Today Gold Rate: പ്രതീക്ഷയ്ക്ക് വകയുണ്ടോ? സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
Gold Rate in Kerala: സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 11 രൂപയോളമാണ് വെള്ളിക്ക് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വില 89 രൂപയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി നിരക്കുകളില്‍ ഇടിവ്. സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 760 രൂപ കുറഞ്ഞു. ഇതോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 51,200 രൂപയായി. ഇറക്കുമതി ചുങ്കം കുറച്ചുവെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്വര്‍ണത്തിന് ഇടിവ് സംഭവിച്ചിരിക്കുന്നത്.
ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ സ്വര്‍ണത്തിന് 2000 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3800 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 6400 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5310 രൂപയുമാണ് വില.
Also Read: Special Fixed Deposits: ഉയർന്ന പലിശ ലഭിക്കും; പക്ഷെ ഈ സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി ഉടൻ അവസാനിക്കും
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 11 രൂപയോളമാണ് വെള്ളിക്ക് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വില 89 രൂപയാണ്.
ജൂലൈ മാസത്തെ സ്വര്‍ണവില
ജൂലൈ 1 – വിപണി വില 53,000 രൂപ
ജൂലൈ 2 – സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വില 53,080 രൂപ
ജൂലൈ 3 – സ്വര്‍ണവിലയില്‍ മാറ്റമില്ല
ജൂലൈ 4 – 520 രൂപ ഉയര്‍ന്നു. വിപണി വില 53,600 രൂപ
ജൂലൈ 5 -സ്വര്‍ണവിലയില്‍ മാറ്റമില്ല.
ജൂലൈ 6 – 520 രൂപ ഉയര്‍ന്നു. വിപണി വില 54,120 രൂപ
ജൂലൈ 7 – സ്വര്‍ണവിലയില്‍ മാറ്റമില്ല.
ജൂലൈ 8 – 160 രൂപ കുറഞ്ഞു. വിപണി വില 53,960 രൂപ
ജൂലൈ 9 – 280 രൂപ കുറഞ്ഞു. വിപണി വില 53,680 രൂപ
ജൂലൈ 10 – സ്വര്‍ണവിലയില്‍ മാറ്റമില്ല.
ജൂലൈ 11 – 160 രൂപ ഉയര്‍ന്നു. വിപണി വില 53,840 രൂപ
ജൂലൈ 12 – 240 രൂപ ഉയര്‍ന്നു. വിപണി വില 54,080 രൂപ
ജൂലൈ 13 – സ്വര്‍ണവിലയില്‍ മാറ്റമില്ല.
ജൂലൈ 14 – സ്വര്‍ണവിലയില്‍ മാറ്റമില്ല.
Also Read: Kerala Welfare Pension: ജൂലൈ 24-ന് എത്തുമെന്ന് പറഞ്ഞു, പെൻഷൻ കിട്ടിയില്ലേ?
ജൂലൈ 15 – 80 രൂപ കുറഞ്ഞു. വിപണി വില 54,000 രൂപ
ജൂലൈ 16 – 280 രൂപ ഉയര്‍ന്നു. വിപണി വില 54,280 രൂപ
ജൂലൈ 17 – 720 രൂപ ഉയര്‍ന്നു. വിപണി വില 55,000 രൂപ
ജൂലൈ 18 – 120 രൂപ കുറഞ്ഞു. വിപണി വില 54,880 രൂപ
ജൂലൈ 19 – 360 രൂപ കുറഞ്ഞു. വിപണി വില 54,520 രൂപ
ജൂലൈ 20 – 280 രൂപ കുറഞ്ഞു. വിപണി വില 54,240 രൂപ
ജൂലൈ 21 – സ്വര്‍ണവിലയില്‍ മാറ്റമില്ല.
ജൂലൈ 22 – 160 രൂപ കുറഞ്ഞു. വിപണി വില 54,160 രൂപ
ജൂലൈ 23 – 200 രൂപ കുറഞ്ഞു. വിപണി വില 53,960 രൂപ
ജൂലൈ 23 – 2000 രൂപ കുറഞ്ഞു. വിപണി വില 51,960 രൂപ
ജൂലൈ 24 – സ്വര്‍ണവിലയില്‍ മാറ്റമില്ല.
ജൂലൈ 25 – 760 രൂപ കുറഞ്ഞു. വിപണി വില 51,200 രൂപ