5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ഇത് ഒരു നടയ്ക്ക് പോകില്ല! റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ വില; അറിയാം ഇന്നത്തെ നിരക്ക്

Gold Rate Today: ഇന്ന് റെക്കോര്‍ഡുകള്‍ വീണ്ടും ഭേദിച്ച് സ്വര്‍ണ വില പുതിയ ഉയരത്തില്‍ എത്തി. ഇന്ന് പവന് 520 രൂപ കൂടി റെക്കോര്‍ഡ് വിലയായ 58,880 എന്ന റെക്കോര്‍ഡ് വിലയിലെത്തി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7360 രൂപ.

Kerala Gold Rate: ഇത് ഒരു നടയ്ക്ക് പോകില്ല! റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ വില;  അറിയാം ഇന്നത്തെ നിരക്ക്
sarika-kp
Sarika KP | Updated On: 26 Oct 2024 10:45 AM

സംസ്ഥാനത്തെ സ്വർണവില ​ദിനം പ്രതി കുതിച്ച് ഉയരുന്ന കാഴ്ചയാണ് കാണുന്നത്. അനുദിനം പുതിയ റെക്കോർഡുകൾ കീഴടക്കുന്ന സ്വർണ വിപണി ഇന്നും പുതിയ നിരക്കിലേക്ക് കടന്നു. ഇതോടെ അധികം വൈകാതെ 59000 കടക്കുമെന്ന് ഉറപ്പായി. ഇന്ന് റെക്കോര്‍ഡുകള്‍ വീണ്ടും ഭേദിച്ച് സ്വര്‍ണ വില പുതിയ ഉയരത്തില്‍ എത്തി. ഇന്ന് പവന് 520 രൂപ കൂടി റെക്കോര്‍ഡ് വിലയായ 58,880 എന്ന റെക്കോര്‍ഡ് വിലയിലെത്തി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7360 രൂപ.

കഴിഞ്ഞ ദിവസം ഗ്രാമിന് 7,295 രൂപയിലും പവന് 58360 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 700 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.

ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56, 960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. തുടർന്ന് 320 രൂപയുടെ വർദ്ധനവോടെ ഒക്ടോബർ 23ന് 58, 720 എന്ന സർവ്വകാല റെക്കോർഡിലെത്തി വില. എന്നാൽ തൊട്ടടുത്ത ദിവസം കുറയുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ അത് താത്കാലിക ആശ്വാസം മാത്രമാണ് കഴിഞ്ഞ ദിവസം വീണ്ടും ഉയരുന്നതാണ് കണ്ടത്.

Also read-Kerala Gold Rate: ആശ്വാസം വേണ്ട! സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; ഇന്നത്തെ നിരക്കറിയാം

അതേസമയം അന്തർദേശീയ വിപണയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രകടമാകുന്നത്. ഉത്സവ സീസണില്‍ രാജ്യത്തെ ഡിമാന്‍ഡ് വർധിച്ചതും സ്വർണ വിലയില്‍ പ്രതിഫലിച്ചിട്ടുണ്ട്. സ്വർണ വില കുതിച്ചുയരുന്ന സാഹചര്യത്തിനിടെയിലും ആർ ബി ഐ വിദേശത്ത് നിന്നും കൂടുതല്‍ സ്വർണം ഇന്ത്യയിലേക്ക് തിരികെ എത്തിക്കുമെന്ന സൂചനകളുമുണ്ട്. ഈ വർഷം ജൂണിലാണ് യുകെയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം സ്വർണം ആർ ബി ഐ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്.