Kerala Gold rate: അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, മാറാതെ പൊന്നുവില
Gold Rate Today In Kerala: രാജ്യാന്തര തലത്തിൽ, സ്വർണ്ണം തിങ്കളാഴ്ച്ച രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത് എന്നാണ് റിപ്പോർട്ട്.
കൊച്ചി: ഇന്നും മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണവില. ഒരു പവന് 53,440 രൂപയും, ഗ്രാമിന് 6,680 രൂപയും തന്നെയാണ് ഇന്നും സ്വർണത്തിന്. രാജ്യാന്തര തലത്തിൽ, സ്വർണ്ണം തിങ്കളാഴ്ച്ച രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത് എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വെള്ളിയാഴ്ച്ച, സെപ്റ്റംബർ 6ാം തിയ്യതി സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധനയുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഒരു പവന് 53,760 രൂപയും, ഗ്രാമിന് 6,720 രൂപയുമായിരുന്നു അന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.
പവന് 400 രൂപയായിരുന്നു കഴിഞ്ഞ ദിവസം കൂടിയത്. എന്നാൽ പിന്നാലെ വില താഴേക്ക് കൂപ്പുകുത്തി. 320 രൂപയാണ് കുറഞ്ഞത്. വില കുറഞ്ഞതോടെ രണ്ടു ദിവസമായുള്ള വില തന്നെ ഇന്നും തുടരുന്നു. 53,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. അതായത് ഗ്രാമിന് 40 രൂപ കുറഞ്ഞു. 6680 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ മാർക്കറ്റ് വില എന്നു സാരം. 20 ദിവസത്തിനിടെ സ്വർണവില ഏകദേശം 3000 രൂപ വർധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വർണവില എത്തിയിരുന്നു.
ALSO READ – മാറാതെ ഉലയാതെ പൊന്നുവില… ഇന്ന് വാങ്ങിയാൽ ഇന്നലെ വാങ്ങിയതുപോലെ
സെപ്റ്റംബർ മാസത്തിലെ സ്വർണ നിരക്ക്
സെപ്റ്റംബർ 1: 53,560
സെപ്റ്റംബർ 2: 53,360
സെപ്റ്റംബർ 3: 53,360
സെപ്റ്റംബർ 4: 53,360
സെപ്റ്റംബർ 5 : 53,360
സെപ്റ്റംബർ 6: 53,760
സെപ്റ്റംബർ 7 : 53,440
സെപ്റ്റംബർ 8 : 53,440
വെള്ളി വില
കേരളത്തിലെ വെള്ളി വില (Silver Rate) ഇന്ന് താഴ്ന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 89.40 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 715.20 രൂപയും10 ഗ്രാമിന് 894 രൂപയുമാണ് ഇന്നുള്ളത്. 100 ഗ്രാമിന് 8,940 രൂപ, ഒരു കിലോഗ്രാമിന് 89,400 രൂപ എന്നിങ്ങനെയാണ് നിലവിലെ നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് കുറഞ്ഞത് എന്നാണ് റിപ്പോർട്ട്.