Kerala Gold Price Today: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം
Today Gold Rate in Kerala: ഇന്നലെ ഒറ്റ ദിവസം കൊണ്ട് 320 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ചൊവ്വാഴ്ച ഗ്രാമിന് 40 രൂപ കൂടി 7130 രൂപ ആയി. പവന്‍ സ്വര്‍ണത്തിന്റെ വില 57,040 രൂപയായി.
കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഡിസംബർ രണ്ടിന് 480 രൂപ കുറഞ്ഞ് പവൻ വില 56,720 രൂപയായത് വലിയ ആശ്വാസമായിരുന്നു. എങ്കില്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 320 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ചൊവ്വാഴ്ച ഗ്രാമിന് 40 രൂപ കൂടി 7130 രൂപ ആയി. പവന്‍ സ്വര്‍ണത്തിന്റെ വില 57,040 രൂപയായി. വരും ദിവസങ്ങളിലും വിലയില്‍ മുന്നേറ്റത്തിന് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയുന്നതാണ് ഇതിന് കാരണം. ഡോളര്‍ കരുത്ത് കുറയാതെ നില്‍ക്കുകയാണ്.
ഇന്നത്തെ സ്വർണ വില
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 57040 രൂപയാണ് നല്‍കേണ്ടത്. 22 കാരറ്റ് സ്വര്‍ണം പവന് 320 രൂപ വര്‍ധിച്ചു. ഗ്രാമിന് 40 രൂപ കൂടി 7130 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5890 രൂപയിലെത്തി.
ഡിസംബർ ഒന്നിനു സ്വർണവില വർധിച്ചിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 57, 200 രൂപയാണ്. ഇതാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണ വില കുത്തനെ ഇടിയുന്ന കാഴ്ചയാണ് കണ്ടത്. ഒരിടവേളയ്ക്ക് ശേഷമാണ് സ്വർണവിലയിൽ 480 രൂപയുടെ കുറവ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ 56,000ത്തിൽ തിരിച്ചെത്തിയ സ്വർണവില കഴിഞ്ഞ ദിവസം വീണ്ടും വർദ്ധിക്കുകയാണ് ഉണ്ടായത്. നവംബർ 28 ന് ശേഷം ഡിസംബർ രണ്ടിനാണ് സ്വർണവില 56000 രൂപയിൽ എത്തിയിരുന്നത്.
വെള്ളി വില ഇന്ന് ഗ്രാമിന് 99.40 രൂപയും കിലോഗ്രാമിന് 99,400 രൂപയുമാണ്. അന്താരാഷ്‌ട്ര വിപണിയിൽ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വർഷങ്ങളിൽ വെള്ളി വിലയിൽ വലിയ ചലനങ്ങൾ ഉണ്ടാകാന സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും വെള്ളിക്ക് നല്ല ഡിമാൻഡാണ്.