5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Price Today: മാറ്റമില്ലാതെ സ്വർണവില; വെള്ളി വിലയിൽ നേരിയ ആശ്വാസം

Gold Rate Today in Kerala: സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. വെള്ളി വിലയിൽ നേരിയ കുറവുണ്ട്. വരും ദിവസങ്ങളിൽ സ്വർണ വില കൂടാൻ സാധ്യതയുണ്ടെന്നാണ് റിപോർട്ടുകൾ.

Kerala Gold Price Today: മാറ്റമില്ലാതെ സ്വർണവില; വെള്ളി വിലയിൽ നേരിയ ആശ്വാസം
(Image Courtesy: Christopher Furlong/Getty Images)
nandha-das
Nandha Das | Updated On: 04 Sep 2024 11:17 AM

സ്വർണം വാങ്ങാൻ പറ്റിയ സമയം ആണ് ഇപ്പോൾ. സംസ്ഥാനത്ത് ഇന്നും സ്വർണ വില
മാറ്റമില്ലാതെ തുടരുന്നു. പവന് 53,360 രൂപ തന്നെയാണ് വില. ഗ്രാമിന് 6,670 രൂപയുമാണ് നിരക്ക്. കഴിഞ്ഞ നാല് ദിവസമായി സ്വർണവിലയിൽ മാറ്റം വന്നിട്ടില്ല. എന്നാൽ ആഗോള വിപണിയിൽ സ്വർണവിലയിൽ സ്ഥിരമായി മാറ്റം സംഭവിക്കുന്നുണ്ട്. ഈ മാസം നടക്കാനിരിക്കുന്ന ഫെഡ് യോഗത്തിൽ പലിശ നിരക്കുകൾ കുറച്ചാൽ സ്വർണ്ണ വില വീണ്ടും വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ആഗോള വിപണിയിൽ സ്വർണവിലയിൽ സ്ഥിരമായി മാറ്റം സംഭവിക്കുന്നുണ്ട്. ആഗോളവിപണിയിൽ സ്വർണം ഔൺസിന് 2,494.48 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

ഇന്ന് വെള്ളി വിലയിൽ നേരിയ കുറവുണ്ട്. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞത്. ഒരു ഗ്രാം വെള്ളിക്ക് 90.80 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാമിന് 726.40 രൂപ, പത്ത് ഗ്രാമിന് 9080 രൂപ, ഒരു കിലോഗ്രാമിന് 90.800 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്കുകൾ. സെപ്റ്റംബർ 17,18 തീയതികളിലാണ് യുഎസ് ഫെഡ് യോഗം ചേരുന്നത്. യോഗത്തിൽ യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നതിൽ തീരുമാനമുണ്ടായാൽ കേരളം അടക്കമുള്ള ആഭ്യന്തര വിപണികളിൽ സ്വർണ വില ഉയർന്നേക്കാം.

ALSO READ: ഒരു 30 കൊല്ലം കഴിഞ്ഞാല്‍ ഒരു കോടി രൂപയ്ക്ക് എത്ര മൂല്യം ഉണ്ടാകുമെന്ന് അറിയാമോ?

സെപ്റ്റംബർ മാസത്തിലെ സ്വർണ നിരക്ക് ഇങ്ങനെ

സെപ്റ്റംബർ 1: 53,560
സെപ്റ്റംബർ 2: 53,360
സെപ്റ്റംബർ 3: 53,360

കേന്ദ്ര സർക്കാർ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ അനുസരിച്ചാണ്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്നു.