Kerala Gold Price: കേരളപിറവി ദിനത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ് ; നിരക്ക് അറിയാം | Gold Rate Today In Kerala on november 1st 2024 , check Gold and silver Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Price: കേരളപിറവി ദിനത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ് ; നിരക്ക് അറിയാം

Kerala Gold Price Today: കഴിഞ്ഞ മാസം മാത്രം പത്തോളം തവണയാണ് സ്വര്‍ണം വിലയില്‍ സര്‍വകാല റെക്കോഡ് തിരുത്തിയത്. ഒക്ടോബറില്‍ മാത്രം 10 ഗ്രാം സ്വര്‍ണത്തിന് 4000 രൂപയാണ് വര്‍ധിച്ചത്. ഒരു പവനില്‍ 3240 രൂപയും വര്‍ധിച്ചു.

Kerala Gold Price: കേരളപിറവി ദിനത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ് ; നിരക്ക് അറിയാം

സ്വർണ വില (image credits: PTI)

Published: 

01 Nov 2024 10:31 AM

സംസ്ഥാനത്തെ സ്വർണവില ദിനംപ്രതി ഉയരുന്ന കാഴ്ചയാണ് കാണുന്നത്. ഇതോടെ സ്വർണ കിട്ടാകനിയായി മാറുമോ എന്ന് പേടിയിലാണ് സ്വർണപ്രേമികൾ. സമീപകാലത്തൊന്നുമില്ലാത്ത വിധത്തിലുള്ള വിലകയറ്റമാണ് ഒക്ടോബറില്‍ സ്വര്‍ണവിലയില്‍ ഉണ്ടായിട്ടുള്ളത്. ദിവസവും പുതിയ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം പത്തോളം തവണയാണ് സ്വര്‍ണം വിലയില്‍ സര്‍വകാല റെക്കോഡ് തിരുത്തിയത്. ഒക്ടോബറില്‍ മാത്രം 10 ഗ്രാം സ്വര്‍ണത്തിന് 4000 രൂപയാണ് വര്‍ധിച്ചത്. ഒരു പവനില്‍ 3240 രൂപയും വര്‍ധിച്ചു.

എന്നാൽ നവംബർ തുടക്കത്തിൽ സ്വർണവിലയിൽ ആശ്വാസമാണ് കാണുന്നത്. ഇന്ന് 560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 59080, ​ഒരു ഗ്രാം സ്വർണത്തിന് 70 രൂപ കുറഞ്ഞ് 7385ൽ എത്തി.ഇന്നലെ 59,640 രൂപ നിരക്കിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ഇതോടെ 60000 കടക്കുമോ എന്ന ആശങ്കയിലായിരുന്നു ആഭരണ പ്രേമികൾ. ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. അതിന് ശേഷം 58000ത്തിന് താഴോട്ട് പോയിട്ടില്ല.

Also Read-Train Ticket Booking: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗിലെ പുതിയ മാറ്റം ഇന്ന് മുതൽ; നിലവില്‍ ബുക്ക് ചെയ്തവരെ മാറ്റം ബാധിക്കുമോ?

അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ ഈ വില വർധനവ് സ്വർണ വിലയിൽ മാത്രമല്ല പ്രകടമാകുന്നത്. വെള്ളി വലിയിലും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു കിലോ ഗ്രാം വെള്ളിക്ക് 6100 രൂപയാണ് കഴിഞ്ഞ മാസം വര്‍ധിച്ചത്.

Related Stories
Train Ticket Booking: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗിലെ പുതിയ മാറ്റം ഇന്ന് മുതൽ; നിലവില്‍ ബുക്ക് ചെയ്തവരെ മാറ്റം ബാധിക്കുമോ?
Kerala Lottery Results: 70 ലക്ഷം സ്വന്തമാക്കിയത് നിങ്ങളോ? നിർമൽ NR-404 ലോട്ടറി നറുക്കെടുപ്പ് ഇന്ന്
LPG Price Hike: വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി; നാലുമാസത്തിനിടെ കൂടിയത് 157.50 രൂപ
Kerala Lottery Result : കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം ആർക്കെന്നറിയണ്ടേ?
November Ration Distribution: നവംബർ ഒന്നിന് റേഷൻ വിതരണം ഉണ്ടാകില്ല…?; ഓരോ കാർഡിനും ലഭിക്കുന്ന വിഹിതം എന്തെല്ലാം, വിശദവിവരങ്ങൾ
Gold Rate: ഇനി താഴേക്കില്ല; തേരോട്ടം തുടര്‍ന്ന് സ്വര്‍ണം, ഇന്നത്തെ വില ഇങ്ങനെ
​ഗുണം മാത്രമല്ല നെല്ലിക്കയ്ക്ക് ദോഷവുമുണ്ട്...
ദിവസവും ഒരു ​ഗ്ലാസ് കട്ടൻ ചായ കുടിക്കൂ.. ആരോ​ഗ്യ​ഗുണങ്ങൾ ഏറെ
കേരളപ്പിറവി ദിനത്തിൽ തനി മലയാളിയായാല്ലോ?
ദിവസവും ഒരു സ്പൂൺ നെയ്യ് പതിവാക്കൂ...