Kerala Gold Rate : ഹാവൂ, ആശ്വാസം; തുടര്‍ച്ചയായ കുതിപ്പിന് ശേഷം, ചെറു കിതപ്പ് ! സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്
Gold Price Today 14th January 2025 : ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 7330 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഗ്രാമിന് 7340 രൂപയായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടന്നത് ജനുവരി ഒന്നിനാണ്. അന്ന് 57,200 രൂപയായിരുന്നു നിരക്ക്. നിരക്ക് ഇനിയും വര്‍ധിക്കുകയാണെങ്കില്‍ പവന് 60,000 രൂപ എന്നത് അധികം ദൂരെയല്ല. പുതുവര്‍ഷം തുടങ്ങിയത് മുതല്‍ സ്വര്‍ണവിലയില്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇതിന് മുമ്പ്, ജനുവരി നാലിന് മാത്രമാണ് ഇടിവ് സംഭവിച്ചത്. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു നിരക്ക്. രണ്ടിന് 57,440 രൂപയായി വര്‍ധിച്ചു
കുറച്ച് ദിവസങ്ങളായി തുടര്‍ന്ന നിരക്ക് വര്‍ധനയ്ക്ക് ശേഷം, ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകര്‍ന്ന് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 58,640 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം 58,720 രൂപയായിരുന്നു നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 7330 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഗ്രാമിന് 7340 രൂപയായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടന്നത് ജനുവരി ഒന്നിനാണ്. അന്ന് 57,200 രൂപയായിരുന്നു നിരക്ക്. നിരക്ക് ഇനിയും വര്‍ധിക്കുകയാണെങ്കില്‍ പവന് 60,000 രൂപ എന്നത് അധികം ദൂരെയല്ല. പുതുവര്‍ഷം തുടങ്ങിയത് മുതല്‍ സ്വര്‍ണവിലയില്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇതിന് മുമ്പ്, ജനുവരി നാലിന് മാത്രമാണ് ഇടിവ് സംഭവിച്ചത്. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു നിരക്ക്. രണ്ടിന് 57,440 രൂപയായി വര്‍ധിച്ചു. മൂന്നിന് 58,080 രൂപയിലെത്തി. എന്നാല്‍ നാലിന് ഇടിവ് രേഖപ്പെടുത്തി. 57,720 രൂപയായിരുന്നു അന്നത്തെ നിരക്ക്.
ജനുവരി നാല് മുതല്‍ ഏഴ് വരെ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീട് വില അടുത്തെങ്ങും കുറയില്ലെന്ന സൂചന നല്‍കി നിരക്ക് വര്‍ധന പഴയതുപോലെ തുടര്‍ന്നു. ഈ മാസം ആദ്യമായി 58,000 കടക്കുന്നത് ജനുവരി മൂന്നിനാണ്. പിന്നീട് ചെറിയൊരു ഇടിവിന് ശേഷം ജനുവരി ഒമ്പത് മുതല്‍ 58,000ന് മുകളില്‍ തന്നെയാണ് സ്വര്‍ണവില തുടരുന്നത്. ജനുവരി എട്ടിന് 57,800, ഒമ്പതിന് 58,080, 10ന് 58,280, 11ന് 58,520, 12ന് 58,720, 13ന് 58520 എന്നിങ്ങനെ നിരക്ക് വര്‍ധിച്ചു. സ്വര്‍ണവില ഇനിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. നിരക്ക് വര്‍ധനവ് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശ പകരുന്നതാണ്. എന്നാല്‍ നിക്ഷേപലക്ഷ്യം മനസിലുള്ളവര്‍ സ്വര്‍ണ നിക്ഷേപത്തിലേക്ക് വ്യാപകമായി നീങ്ങാനും സാധ്യതയുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ ഫെഡ് മിനുട്‌സ് മുന്നേറ്റം നല്‍കിയിരുന്നെങ്കിലും യുഎസ് ഡോളറും, ബോഡ് യീല്‍ഡും ക്രമപ്പെട്ടത് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയെ സ്വാധീനിച്ചിരുന്നു. ഇസ്രയേല്‍-ഗാസ, യുക്രെയ്ന്‍ റഷ്യ തുടങ്ങിയ സംഘര്‍ഷങ്ങള്‍, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയവയും സ്വര്‍ണ നിരക്കിനെ നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണ്. ഏതാനും ദിവസം മുമ്പ് ഡോളറിനെതിരെ രൂപ മൂല്യമിടിഞ്ഞിരുന്നു. ഇത് ഇനിയും തുടര്‍ന്നാണ് സ്വര്‍ണവിലയും വര്‍ധിക്കും. ഡോളറിനെതിരെ രൂപ ഇടിയുന്നത് ഇറക്കുമതിച്ചെലവ് വര്‍ധിപ്പിക്കുന്നതാണ് ഇതിന് ഒരു കാരണം.
Read Also : ശമ്പളം അതൊരു വിഷയമല്ല; സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ ഖ്യാതിയാണ് മറ്റൊരു പ്രശ്‌നം.വിദേശനാണയ ശേഖരത്തിലേക്ക് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടര്‍ന്നാല്‍ അതും നിരക്ക് വര്‍ധനവിന് കാരണമാകും. ഈ മാസം യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നിലപാടുകള്‍ സ്വര്‍ണ നിരക്കില്‍ നിര്‍ണായകമാകും. ഡോളര്‍ സൂചികയിലെ ചാഞ്ചാട്ടം, വരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റ തുടങ്ങിയവ മൂലം നിരക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ പ്രതീക്ഷിക്കാം. അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണം, വെള്ളി വില ഗണ്യമായി ഉയര്‍ന്നു. വരും ദിവസങ്ങളിലെങ്കിലും നിരക്ക് കുറയുമെന്നാണ് ആഭരണപ്രേമികളുടെ പ്രതീക്ഷ.
ജനുവരിയിലെ സ്വര്‍ണനിരക്ക്
- ജനുവരി 1: 57,200 രൂപ
- ജനുവരി 2:57,440 രൂപ
- ജനുവരി 3: 58,080 രൂപ
- ജനുവരി 4: 57,720 രൂപ
- ജനുവരി 5: 57,720 രൂപ
- ജനുവരി 6: 57,720 രൂപ
- ജനുവരി 7: 57,720 രൂപ
- ജനുവരി 8: 57,800 രൂപ
- ജനുവരി 9: 58,080 രൂപ
- ജനുവരി 10: 58,280 രൂപ
- ജനുവരി 11: 58,520 രൂപ
- ജനുവരി 12: 58,520 രൂപ
- ജനുവരി 13: 58,720 രൂപ
- ജനുവരി 14: 58,640 രൂപ