Kerala Gold Price: തൊട്ടാൽ പൊള്ളും സ്വർണ്ണവില…..; വെള്ളിവിലയിലും വർദ്ധനവ്
Kerala Gold Price Today: ഓഗസ്റ്റ് 21ാം തീയ്യതി ഒരു പവന് 53,680 രൂപയും, ഗ്രാമിന് 6,710 രൂപയുമായിരുന്നു സ്വർണ്ണ വില. ഇത് ഓഗസ്റ്റിലെ ഉയർന്ന ഏറ്റവും നിരക്കാണ്. ഈ മാസം 7, 8 തീയ്യതികളിലാണ് മാസത്തെ താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വർണ്ണവില ഇന്നും ഉയർന്നുതന്നെ. ചിങ്ങമാസത്തിലെ കല്ല്യാണക്കാർക്കും സ്വർണ്ണവിലയിലെ (Kerala Gold Price) വർദ്ധനവ് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അവയെല്ലാം തിരിച്ചുപിടിച്ചുകൊണ്ടാണ് സ്വർണവില വർദ്ധനവ് രേഖപ്പെടുത്തിയത്. വെള്ളിവിലയിലും ഇന്ന് വദ്ധനവ് തന്നെയാണ് രേഖപ്പെടുത്തുന്നത്.
ഇന്ന് 35 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് കൂടിയിരിക്കുന്നത്. 280 രൂപയാണ് ഒരു പവവ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് 6,695 രൂപയും പവന് 53,560 രൂപയുമാണ് ഇന്നത്തെ വിപണിയിലെ സ്വർണ്ണവില. ഇന്നലെ ഇത് യഥാക്രമം 6,660 രൂപയും 53,280 രൂപയുമായിരുന്നു വില. ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വില കുറഞ്ഞിരുന്നു. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന് 53,280 രൂപയും, ഗ്രാമിന് 6,660 രൂപയുമായിരുന്നു.
ALSO READ: ആശ്വസിക്കാം… വിലയിടിഞ്ഞു സ്വർണവും വെള്ളിയും
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയും സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ കുറവുണ്ടായിരുന്നു. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് താഴ്ന്നത്. ഇത്തരത്തിൽ ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പവന് 400 രൂപയും, ഗ്രാമിന് 50 രൂപയും കുറഞ്ഞിരുന്നു. ഓഗസ്റ്റ് 21ാം തീയ്യതി ഒരു പവന് 53,680 രൂപയും, ഗ്രാമിന് 6,710 രൂപയുമായിരുന്നു സ്വർണ്ണ വില. ഇത് ഓഗസ്റ്റിലെ ഉയർന്ന ഏറ്റവും നിരക്കാണ്. ഈ മാസം 7, 8 തീയ്യതികളിലാണ് മാസത്തെ താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ പവന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമായിരുന്നു വില. ഈ നിലവാരത്തിൽ നിന്ന് പവന് 2,880 രൂപയും, ഗ്രാമിന് 360 രൂപയുമാണ് വില ഇതു വരെ വില ഉയർന്നിരിക്കുന്നത്.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 93 രൂപയും കിലോഗ്രാമിന് 93,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.