Kerala Gold Price: എന്നാലും ഇങ്ങനെ മോഹിപ്പിക്കാതെ ‘തങ്കമേ’; ആടാതെ ഉലയാതെ സ്വര്‍ണവില
Gold Rate: ഓഗസ്റ്റ് മാസം ആരംഭിച്ചപ്പോള്‍ 51,600 രൂപയായിരുന്ന സ്വര്‍ണത്തിന്റെ വില ഓഗസ്റ്റ് ഏഴായപ്പോഴേക്ക് വിലയിടിഞ്ഞ് 50,800 രൂപയിലെത്തി. അതായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. എന്നാല്‍ പിന്നീട് സ്വര്‍ണത്തിന്റെ വില ദിനംപ്രതി ഉയരുന്ന കാഴ്ചയാണ് കണ്ടത്.
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. 53,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നും വില. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ഓഗസ്റ്റ് മാസം ആരംഭിച്ചപ്പോള്‍ 51,600 രൂപയായിരുന്ന സ്വര്‍ണത്തിന്റെ വില ഓഗസ്റ്റ് ഏഴായപ്പോഴേക്ക് വിലയിടിഞ്ഞ് 50,800 രൂപയിലെത്തി. അതായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. എന്നാല്‍ പിന്നീട് സ്വര്‍ണത്തിന്റെ വില ദിനംപ്രതി ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഏകദേശം 3000 രൂപയാണ് ഈ മാസം വര്‍ധിച്ചത്.
ജൂലൈ 17ന് സ്വര്‍ണവില 55,000 രൂപയിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ വെട്ടികുറച്ചതോടെ സ്വര്‍ണവിലയില്‍ 4500 രൂപയോളം കുറവ് വന്നിരുന്നു. പക്ഷെ ആ ആശ്വാസം അധികം നിലനിന്നില്ല. സ്വര്‍ണവില പിന്നേയും കുതിച്ചുയരുകയാണ്.
Also Read: Welfare Pension: ആവലാതി വേണ്ട, ക്ഷേമപെന്‍ഷന്‍ ഇന്നുമുതല്‍ കിട്ടി തുടങ്ങും, ഇത്തവണ എത്ര?
ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില ഇങ്ങനെ
- ഓഗസ്റ്റ് 1 ഒരു പവന് 400 രൂപ ഉയര്‍ന്നു. വിപണി വില 51,600 രൂപ
- ഓഗസ്റ്റ് 2 ഒരു പവന് 240 രൂപ ഉയര്‍ന്നു. വിപണി വില 51,840 രൂപ
- ഓഗസ്റ്റ് 3 ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
- ഓഗസ്റ്റ് 4 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,760 രൂപ
- ഓഗസ്റ്റ് 5 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,760 രൂപ
- ഓഗസ്റ്റ് 6 ഒരു പവന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ
- ഓഗസ്റ്റ് 7 ഒരു പവന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ
- ഓഗസ്റ്റ് 8 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 50,800 രൂപ
- ഓഗസ്റ്റ് 9 ഒരു പവന് 600 രൂപ ഉയര്‍ന്നു. വിപണി വില 51,400 രൂപ
- ഓഗസ്റ്റ് 10 ഒരു പവന് 160 രൂപ ഉയര്‍ന്നു. വിപണി വില 51,560 രൂപ
- ഓഗസ്റ്റ് 11 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,560 രൂപ
- ഓഗസ്റ്റ് 12 ഒരു പവന് 200 രൂപ ഉയര്‍ന്നു. വിപണി വില 51,760 രൂപ
- ഓഗസ്റ്റ് 13 ഒരു പവന് 760 രൂപ ഉയര്‍ന്ന് 52,520 രൂപയായി
- ഓഗസ്റ്റ് 14 ഒരു പവന് 80 രൂപ കുറഞ്ഞു
- ഓഗസ്റ്റ് 15 സ്വര്‍ണവിലയില്‍ മാറ്റമില്ല
- ഓഗസ്റ്റ് 16 ഒരു പവന് 80 രൂപ കൂടി വീണ്ടും ഇതോടെ 52,520 രൂപയായി
- ഓഗസ്റ്റ് 17 ഒരു പവന് 840 രൂപ കൂടി, സ്വര്‍ണവില 53,360 രൂപയായി
- ഓഗസ്റ്റ് 18 സ്വര്‍ണവിലയില്‍ മാറ്റമില്ല
- ഓഗസ്റ്റ് 19 സ്വര്‍ണവിലയില്‍ മാറ്റമില്ല
- ഓഗസ്റ്റ് 20 ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപയായി
- ഓഗസ്റ്റ് 21 ഒരു പവന് 400 രൂപ കൂടി. വിപണി വില 53,680 രൂപയായി
- ഓഗസ്റ്റ് 22 ഒരു പവന് 240 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപയായി
- ഓഗസ്റ്റ് 23 ഒരു പവന് 160 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപയായി
- ഓഗസ്റ്റ് 24 ഒരു പവന് 280 രൂപ കൂടി. വിപണി വില 53,560 രൂപയായി
- ഓഗസ്റ്റ് 25 സ്വര്‍ണവിലയില്‍ മാറ്റമില്ല
- ഓഗസ്റ്റ് 26 സ്വര്‍ണവിലയില്‍ മാറ്റമില്ല
- ഓഗസ്റ്റ് 27 സ്വര്‍ണവിലയില്‍ മാറ്റമില്ല
- ഓഗസ്റ്റ് 28 സ്വര്‍ണവില ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് പവന് 53,720 രൂപയായി
- ഓഗസ്റ്റ് 29 സ്വര്‍ണവിലയില്‍ മാറ്റമില്ല