5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: മൂന്നാഴ്ചക്കിടെ പവന് കൂടിയത് 3,240 രൂപ; ഫെബ്രുവരിയില്‍ ആശ്വാസിക്കാമോ?

Kerala Gold Price Today : ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില. ഇന്ന് പവന് 60,440 രൂപയാണ്. ഗ്രാമിനാകട്ടെ 7,555 രൂപയും. മൂന്നാഴ്ചക്കിടെ പവന്റെ വിലയില്‍ 3,240 രൂപയാണ് വര്‍ധിച്ചത്.

Kerala Gold Rate: മൂന്നാഴ്ചക്കിടെ പവന് കൂടിയത് 3,240 രൂപ; ഫെബ്രുവരിയില്‍ ആശ്വാസിക്കാമോ?
സ്വർണ വില (image credits: PTI)
sarika-kp
Sarika KP | Published: 26 Jan 2025 10:10 AM

കുറച്ച് ദിവസങ്ങളായി സർവകാല റെക്കോർഡിലാണ് സംസ്ഥാനത്ത് സ്വർണ വില പുരോ​ഗമിക്കുന്നത്. ഇന്നും അതേ വിലയിൽ തന്നെയാണ് വ്യാപാരം. അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെയാണ് സ്വർണം കൈവിട്ടത്. ഇതോടെ സ്വർണ മോഹം ഉപേക്ഷിക്കേണ്ട അവസ്ഥയാണ് ആഭരണ പ്രേമികൾക്ക്.

കഴിഞ്ഞ വർഷ അവസാനം സ്വർണ വില 60000 കടക്കുമെന്ന് വിദഗ്ധര്‍ പ്രവചിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ല. ഇതോടെ 2025-ൽ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാകും എന്ന് എന്നാണ് വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഇതിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ആദ്യ മാസത്തിലെ നിരക്ക്. ജനുവരി ഒന്നിന് 57,200 രൂപയിൽ ആരംഭിച്ച സ്വർണ വില, മാസം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ അറുപതിനായിരം കടന്നിരിക്കുകയാണ്. കേരളത്തിൽ വിവാഹ സീസൺ ആരംഭിച്ചതിനാൽ സ്വര്‍ണത്തിന് ഡിമാന്‍ഡും കൂടിയിട്ടുണ്ട്.

Also Read: പരസ്യ’പ്രാങ്കി’ലൂടെ മലയാളി ചര്‍ച്ച ചെയ്ത വാക്ക്; ഡിജിറ്റല്‍ കറന്‍സി എന്നാല്‍ എന്ത്‌? പ്രയോജനങ്ങള്‍, വെല്ലുവിളികള്‍

ഇന്നത്തെ പവന്‍, ഗ്രാം നിരക്കുകള്‍ അറിയാം

കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്തെ സ്വർണവില റെക്കോർഡ് നിരക്കിൽ‌ എത്തിയത്. അന്ന് 60,200 രൂപയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഇതും മറികടക്കുന്ന കാഴ്ചയാണ് കണ്ടത്. ജനുവരി 24-ന് പവന് 60,440 രൂപയിലെത്തി. ആ വിലയിൽ തന്നെയാണ് ഇന്നലെയും ഇന്നും വ്യാപാരം. ഇതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില. ഇന്ന് പവന് 60,440 രൂപയാണ്. ഗ്രാമിനാകട്ടെ 7,555 രൂപയും. മൂന്നാഴ്ചക്കിടെ പവന്റെ വിലയില്‍ 3,240 രൂപയാണ് വര്‍ധിച്ചത്.

ഫെബ്രുവരിയില്‍ സ്വർണ വില കുറയുമോ?

കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കുന്നത് കാത്ത് നിൽക്കുകയാണ് സ്വർണ വ്യാപാരികൾ. നിരവധി ആവശ്യങ്ങളാണ് വിവിധ വ്യവസയാ മേഖല ഉയർത്തുന്നത്. ഇതിൽ സ്വർണാഭരണ വ്യവസായ മേഖലയും നിരവധി ആവശ്യങ്ങളാണ് കേന്ദ്ര സർക്കാറിന് മുമ്പാകെ വെക്കുന്നത്. അതേസമയം ബജറ്റില്‍ സ്വർണ വിപണിക്ക് ആശ്വാസകരമാകുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ആസ്പെക്ട് ഗ്ലോബൽ വെഞ്ചേഴ്‌സിൻ്റെ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സണും ഇന്ത്യ ബുള്ളിയൻ ജ്വല്ലേഴ്‌സ് അസോസിയേഷൻ (ഐ ബി ജെ എ) വൈസ് പ്രസിഡൻ്റുമായ അക്ഷ കാംബോജയും മുന്നോട്ട് വെക്കുന്നത്.

ജനുവരി മാസത്തിൽ ഇതുവരെയുള്ള സ്വർണവില (പവനിൽ)

ജനുവരി 1: 57,200 രൂപ

ജനുവരി 2: 57,440 രൂപ

ജനുവരി 3: 58,080 രൂപ

ജനുവരി 4: 57,720 രൂപ

ജനുവരി 5: 57,720 രൂപ

ജനുവരി 6: 57,720 രൂപ

ജനുവരി 7: 57,720 രൂപ

ജനുവരി 8: 57,800 രൂപ

ജനുവരി 9: 58,080 രൂപ

ജനുവരി 10: 58,280 രൂപ

ജനുവരി 11: 58,400 രൂപ

ജനുവരി 12: 58,400 രൂപ

ജനുവരി 13: 58,720 രൂപ

ജനുവരി 14: 58,640 രൂപ

ജനുവരി 15: 58,720 രൂപ

ജനുവരി 16: 59,120 രൂപ

ജനുവരി 17: 59,600 രൂപ

ജനുവരി 18: 59,480 രൂപ

ജനുവരി 19: 59,480 രൂപ

ജനുവരി 20: 59,600 രൂപ

ജനുവരി 21: 59,600 രൂപ

ജനുവരി 22: 60,200 രൂപ

ജനുവരി 23: 60,200 രൂപ

ജനുവരി 24: 60,440 രൂപ

ജനുവരി 25: 60,440 രൂപ

ജനുവരി 26: 60,440 രൂപ