Kerala Gold Rate: സ്വർണ വിലയിൽ വീണ്ടും കുതിപ്പ്; പ്രതീക്ഷ തകർന്ന് സ്വർണാഭരണ പ്രേമികൾ; നിരക്ക് അറിയാം
Gold Rate Today: നാലുദിവസത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് 80 രൂപവര്‍ധിച്ച് വീണ്ടും 59,000 ലേക്ക് സ്വര്‍ണവില അടുത്തു.
കൊച്ചി: ദിനംപ്രതി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇടിവ് രേഖപ്പെടുത്തുകയാണ്. തുടർച്ചയായി നാലാം ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം വിപണി പുരോഗമിച്ചത്. എന്നാൽ ആ ആശ്വാസം കുറച്ച് ദിവസത്തേക്ക് മാത്രമേയുള്ളുവെന്നാണ് ഇന്നത്തെ സ്വർണ വില സൂചിപ്പിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുതിപ്പ് രേഖപ്പെടുത്തി.
ഇന്ന് പവന് 80 രൂപവര്‍ധിച്ച് വീണ്ടും 59,000 ലേക്ക് സ്വര്‍ണവില അടുത്തു. 58,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് പത്തുരൂപ വര്‍ധിച്ച് 7365 രൂപയായി. നാലുദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്. ഉടൻ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലായിരുന്നു സ്വർണ വിലയിൽ ഇടിവ് ഉണ്ടായത്. തുടർന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപയും ഇന്നലെ 120 രൂപയുമാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വര്‍ണവിലയാണ് നാലുദിവസത്തിനിടെ 800 രൂപ ഇടിഞ്ഞത്. 21 ദിവസത്തിനിടെ ഏകദേശം 3500 രൂപ വര്‍ധിച്ച ശേഷമായിരുന്നു ഇടിവ്.
നവംബർ ഒന്നു മുതൽ സ്വർണവില താഴേക്കാണ്. നവംബർ ഒന്നിന് ഒരു പവന് 59,080 രൂപയിലെത്തിയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. പിന്നീട് വില 58960 രൂപയിലേക്ക് താണത്. തുടർ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 58,840 രൂപയിലേക്ക് എത്തി. നവംബർ അഞ്ചിനായിരുന്നു ഇത് രേഖപ്പെടുത്തിയത്.
യു എസ് തിരഞ്ഞെടുപ്പും ഫെഡ് നയ തീരുമാനവുമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നത്. യുഎസ് തിരഞ്ഞെടുപ്പിന് ശേഷം യുഎസ് ഫെഡ് കാല്‍ ശതമാനം നിരക്ക് കുറച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. യുഎസ് തിരഞ്ഞെടുപ്പും, ഫെഡ് നിരക്കിലെ മാറ്റവും ആണ് അടുത്ത ആഴ്ച സ്വര്‍ണ വിലയില്‍ വലിയ സ്വാധീനം ചെലുത്താന്‍ പോകുന്നത്. ഈ വര്‍ഷം ജനുവരി ഒന്നാം തിയതി ഒരു പവന്‍ സ്വര്‍ണത്തിന് 46840 ആയിരുന്നു വില. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പവന്‍വിലയിന്‍ മേല്‍ മാത്രം ഉണ്ടായിരിക്കുന്നത് 12080 രൂപയാണ്.