Gold rate : വീണ്ടും തലകുനിച്ച് സ്വർണവില; വിലയിടിവ് എത്രനാൾ ?
Gold rate today : വ്യാഴാഴ്ച്ച ഗ്രാമിന് 15 രൂപയും, പവന് 120 രൂപയും കുറഞ്ഞപ്പോൾ ഇന്നലെ ഗ്രാമിന് 45 രൂപയും, പവന് 360 രൂപയും താഴ്ന്നു. ഇന്നലെ ഒരു പവന് 54,520 രൂപയും, ഗ്രാമിന് 6815 രൂപയുമായിരുന്നു വില. ഉയർന്നു നിന്നിടത്തു നിന്നാണ് സ്വർണവില ഇപ്പോൾ താഴ്ന്നിരിക്കുന്നത്.
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണ്ണ വില (Gold Rate) വീണ്ടും താഴ്ന്നും . പവന് 280 രൂപയും, ഗ്രാമിന് 35 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. വിലകുറഞ്ഞതോടെ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 54,240 രൂപയും, ഗ്രാമിന് 6,780 രൂപയുമായി വില. കേരളത്തിലെ വെള്ളി വിലയും (Silver Rate) ഇന്ന് കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് സ്വർണവില കുറയുകയായിരുന്നു. വ്യാഴാഴ്ച്ച ഗ്രാമിന് 15 രൂപയും, പവന് 120 രൂപയും കുറഞ്ഞപ്പോൾ ഇന്നലെ ഗ്രാമിന് 45 രൂപയും, പവന് 360 രൂപയും താഴ്ന്നു. ഇന്നലെ ഒരു പവന് 54,520 രൂപയും, ഗ്രാമിന് 6815 രൂപയുമായിരുന്നു വില. ഉയർന്നു നിന്നിടത്തു നിന്നാണ് സ്വർണവില ഇപ്പോൾ താഴ്ന്നിരിക്കുന്നത്.
ALSO READ – കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം; വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ വൻകിട പദ്ധതികൾ പരിഗണനയിൽ
കഴിഞ്ഞ ബുധനാഴ്ച്ച സംസ്ഥാനത്തെ സ്വർണ്ണ വില ഏറെ ഉയർന്നിരുന്നു. ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിലയിലേക്കാണ് സ്വർണവില എത്തിയത് കഴിഞ്ഞയാഴ്ച. പവന് 55,000 രൂപയും, ഗ്രാമിന് 6,875 രൂപയുമായിരുന്നു അന്ന് വില. എന്നാൽ മൂന്ന് ദിവസം കൊണ്ട് പവന് 760 രൂപയും, ഗ്രാമിന് 95 രൂപയും കുറയുന്ന കാഴ്ചയാണ് കാണുന്നത്. ജൂലൈ ഒന്നാം തിയ്യതി സ്വർണ്ണ വില പവന് 53,000 രൂപയും, ഗ്രാമിന് 6,625 രൂപയുമായിരുന്നു. ആഗോളതലത്തിൽ, സ്വർണ്ണം വലിയ താഴ്ച്ചയിലാണ് വാരാന്ത്യത്തിൽ വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്.