5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Price Today: മടി പിടിച്ച്‌ നിൽക്കാതെ ജ്വലറിയിലേക്ക് വിട്ടോ! സ്വർണവില കുത്തനെ താഴോട്ട്‌; പവന് 200 രൂപ കുറഞ്ഞു

Gold Rate Today In Kerala: ഇന്ന് ഒരു പവൻ സ്വർണത്തിനു 200 രൂപ കുറ‍ഞ്ഞ് 56,920 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ​ഗ്രാമിന് 7115 രൂപയുമാണ്.

Kerala Gold Price Today: മടി പിടിച്ച്‌ നിൽക്കാതെ ജ്വലറിയിലേക്ക് വിട്ടോ! സ്വർണവില കുത്തനെ താഴോട്ട്‌; പവന് 200 രൂപ കുറഞ്ഞു
പ്രതീകാത്മക ചിത്രം Image Credit source: PTI
sarika-kp
Sarika KP | Updated On: 06 Dec 2024 09:56 AM

സംസ്ഥാനത്ത് സ്വർണവിലയിൽ (gold rate) ഇന്ന് കുത്തനെ ഇടിവ്. മൂന്ന് ദിവസമായി തുടർച്ചയായി ഉയർന്ന് സ്വർണ വിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിനു 200 രൂപ കുറ‍ഞ്ഞ് 56,920 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ​ഇന്ന് ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന്  7115 രൂപയാണ് നൽകേണ്ടത്. രണ്ട് ദിവസം ഒരേ വിലയിൽ തുടർന്ന ശേഷമാണ് കഴിഞ്ഞ ​ദിവസം 80 രൂപയുടെ നേരിയ വർദ്ധനവ് ഉണ്ടായത്. പവന് 57,120 രൂപയിലാണ് ഇന്നലെ സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 7140 രൂപയാണ് നൽകേണ്ടിയിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസമായ ഇന്ന് സ്വർണ വില ഇടിയുകയായിരുന്നു.

ഡിസംബർ ഒന്നാം തീയതി സ്വർണവിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില ഇനിയും ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ സ്വർണ വില കുത്തനെ ഇടിയുകയായിരുന്നു. 480 രൂപ കുറഞ്ഞ് പവൻ വില 56,720 രൂപയിലാണ് വ്യാപാരം നടന്നത്. ഇത് സ്വർണപ്രേമികൾക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ ആ ആശ്വാസം തൊട്ടടുത്ത ദിവസം തന്നെ അസ്തമിക്കുകയായിരുന്നു. ഡിസംബർ മൂന്നിനു വീണ്ടും സംസ്ഥാനത്തെ സ്വർണവില ഉയർന്നു. ഒറ്റ ​​ദിവസം കൊണ്ട് 320 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ചൊവ്വാഴ്ച ഗ്രാമിന് 40 രൂപ കൂടി 7130 രൂപ ആയി. പവന്‍ സ്വര്‍ണത്തിന്റെ വില 57,040 രൂപയായി.

Also Read-December Bank Holidays: ഈ ദിവസങ്ങളില്‍ ബാങ്കിലേക്കുള്ള പോക്ക് വേണ്ട; അവധികള്‍ ഇങ്ങനെ

ഡിസംബറിലെ സ്വർണവില (പവനിൽ)

ഡിസംബർ 01: 57,200

ഡിസംബർ 02: 56,720

ഡിസംബർ 03: 57,040

ഡിസംബർ 04: 57,040

ഡിസംബർ 05: 57,120

അതേസമയം സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 101.10 രൂപയും കിലോഗ്രാമിന് 1,01,100 രൂപയുമാണ്. അന്താരാഷ്‌ട്ര വിപണിയിൽ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വർഷങ്ങളിൽ വെള്ളി വിലയിൽ വലിയ ചലനം ഉണ്ടാകാൻ സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാൻഡാണ്.