Gold Rate Price : ഉന്നതിക്കാലം കഴിഞ്ഞു, ഇനി സ്വർണത്തിന് തിരിച്ചിറങ്ങാം; ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ

Gold Silver Rate 20th December 2024 : ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുനിന്ന സ്വർണവില മൂന്ന് ദിവസമായി താഴേയ്ക്കാണ്. ഇതിൻ്റെ അവസാനമാണ് ഇന്ന് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത്.

Gold Rate Price : ഉന്നതിക്കാലം കഴിഞ്ഞു, ഇനി സ്വർണത്തിന് തിരിച്ചിറങ്ങാം; ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ

സ്വർണവില

Published: 

20 Dec 2024 10:11 AM

ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണം. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 56320 രൂപയാണ്. ഇന്നലത്തെ (Gold Price) വിലയിൽ നിന്ന് 240 രൂപ കുറഞ്ഞാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണം എത്തിയത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7040 രൂപയായി. ഇന്നലെ ഗ്രാമിന് 7070 രൂപയും പവന് 56560 രൂപയുമായിരുന്നു നിരക്ക്. ഈ മാസം 11, 12 തീയതികളിലാണ് സ്വർണത്തിന് ഏറ്റവുമധികം നിരക്ക് രേഖപ്പെടുത്തിയത്.

ഡിസംബറിൻ്റെ തുടക്കത്തിൽ ഏറിയും കുറഞ്ഞുമിരുന്ന സ്വർണവില 9ആം തീയതി മുതൽ കൃത്യമായി വർധിക്കാൻ തുടങ്ങി. പവന് 56920 രൂപ ആയിരുന്ന നിരക്ക് 9ആം തീയതി 57040 രൂപയിലും പത്താം തീയതി 57640 രൂപയിലുമെത്തി. 11 ന് 58,820 രൂപ ആയ സ്വർണം ഈ മാസത്തെ റെക്കോർഡ് നിരക്കിലെത്തി. 12ന് ഇതേ നിരക്ക് തുടർന്നു. 13 മുതൽ 16 വരെ വില ഇടിഞ്ഞു. 13 ന് 57840 രൂപയായി കുറഞ്ഞ സ്വർണനിരക്ക് 14ന് 57120 രൂപ ആയി കുറഞ്ഞു. 15നും 16നും ഇതേ നിരക്കായിരുന്നു. 17ന് 80 രൂപ വർധിച്ച് 57200 രൂപയിലെത്തിയെങ്കിലും 18ന് വില കുത്തനെ ഇടിഞ്ഞ് 57080 രൂപയിലെത്തി. 19ആം തീയതി 56560 രൂപ ആയതോടെ സ്വർണം ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. അത് തിരുത്തിയാണ് ഇന്ന് സ്വർണം 56320 രൂപയിലെത്തിയത്.

Also Read : Provident Fund Withdrawal: കാലാവധിക്കു മുന്നേ പിഎഫ് തുക പിൻവലിക്കാം; എങ്ങനെ എന്നല്ലേ?

കഴിഞ്ഞ ആറ് മാസത്തിലെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് നവംബർ ഒന്നിനാണ് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 59,080 രൂപയായിരുന്നു വില. നവംബറിൽ തന്നെ ഇക്കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്കും രേഖപ്പെടുത്തി. വംബർ 14,16,17 തീയതികളിൽ 55,000 രൂപ ആയിരുന്നു സ്വർണവില. ഡിസംബർ ഒന്ന് വരെ സംസ്ഥാനത്ത് സ്വർണവിലയിൽ 29 ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. സ്വർണവില വീണ്ടും വർധിക്കുമെന്ന് സാമ്പത്തികവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധം ഉൾപ്പെടെയുള്ളവ സ്വർണവിലയെ സാരമായി ബാധിക്കുന്നുണ്ട്. എന്നാൽ, 2025ൽ സ്വർണവിലയിൽ ഇത്തരത്തിലുള്ള കുതിച്ചുചാട്ടമുണ്ടാവില്ലെന്നാണ് പ്രവചനം.

സംസ്ഥാനത്തെ വെള്ളി വിലയിൽ കാര്യമായ മാറ്റങ്ങളില്ല. ഗ്രാമിന് 90 പൈസ കുറഞ്ഞ് 99 രൂപയാണ് ഇന്ന് സംസ്ഥാനത്തെ വെള്ളി നിരക്ക്. കിലോയ്ക്ക് 99,000 രൂപ. ഈ മാസത്തെ ഏറ്റവും ഉയർന്ന വെള്ളിനിരക്ക് ഡിസംബർ 10നായിരുന്നു. ഒരു കിലോ വെള്ളിയ്ക്ക് 1,04,000 രൂപയായിരുന്നു അന്നത്തെ വില. ഡിസംബർ ഒന്നിന് ഒരു ലക്ഷം രൂപയിൽ ആരംഭിച്ച വെള്ളിനിരക്ക് പിന്നീട് നാലാം തീയതി വരെ കുറഞ്ഞുനിന്നു. ഡിസംബർ അഞ്ച് മുതൽ ഡിസംബർ 18 വരെ ഒരു ലക്ഷം രൂപയ്ക്ക് മുകളിലായിരുന്നു വില.

അമേരിക്കയുടെ പുതിയ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് കൈക്കൊള്ളാന്‍ പോകുന്ന തീരുമാനങ്ങൾ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കും. അമേരിക്കയുടെ വിദേശനയം ഉൾപ്പെടെയുള്ളവ സ്വർണവിലയിൽ സാരമായ ചലനങ്ങൾ ഉണ്ടാക്കാറുണ്ട്. വ്യാപാര നയങ്ങളിലും പലിശ നിരക്കുകളിലും ട്രംപ് സ്വീകരിക്കുന്ന നയങ്ങളും സ്വർണവിലയിൽ നിർണായക സ്വാധീനം ചെലുത്തും. അതുകൊണ്ട് തന്നെ അടുത്ത വർഷം സ്വർണവിലയിൽ കുറവുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.

20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍