Kerala Gold Price: കേരളപിറവി ദിനത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ് ; നിരക്ക് അറിയാം
Kerala Gold Price Today: കഴിഞ്ഞ മാസം മാത്രം പത്തോളം തവണയാണ് സ്വര്‍ണം വിലയില്‍ സര്‍വകാല റെക്കോഡ് തിരുത്തിയത്. ഒക്ടോബറില്‍ മാത്രം 10 ഗ്രാം സ്വര്‍ണത്തിന് 4000 രൂപയാണ് വര്‍ധിച്ചത്. ഒരു പവനില്‍ 3240 രൂപയും വര്‍ധിച്ചു.
സംസ്ഥാനത്തെ സ്വർണവില ദിനംപ്രതി ഉയരുന്ന കാഴ്ചയാണ് കാണുന്നത്. ഇതോടെ സ്വർണ കിട്ടാകനിയായി മാറുമോ എന്ന് പേടിയിലാണ് സ്വർണപ്രേമികൾ. സമീപകാലത്തൊന്നുമില്ലാത്ത വിധത്തിലുള്ള വിലകയറ്റമാണ് ഒക്ടോബറില്‍ സ്വര്‍ണവിലയില്‍ ഉണ്ടായിട്ടുള്ളത്. ദിവസവും പുതിയ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം പത്തോളം തവണയാണ് സ്വര്‍ണം വിലയില്‍ സര്‍വകാല റെക്കോഡ് തിരുത്തിയത്. ഒക്ടോബറില്‍ മാത്രം 10 ഗ്രാം സ്വര്‍ണത്തിന് 4000 രൂപയാണ് വര്‍ധിച്ചത്. ഒരു പവനില്‍ 3240 രൂപയും വര്‍ധിച്ചു.
എന്നാൽ നവംബർ തുടക്കത്തിൽ സ്വർണവിലയിൽ ആശ്വാസമാണ് കാണുന്നത്. ഇന്ന് 560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 59080, ഒരു ഗ്രാം സ്വർണത്തിന് 70 രൂപ കുറഞ്ഞ് 7385ൽ എത്തി.ഇന്നലെ 59,640 രൂപ നിരക്കിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ഇതോടെ 60000 കടക്കുമോ എന്ന ആശങ്കയിലായിരുന്നു ആഭരണ പ്രേമികൾ. ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. അതിന് ശേഷം 58000ത്തിന് താഴോട്ട് പോയിട്ടില്ല.
അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ ഈ വില വർധനവ് സ്വർണ വിലയിൽ മാത്രമല്ല പ്രകടമാകുന്നത്. വെള്ളി വലിയിലും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു കിലോ ഗ്രാം വെള്ളിക്ക് 6100 രൂപയാണ് കഴിഞ്ഞ മാസം വര്‍ധിച്ചത്.