Kerala Gold Price: ഒന്നു താഴ്ന്നു നിന്ന് സ്വർണവില ; ഇന്ന് കുറഞ്ഞത് 80 രൂപ

Gold Rate Today In Kerala on August 30th: ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ലാതെ നിൽക്കുകയായിരുന്നു. ഒരു പവന് 53,720 രൂപയും, ഗ്രാമിന് 6,715 രൂപയുമായിരുന്നു ഇന്നലത്തെ വില.

Kerala Gold Price: ഒന്നു താഴ്ന്നു നിന്ന് സ്വർണവില ; ഇന്ന് കുറഞ്ഞത് 80 രൂപ

Gold rate today at kerala - Photo - Freepik

Updated On: 

30 Aug 2024 11:30 AM

തിരുവനന്തപുരം: കേരളത്തിലെ സ്വർണവില കൂടിയും കുറഞ്ഞുമിരിക്കുന്നതിനിടെ ഇന്ന് ആശ്വാസദിനം.
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് ഇന്ന്. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയും ഇന്ന് കുറഞ്ഞതായാണ് വിവരം. ഇതോടെ ഇന്നത്തെ വില ഒരു പവന് 53,640 രൂപയും, ഗ്രാമിന് 6,705 രൂപയുമായി. അന്താരാഷ്ട്ര തലത്തിൽ, വെള്ളിയാഴ്ച്ച രാവിലെ താഴ്ച്ചയിലാണ് വ്യാപാരം നടത്തിയത്.

കേരളത്തിലെ വെള്ളി വിലയിലും കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 93.40 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 747.20 രൂപയും 10 ഗ്രാമിന് 934 രൂപയുമാണ് നിലവിലെ നിരക്ക്. 100 ഗ്രാമിന് 9,340 രൂപയും ഒരു കിലോഗ്രാമിന് 93,400 രൂപയുമാണ് വില വരുന്നത്. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്.

ALSO READ – എന്നാലും ഇങ്ങനെ മോഹിപ്പിക്കാതെ ‘തങ്കമേ’; ആടാതെ ഉലയാതെ സ്വര്‍ണവില

ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ലാതെ നിൽക്കുകയായിരുന്നു. ഒരു പവന് 53,720 രൂപയും, ഗ്രാമിന് 6,715 രൂപയുമായിരുന്നു ഇന്നലത്തെ വില. ഇത് ആഗസ്റ്റിലെ ഉയർന്ന നിരക്കാണ് എന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആഗസ്റ്റ് 7,8 തിയ്യതികളിലാണ് ഈ മാസത്തെ താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം. പവന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമായിരുന്നു അന്ന് വില.

ഓ​ഗസ്റ്റിലെ സ്വർണവിലയിലെ ചാഞ്ചാട്ടം ഇങ്ങനെ

ഓഗസ്റ്റ് 1 ഒരു പവന് 400 രൂപ ഉയര്‍ന്നു. വിപണി വില 51,600 രൂപ

ഓഗസ്റ്റ് 2 ഒരു പവന് 240 രൂപ ഉയര്‍ന്നു. വിപണി വില 51,840 രൂപ

ഓഗസ്റ്റ് 3 ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ

ഓഗസ്റ്റ് 4 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,760 രൂപ

ഓഗസ്റ്റ് 5 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,760 രൂപ

ഓഗസ്റ്റ് 6 ഒരു പവന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ

ഓഗസ്റ്റ് 7 ഒരു പവന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ

ഓഗസ്റ്റ് 8 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 50,800 രൂപ

ഓഗസ്റ്റ് 9 ഒരു പവന് 600 രൂപ ഉയര്‍ന്നു. വിപണി വില 51,400 രൂപ

ഓഗസ്റ്റ് 10 ഒരു പവന് 160 രൂപ ഉയര്‍ന്നു. വിപണി വില 51,560 രൂപ

ഓഗസ്റ്റ് 11 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,560 രൂപ

ഓഗസ്റ്റ് 12 ഒരു പവന് 200 രൂപ ഉയര്‍ന്നു. വിപണി വില 51,760 രൂപ

ഓഗസ്റ്റ് 13 ഒരു പവന് 760 രൂപ ഉയര്‍ന്ന് 52,520 രൂപയായി

ഓഗസ്റ്റ് 14 ഒരു പവന് 80 രൂപ കുറഞ്ഞു

ഓഗസ്റ്റ് 15 സ്വര്‍ണവിലയില്‍ മാറ്റമില്ല

ഓഗസ്റ്റ് 16 ഒരു പവന് 80 രൂപ കൂടി വീണ്ടും ഇതോടെ 52,520 രൂപയായി

ഓഗസ്റ്റ് 17 ഒരു പവന് 840 രൂപ കൂടി, സ്വര്‍ണവില 53,360 രൂപയായി

ഓഗസ്റ്റ് 18 സ്വര്‍ണവിലയില്‍ മാറ്റമില്ല

ഓഗസ്റ്റ് 19 സ്വര്‍ണവിലയില്‍ മാറ്റമില്ല

ഓഗസ്റ്റ് 20 ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപയായി

ഓഗസ്റ്റ് 21 ഒരു പവന് 400 രൂപ കൂടി. വിപണി വില 53,680 രൂപയായി

ഓഗസ്റ്റ് 22 ഒരു പവന് 240 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപയായി

ഓഗസ്റ്റ് 23 ഒരു പവന് 160 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപയായി

ഓഗസ്റ്റ് 24 ഒരു പവന് 280 രൂപ കൂടി. വിപണി വില 53,560 രൂപയായി

ഓഗസ്റ്റ് 25 സ്വര്‍ണവിലയില്‍ മാറ്റമില്ല

ഓഗസ്റ്റ് 26 സ്വര്‍ണവിലയില്‍ മാറ്റമില്ല

ഓഗസ്റ്റ് 27 സ്വര്‍ണവിലയില്‍ മാറ്റമില്ല

ഓഗസ്റ്റ് 28 സ്വര്‍ണവില ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് പവന് 53,720 രൂപയായി

ഓഗസ്റ്റ് 29 സ്വര്‍ണവിലയില്‍ മാറ്റമില്ല

കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്