Kerala Gold rate : പൊങ്ങാതെ താഴാതെ സ്വർണവില; ഇന്ന് വാങ്ങിയാൽ ഇന്നലത്തെ വില
Gold Rate Today In Kerala on September 22: 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു നിൽക്കുകയാണ്. 600 രൂപയാണ് പവന് ഇന്നലെ ഉയർന്നത്. ഇന്നും വിലയിൽ മാറ്റമില്ല. ഇതോടെ ഒരു ഗ്രാമിന് 6,960 രൂപയാണ് വില. അതായത് ഒരു പവൻ സ്വർണത്തിന് 55,680 രൂപ നൽകണം എന്ന് പറയാം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് സ്വർണം വന്നെത്തിയിരിക്കുന്നത്.
ഇന്നലെയും ഇന്നുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്നിരുന്നു സ്വർണവില. 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ സെപ്റ്റംബർ ആറ് മുതൽ സ്വർണവിലയിൽ ഉയർച്ച മാത്രമാണ് ഉണ്ടായത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
സെപ്റ്റംബർ 13-ന് സ്വർണവില 54000 കടക്കുന്നിരുന്നു. കൂടാതെ സെപ്റ്റംബർ 16-ന് 55,000 കടന്നിരുന്നു. എന്നാൽ ഇത് വീണ്ടും കുറയുന്ന കാഴ്ചയാണ് കണ്ടത്. തുടർന്നു വന്ന മൂന്ന് ദിവസമാണ് സ്വർണവില ഇടിഞ്ഞത്.
എന്നാൽ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480 രൂപ വർധിക്കുകയായിരുന്നു. മൂന്ന് ദിവസങ്ങൾകൊണ്ട് 440 രൂപയോളം ഇടിവുണ്ടായിരുന്നു. അതേസമയം, ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 97.60 രൂപയാണ്. ഒരു കിലോഗ്രാമിന് 97,600 രൂപയുമാണ് വില വരുന്നത്.
സെപ്റ്റംബർ മാസത്തിലെ സ്വർണ നിരക്ക്
- സെപ്റ്റംബർ 1: 53,560
- സെപ്റ്റംബർ 2: 53,360
- സെപ്റ്റംബർ 3: 53,360
- സെപ്റ്റംബർ 4: 53,360
- സെപ്റ്റംബർ 5 : 53,360
- സെപ്റ്റംബർ 6: 53,760
- സെപ്റ്റംബർ 7 : 53,440
- സെപ്റ്റംബർ 8 : 53,440
- സെപ്റ്റംബർ 10 : 53440
- സെപ്റ്റംബർ 11 : 53720
- സെപ്റ്റംബർ 12 : 53640
- സെപ്റ്റംബർ 13 : 54600
- സെപ്റ്റംബർ 14 :54920
- സെപ്റ്റംബർ 15 : 54920
- സെപ്റ്റംബർ 16 : 55040
- സെപ്റ്റംബർ 17 : 54920
- സെപ്റ്റംബർ 18 : 54800
- സെപ്റ്റംബർ 19 : 54600
- സെപ്റ്റംബർ 20 : 55080
- സെപ്റ്റംബർ 21 : 55,680
- സെപ്റ്റംബർ 22 :55,680