ്.
അതേസമയം, സംസ്ഥാനത്തെ വെള്ളിവില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ നിരക്കിൽ നിന്നും വലിയ വ്യത്യാസങ്ങൾ വന്നിട്ടില്ല. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 99.90 രൂപയാണ് വില. പ്ലാറ്റിനത്തിന്റെ വിലയും ഇന്ന് മാറ്റമില്ലാതെ തുടർന്ന്. ഇന്ന് ഒരു ഗ്രാം പ്ലാറ്റിനത്തിന് 2555 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 10 ഗ്രാമിന് 25550 രൂപയാണ് വില.
ഈ മാസത്തെ വെള്ളി നിരക്കുകൾ ഇങ്ങനെ (കിലോ)
- ഡിസംബർ 1 : 1,00,000 രൂപ
- ഡിസംബർ 2 : 99,500 രൂപ
- ഡിസംബർ 3 : 99,500 രൂപ
- ഡിസംബർ 4 : 99,500 രൂപ
- ഡിസംബർ 5 : 1,01,000 രൂപ
- ഡിസംബർ 6 : 1,01,000 രൂപ
- ഡിസംബർ 7 : 1,00,000 രൂപ
- ഡിസംബർ 8 : 1,00,000 രൂപ
- ഡിസംബർ 9 : 1,00,000 രൂപ
- ഡിസംബർ 10 : 1,04,000 രൂപ
- ഡിസംബർ 11 : 1,03,000 രൂപ
- ഡിസംബർ 12 : 1,02,000 രൂപ
- ഡിസംബർ 13: 1,01,000 രൂപ
- ഡിസംബർ 14: 1,00,000 രൂപ
- ഡിസംബർ 15: 1,00,000 രൂപ
- ഡിസംബർ 16: 1,00,000 രൂപ
- ഡിസംബർ 17: 1,00,000 രൂപ
- ഡിസംബർ 18: 1,00,000 രൂപ
- ഡിസംബർ 19: 99,900 രൂപ