5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Price: സ്വർണ്ണ വിലയിൽ കുതിച്ചുചാട്ടം; ഈ മാസത്തെ റെക്കോഡ് നിലയിൽ

Gold Rate Today: അതേസമയം വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഇന്നത്തെ വെള്ളി വില ഗ്രാമിന് 92 രൂപയും കിലോഗ്രാമിന് 92,000 രൂപയുമാണ്. ഇന്നലെ ഒരു ഗ്രാം സ്വർണം 6,660 രൂപയും പവൻ 53,280 രൂപയിലുമാണ് വ്യാപാരം അവസാനിച്ചത്.

Kerala Gold Price: സ്വർണ്ണ വിലയിൽ കുതിച്ചുചാട്ടം; ഈ മാസത്തെ റെക്കോഡ് നിലയിൽ
Kerala Gold Price.
neethu-vijayan
Neethu Vijayan | Updated On: 21 Aug 2024 11:04 AM

രാജ്യത്തെ സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ്ണവില (Gold Rate Today). കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വർണ വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്നലെ സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം രേഖപ്പെടുത്തിയിരുന്നു. 50 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൽ ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 6,710 രൂപയും പവന് 53,680 രൂപയിലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

ഇന്നലെ ഒരു ഗ്രാം സ്വർണം 6,660 രൂപയും പവൻ 53,280 രൂപയിലുമാണ് വ്യാപാരം അവസാനിച്ചത്. വിവാഹ സീസണുകൾ എത്തിയതോടെ ഈ വിപണി വില സാധാരണക്കാർക്ക് വലിയ വെല്ലുവിളിയായി മാറും. അതേസമയം വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഇന്നത്തെ വെള്ളി വില ഗ്രാമിന് 92 രൂപയും കിലോഗ്രാമിന് 92,000 രൂപയുമാണ്.

അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കുന്നതാണ്. ഈ മാസം ഏഴ്, എട്ട് തീയതികളിലാണ് ഓഗസ്റ്റിലെ താഴ്ന്ന നിരക്കിലേക്ക് സ്വർണ്ണ വില എത്തിയത്. അന്ന് പവന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമായിരുന്നു നിരക്കുകൾ.

ALSO READ: സ്വർണ്ണ വിലയിൽ നേരിയ കുറവ്; അറിയാം ഇന്നത്തെ സ്വർണ വില

സ്വർണത്തിൻ്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിൻറെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കഴിഞ്ഞ ബജറ്റിൽ കുറച്ചിരുന്നു. സ്വർണത്തിൻ്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഓഗസ്റ്റ് മാസത്തിലെ സ്വർണനിരക്ക് ഇങ്ങനെ

ഓഗസ്റ്റ് 1: 51,600

ഓഗസ്റ്റ് 2: 51,840

ഓഗസ്റ്റ് 3: 51,760

ഓഗസ്റ്റ് 4: 51,760

ഓഗസ്റ്റ് 5: 51,760

ഓഗസ്റ്റ് 6: 51,120

ഓഗസ്റ്റ് 7: 50,800

ഓഗസ്റ്റ് 8: 50,800

ഓഗസ്റ്റ് 9: 51,400

ഓഗസ്റ്റ് 10: 51,560

ഓഗസ്റ്റ് 11: 51,560

ഓഗസ്റ്റ് 12: 51,760

ഓഗസ്റ്റ് 13: 52,520

ഓഗസ്റ്റ് 14: 52,440

ഓഗസ്റ്റ് 15: 52,440

ഓഗസ്റ്റ് 16: 52,520

ഓഗസ്റ്റ് 17: 53,360

ഓഗസ്റ്റ് 18: 53,360

ഓഗസ്റ്റ് 19: 53,360

ഓഗസ്റ്റ് 20: 53,280