5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

kerala gold rate : മാറാതെ ഉലയാതെ പൊന്നുവില… ഇന്ന് വാങ്ങിയാൽ ഇന്നലെ വാങ്ങിയതുപോലെ

Gold Rate Today In Kerala: യു.എസ് തൊഴിൽക്കണക്കുകൾ ആശയക്കുഴപ്പം സൃഷ്ടിച്ചതാണ് കഴിഞ്ഞ വാരാന്ത്യത്തിൽ വില കുറയാൻ കാരണം എന്നാണ് വിലയിരുത്തൽ.

kerala gold rate : മാറാതെ ഉലയാതെ പൊന്നുവില… ഇന്ന് വാങ്ങിയാൽ ഇന്നലെ വാങ്ങിയതുപോലെ
GOLD RATE TODAY - Photo Freepik
aswathy-balachandran
Aswathy Balachandran | Published: 08 Sep 2024 12:13 PM

കൊച്ചി: സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒന്നു കുതിച്ച ശേഷം സംസ്ഥാനത്ത് സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു. നാലുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില കഴിഞ്ഞദിവസം ഉയർന്നതിനു പിന്നാലെയായിരുന്നു ഈ കുറവ് വന്നത്. ഇന്നും അതേ വില തന്നെ തുടരുകയാണ്.

പവന് 400 രൂപയായിരുന്നു കഴിഞ്ഞ ദിവസം കൂടിയത്. എന്നാൽ ഇന്നലെ വില താഴേക്ക് കൂപ്പുകുത്തി. 320 രൂപയാണ് ഇന്നലെ കുറഞ്ഞത്. വില കുറഞ്ഞതോടെ ഇന്നലത്തെ വില തന്നെ ഇന്നും തുടരുന്നു. 53,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. അതായത് ഗ്രാമിന് 40 രൂപ കുറഞ്ഞു.

6680 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ മാർക്കറ്റ് വില എന്നു സാരം. 20 ദിവസത്തിനിടെ സ്വർണവില ഏകദേശം 3000 രൂപ വർധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വർണവില എത്തിയിരുന്നു.

തുടർന്ന് വന്ന ദിവസങ്ങളിൽ കൂടിയും കുറഞ്ഞും നിൽക്കുകയാണ് സ്വർണവില. ദിവസങ്ങളുടെ വ്യത്യാസത്തിൽ 360 രൂപ കുറഞ്ഞശേഷം മാറ്റമില്ലാതെ തുടരുകയായിരുന്നു കഴിഞ്ഞ ദിവസം വരെ. എന്നാൽ ആ സ്വർണവിലയിലാണ് പെട്ടെന്ന് കൂടിയതും അതുപോലെ കുറഞ്ഞതും.

സെപ്റ്റംബർ മാസത്തിലെ സ്വർണ നിരക്ക്

 

സെപ്റ്റംബർ 1: 53,560

സെപ്റ്റംബർ 2: 53,360

സെപ്റ്റംബർ 3: 53,360

സെപ്റ്റംബർ 4: 53,360

സെപ്റ്റംബർ 5 : 53,360

സെപ്റ്റംബർ 6: 53,760

സെപ്റ്റംബർ 7 : 53,440

ALSO READ – ഒറ്റക്കുതിപ്പ്… അതേ സ്പീഡിൽ താഴേക്ക്… ഒറ്റയടിക്ക് 320 രൂപ കുറഞ്ഞ് സ്വർണവി

വെള്ളിവില

 

രാജ്യാന്തര സ്വർണ്ണ വ്യാപാരം നഷ്ടത്തിലാണ് വാരാന്ത്യത്തിൽ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. വെള്ളി വിലയിലും ഇന്ന് മാറ്റങ്ങളില്ല എന്നാണ് വിവരം. ഒരു ഗ്രാം വെള്ളിക്ക് 89.50 രൂപയാണ് വില. 8 ഗ്രാമിന് 716 രൂപയാണ് വില. 10 ഗ്രാമിന് 895 രൂപയും100 ഗ്രാമിന് 8,950 രൂയും, ഒരു കിലോഗ്രാമിന് 89,500 രൂപയുമാണ് നിരക്കുകൾ.

സ്വർണത്തിനൊപ്പം വെള്ളിവിലയിലും ചാഞ്ചാട്ടമില്ലാതെ തുടരുകയാണ്. ഇക്കഴിഞ്ഞ ദിവസം പുറത്തു വന്ന യു.എസ് തൊഴിൽക്കണക്കുകൾ ആശയക്കുഴപ്പം സൃഷ്ടിച്ചതാണ് കഴിഞ്ഞ വാരാന്ത്യത്തിൽ വില കുറയാൻ കാരണം എന്നാണ് വിലയിരുത്തൽ.