5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ഈ പോക്ക് എങ്ങോട്ടേക്ക്? വീണ്ടും ഉയർന്ന നിരക്കിൽ സ്വർണവില; ആശങ്കയിൽ സ്വര്‍ണ്ണാഭരണ പ്രേമികൾ

Gold Price Today 15th January 2025 : ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഇന്ന് ഗ്രാമിന് 10 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7340 രൂപ നൽകണം. പവന് 80 രൂപ കൂടി വില 58,720 രൂപയിലെത്തി.

Kerala Gold Rate: ഈ പോക്ക് എങ്ങോട്ടേക്ക്? വീണ്ടും ഉയർന്ന നിരക്കിൽ സ്വർണവില; ആശങ്കയിൽ സ്വര്‍ണ്ണാഭരണ പ്രേമികൾ
സ്വർണവിലImage Credit source: getty images
sarika-kp
Sarika KP | Updated On: 15 Jan 2025 10:36 AM

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഇന്ന് ഗ്രാമിന് 10 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7340 രൂപ നൽകണം. പവന് 80 രൂപ കൂടി വില 58,720 രൂപയിലെത്തി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന നിരക്ക് വർധന ഇന്നലെയാണ് നിന്നത്. ചൊവ്വാഴ്ച പവന് 58,640 രൂപയിലാണ് വ്യാപാരം നടന്നത്. 80 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 7330 രൂപയിലെത്തിയിരുന്നു. അതാണ് ഇന്ന് വീണ്ടും കൂടിയത്. പുതുവർഷത്തോടെ പുത്തൻ റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുകയാണ് സ്വർണവില. ഈ മാസത്തെ ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടന്നത് ജനുവരി ഒന്നിനാണ്. അന്ന് 57,200 രൂപയായിരുന്നു നിരക്ക്. ഇതിനു പിന്നാലെ ജനുവരി മൂന്നിന് സ്വർണ വില 58000 കടന്നു. എന്നാല്‍ നാലിന് ഇടിവ് രേഖപ്പെടുത്തി. 57,720 രൂപയിലേക്ക് എത്തി.

Also Read: ഇത്തവണ ബജറ്റിൽ AI-ക്ക് പ്രത്യേക പരിഗണനയുണ്ടാകും; ലക്ഷ്യം ‘ഇന്ത്യ AI മിഷനെ’ കൂടുതൽ പ്രബലപ്പെടുത്തൻ

തുടർന്ന് ജനുവരി നാല് മുതല്‍ ഏഴ് വരെ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീട് വില കുത്തനെ കൂടുന്ന കാഴ്ചയാണ് കണ്ടത്. ജനുവരി ഒമ്പതിന് വീണ്ടും 58000 കടന്ന സ്വർണ വില പിന്നീട് തിരിച്ചിറങ്ങിയില്ല. സ്വര്‍ണവില ഇനിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഇങ്ങനെ പോയാൽ അധികം വൈകാതെ സ്വർണ വില അറുപതിനായിരം കടക്കുമെന്ന് ഉറപ്പായി. നിരക്ക് വര്‍ധനവ് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശ പകരുന്നതാണ്. എന്നാല്‍ നിക്ഷേപലക്ഷ്യം മനസിലുള്ളവര്‍ സ്വര്‍ണ നിക്ഷേപത്തിലേക്ക് വ്യാപകമായി നീങ്ങാനും സാധ്യതയുണ്ട്.

ജനുവരിയിലെ സ്വർണവില 

ജനുവരി 01: 57,200

ജനുവരി 02: 57,440

ജനുവരി 03: 58,080

ജനുവരി 04: 57,720

ജനുവരി 05: 57,720

ജനുവരി 06: 57,720

ജനുവരി 07: 57,720

ജനുവരി 08: 57,800

ജനുവരി 09: 58,080

ജനുവരി 10: 58,280

ജനുവരി 11: 58,400

ജനുവരി 12: 58,400

ജനുവരി 13: 58,720

ജനുവരി 14: 58,640

അതേസമയം സംസ്ഥാനത്ത് വെള്ളി വില ഇന്ന് ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,900 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്‌ട്ര വിപണിയിൽ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കുന്നത് അടുത്ത ഏതാനും വർഷങ്ങളിൽ വെള്ളി വിലയിൽ വലിയ ചലനം ഉണ്ടാകാൻ സാധ്യതയില്ല.