5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate : ഇന്നത്തെ സ്വര്‍ണ്ണവില കണ്ടാല്‍ കിളി പറക്കും, നക്ഷത്രമെണ്ണും; വല്ലാത്ത കുതിപ്പ്‌

Gold Price Today 13th January 2025 : സ്വര്‍ണവില 59000ത്തിലേക്ക് എത്തിയേക്കാമെന്നാണ് നിരീക്ഷണം. രാജ്യാന്തര വിപണിയിലെ ഫെഡ് മിനുട്‌സ് മുന്നേറ്റം നല്‍കിയിരുന്നെങ്കിലും യുഎസ് ഡോളറും, ബോഡ് യീല്‍ഡും ക്രമപ്പെട്ടത് കഴിഞ്ഞയാഴ്ച സ്വര്‍ണനിരക്കിനെ സ്വാധീനിച്ചു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ നിരക്കിനെ സ്വാധീനിക്കുന്നത്

Kerala Gold Rate : ഇന്നത്തെ സ്വര്‍ണ്ണവില കണ്ടാല്‍ കിളി പറക്കും, നക്ഷത്രമെണ്ണും; വല്ലാത്ത കുതിപ്പ്‌
സ്വര്‍ണവില Image Credit source: PTI
jayadevan-am
Jayadevan AM | Published: 13 Jan 2025 10:27 AM

പ്രതീക്ഷിച്ചതുപോലെ തന്നെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 200 രൂപ വര്‍ധിച്ച് 58720 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 58520 ആയിരുന്നു മുന്‍നിരക്ക്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 7340-ലെത്തി. നേരത്തെ 7315 രൂപയായിരുന്നു നിരക്ക്. ജനുവരി നാലിന് മാത്രമാണ് ഒടുവില്‍ സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചത്‌. അന്ന് പവന് 58,080 രൂപയില്‍ നിന്ന് 57,720 ആയി കുറഞ്ഞിരുന്നു. തുടര്‍ന്ന് ജനുവരി ഏഴ് വരെ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നു. പിന്നാലെ തുടങ്ങിയ നിരക്ക് വര്‍ധനവ് ഇടതടവില്ലാതെ തുടരുകയാണ്. ജനുവരി എട്ടിന് 57,800, ഒമ്പതിന് 58,080, 10ന് 58,280, 11ന് 58,520 എന്നിങ്ങനെ നിരക്ക് വര്‍ധിച്ചു.

സ്വര്‍ണവില വീണ്ടും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. 59000-ത്തിലേക്ക് എത്തിയേക്കാമെന്നും നിരീക്ഷണമുണ്ട്. കഴിഞ്ഞയാഴ്ച രാജ്യാന്തര വിപണിയിലെ ഫെഡ് മിനുട്‌സ് മുന്നേറ്റം നല്‍കിയിരുന്നു. എന്നാല്‍ യുഎസ് ഡോളറും, ബോഡ് യീല്‍ഡും ക്രമപ്പെട്ടത് സ്വര്‍ണവിലയെ സ്വാധീനിച്ചു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് ഇവിടെയും നിരക്കുകളില്‍ പ്രകടമാകുന്നത്.

Read Also : 10 കോടി രൂപ സമ്പാദ്യമുണ്ടാക്കാന്‍ അധികം കാത്തിരിക്കേണ്ടാ; ദാ ഇത്ര നാളുകള്‍ മാത്രം മതി

ഇസ്രയേല്‍-ഗാസ, യുക്രെയ്ന്‍ റഷ്യ തുടങ്ങിയ സംഘര്‍ഷങ്ങള്‍, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയവയെല്ലാം സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞിരുന്നു. ഇത് ഇനിയും തുടര്‍ന്നാണ് സ്വര്‍ണവില ഇനിയും വര്‍ധിക്കും. കേന്ദ്രബാങ്കുകള്‍ വിദേശനാണയ ശേഖരത്തിലേക്ക് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും തിരിച്ചടിയാണ്. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നയങ്ങളും നിര്‍ണായകം തന്നെ.

പുതുവര്‍ഷത്തില്‍ തുടക്കത്തില്‍ മുതല്‍ സ്വര്‍ണവിലയില്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ജനുവരിയിലെ ആദ്യ മൂന്ന് ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഒടുവില്‍ ജൂണ്‍ നാലിന് സംഭവിച്ച ചെറു ഇടിവ് നേരിയ ആശ്വാസമായെങ്കിലും, പിന്നീട് നിരക്ക് വര്‍ധനവ് പഴയ ട്രാക്കിലേക്കെത്തി. ജനുവരി ഒന്നിന്‌ ഒരു പവന്‍ സ്വര്‍ണത്തിന് 57,200 രൂപയിലാണ് വ്യാപാരം പുരോഗമിച്ചത്. എന്നാല്‍ ജനുവരി മൂന്നിന് ഇത് 58,000 കടന്നു. മൂന്നാഴ്ചയ്ക്ക് ശേഷമായിരുന്നു അന്ന് പവന് 58000 രൂപ കടന്ന് കുതിപ്പ് രേഖപ്പെടുത്തിയത്. ജനുവരി ഒമ്പത് മുതല്‍ 58,000ന് മുകളില്‍ തന്നെയാണ് സ്വര്‍ണവില നിരക്ക് തുടരുന്നതെന്നതാണ് ശ്രദ്ധേയം. ഈ മാസത്തിലെ ഏറ്റവും വലിയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

ജനുവരിയിലെ സ്വര്‍ണനിരക്ക്

  1. ജനുവരി 1: 57,200 രൂപ
  2. ജനുവരി 2:57,440 രൂപ
  3. ജനുവരി 3: 58,080 രൂപ
  4. ജനുവരി 4: 57,720 രൂപ
  5. ജനുവരി 5: 57,720 രൂപ
  6. ജനുവരി 6: 57,720 രൂപ
  7. ജനുവരി 7: 57,720 രൂപ
  8. ജനുവരി 8: 57,800 രൂപ
  9. ജനുവരി 9: 58,080 രൂപ
  10. ജനുവരി 10: 58,280 രൂപ
  11. ജനുവരി 11: 58,520 രൂപ
  12. ജനുവരി 11: 58,720 രൂപ