Kerala Gold Rate : എന്നാലും എന്റെ പൊന്നേ ! നെഞ്ചിടിപ്പേറ്റുന്ന കുതിപ്പ്, സ്വര്‍ണവില കഴിഞ്ഞയാഴ്ച ഞെട്ടിച്ചു, വരും ദിവസങ്ങളിലോ ?
Gold Price Kerala January 2025 : സ്വര്‍ണവില 59000ത്തിലേക്ക് എത്തിയേക്കാമെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര വിപണിയിലെ ഫെഡ് മിനുട്‌സ് മുന്നേറ്റം നല്‍കിയിരുന്നെങ്കിലും യുഎസ് ഡോളറും, ബോഡ് യീല്‍ഡും ക്രമപ്പെട്ടത് കഴിഞ്ഞയാഴ്ച സ്വര്‍ണനിരക്കിനെ സ്വാധീനിച്ചു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ നിരക്കിനെ സ്വാധീനിക്കുന്നത്
സ്വര്‍ണവില അടിക്കടി ഉയരുന്നത് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റുന്നു. ജനുവരി നാലിന് മാത്രമാണ് ഒടുവില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. അന്ന് പവന് 58,080 രൂപയില്‍ നിന്ന് 57,720 ആയി കുറഞ്ഞു. തുടര്‍ന്ന് ജനുവരി ഏഴ് വരെ മാറ്റമില്ലാത്ത നിരക്ക്. പിന്നാലെ റോക്കറ്റ് വിട്ടപോലെ കുതിപ്പ്. ജനുവരി എട്ടിന് 57,800, ഒമ്പതിന് 58,080, 10ന് 58,280, 11ന് 58,400 എന്നിങ്ങനെയായിരുന്നു വര്‍ധനവ്. ഇതാണ് കഴിഞ്ഞയാഴ്ചത്തെ സ്വര്‍ണവില നിരക്കിലെ രത്‌നച്ചുരുക്കം. പവന് 120 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. ഗ്രാമിന് 7,300 രൂപയിലാണ് ഒടുവില്‍ വ്യാപാരം പുരോഗമിക്കുന്നത്. അതായത് സ്വര്‍ണവില വര്‍ധനവിലേക്ക് തന്നെയെന്നാണ് നിലവിലെ ട്രെന്‍ഡ് വ്യക്തമാക്കുന്നത്. ഇതോടെ ഈയാഴ്ചയും സ്വര്‍ണവില കുതിക്കുമോയെന്നാണ് പലരുടെയും ചോദ്യം. പല ഘടകങ്ങള്‍ സ്വര്‍ണവില നിരക്കിനെ സ്വാധീനിക്കുമെന്നതിനാല്‍ കൃത്യമായ പ്രവചനം അസാധ്യമാണ്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ വില ഇനിയും വര്‍ധിക്കുമെന്നാണ് അനുമാനം.
സ്വര്‍ണവില 59000ത്തിലേക്ക് എത്തിയേക്കാമെന്നാണ് അനുമാനം. അന്താരാഷ്ട്ര വിപണിയിലെ ഫെഡ് മിനുട്‌സ് മുന്നേറ്റം നല്‍കിയിരുന്നെങ്കിലും യുഎസ് ഡോളറും, ബോഡ് യീല്‍ഡും ക്രമപ്പെട്ടത് കഴിഞ്ഞയാഴ്ച സ്വര്‍ണനിരക്കിനെ സ്വാധീനിച്ചു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ഇവിടെയും സ്വര്‍ണ നിരക്കിനെ സ്വാധീനിക്കുന്നത്. ഇസ്രയേല്‍-ഗാസ, യുക്രെയ്ന്‍ റഷ്യ തുടങ്ങിയ സംഘര്‍ഷങ്ങള്‍, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയവയും മറ്റ് ഘടകങ്ങളാണ്.
കഴിഞ്ഞ ദിവസങ്ങളിലും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. ഇത് ഇനിയും തുടര്‍ന്നാണ് സ്വര്‍ണ വില വരും ദിവസങ്ങളിലും തീര്‍ച്ചയായും വര്‍ധിക്കും. വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ വിദേശനാണയ ശേഖരത്തിലേക്ക് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നത് തുടര്‍ന്നാല്‍ അതും സ്വര്‍ണ വില വര്‍ധിപ്പിക്കും. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നയങ്ങളും നിര്‍ണായകമാണ്.
ജനുവരിയിലെ ആദ്യ മൂന്ന് ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വര്‍ധനവ് സംഭവിച്ചിരുന്നു. 1280 രൂപയുടെ വര്‍ധനവാണ് ജനുവരിയിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. തുടര്‍ന്നാണ് ജൂണ്‍ നാലിന് ഇടിവ് രേഖപ്പെടുത്തിയത്. ജനുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 57,200 രൂപയായിരുന്നു. ജനുവരി ജനുവരി മൂന്നിന് 58000 കടന്നു. മൂന്നാഴ്ചയ്ക്ക് ശേഷമായിരുന്നു അന്ന് പവന് 58000 കടക്കുന്നത്. ഇപ്പോഴിതാ, ജനുവരി ഒമ്പത് മുതല്‍ 58,000ന് മുകളില്‍ തന്നെയാണ് സ്വര്‍ണവില നിരക്ക് തുടരുന്നത്.
ജനുവരിയിലെ സ്വര്‍ണനിരക്ക്
ജനുവരി 1: 57,200 രൂപ
ജനുവരി 2:57,440 രൂപ
ജനുവരി 3: 58,080 രൂപ
ജനുവരി 4: 57,720 രൂപ
ജനുവരി 5: 57,720 രൂപ
ജനുവരി 6: 57,720 രൂപ
ജനുവരി 7: 57,720 രൂപ
ജനുവരി 8: 57,800 രൂപ
ജനുവരി 9: 58,080 രൂപ
ജനുവരി 10: 58,280 രൂപ
ജനുവരി 11: 58,400 രൂപ