Gold rate Kerala: പൊള്ളിച്ച് സ്വർണവില; പവന് 200 രൂപ കൂടി
Gold rate hike at kerala 27 july 2024: സ്വർണവില ഉയർന്നപ്പോൾ കേരളത്തിലെ വെള്ളി വില ഇന്ന് താഴ്ന്നാണ് നിൽക്കുന്നത്. ഇന്നലെ രാവിലെ സംസ്ഥാനത്തെ സ്വർണ്ണ വില കൂടിയിരുന്നില്ല.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണ വില (Gold Rate) കുതിച്ചുയരുകയാണ്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 50,600 രൂപയും, ഗ്രാമിന് 6,325 രൂപയുമായി നിലവിലെ വില. ആഗോളതലത്തിൽ, സ്വർണ്ണം ചെറിയ നേട്ടത്തിലാണ് വാരാന്ത്യത്തിൽ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്.
സ്വർണവില ഉയർന്നപ്പോൾ കേരളത്തിലെ വെള്ളി വില ഇന്ന് താഴ്ന്നാണ് നിൽക്കുന്നത്. ഇന്നലെ രാവിലെ സംസ്ഥാനത്തെ സ്വർണ്ണ വില കൂടിയിരുന്നില്ല. അതുവരെ പവന് 51,200 രൂപയും, ഗ്രാമിന് 6,400 രൂപയുമായിരുന്നു ഉണ്ടായിരുന്നത്. ഉച്ചയോടെ വില താഴേക്കായി. പവന് 800 രൂപയും, ഗ്രാമിന് 100 രൂപയും ഒറ്റടയിക്ക് കുറഞ്ഞു.
ALSO READ – പ്രതീക്ഷയ്ക്ക് വകയുണ്ടോ? സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 50,400 രൂപ, ഗ്രാമിന് 6,300 രൂപ എന്നിങ്ങനെയായി വില. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നായിരുന്നു ഇത്. കേന്ദ്ര സർക്കാരിന്റെ ബജറ്റ്പ്രഖ്യാപനത്തിനു ശേഷമാണ് ഇത് എന്ന് പ്രത്യേകം ഓർക്കണം. നികുതി കുറച്ചതിനെ തുടർന്നാണ് സംസ്ഥാനത്തെ സ്വർണ്ണ വില കുത്തനെ ഇടിഞ്ഞത് എന്നാണ് ഊഹം.
ബജറ്റ് ദിനത്തിൽ മാത്രം പവന് 2,200 രൂപയാണ് കുറഞ്ഞത്. സ്വർണ്ണ ഇറക്കുമതിയുടെ നികുതിയിൽ 9% കുറവ് വരുത്തിയതാണ് കാരണം. പവന് ഇതു വരെ 3,560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3800 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 11 രൂപയോളമാണ് വെള്ളിക്ക് കുറഞ്ഞത്.