Kerala Gold Rate: വീണ്ടും കുതിച്ചുയർന്ന് സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്; ഇന്നത്തെ വില ഇങ്ങനെ

Gold Rate Today 9th January 2025: നാല് ദിവസം തുടർച്ചയായി മാറ്റമില്ലാതെ തുടർന്ന സ്വർണ വില കഴിഞ്ഞ ദിവസമാണ് വർധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 57800 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം.

Kerala Gold Rate: വീണ്ടും കുതിച്ചുയർന്ന് സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്; ഇന്നത്തെ വില ഇങ്ങനെ

Gold Rate Today (1)

Updated On: 

09 Jan 2025 10:24 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 58,080 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് ദിവസം തുടർച്ചയായി മാറ്റമില്ലാതെ തുടർന്ന സ്വർണ വില കഴിഞ്ഞ ദിവസമാണ് വർധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 57800 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം. ഇന്ന് പവന് 280 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7,260 രൂപയാണ്.

57,200 രൂപയായിരുന്നു ഈ വർഷത്തിന്റെ തുടക്കത്തിൽ സ്വർണവില. അടുത്ത ദിവസം തന്നെ 220 രൂപ വർധിച്ച് സ്വർണ നിരക്ക് 57,440 രൂപയിലെത്തി. ജനുവരി മൂന്നിന് ഇന്നത്തേത് പോലെ 58,080 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. മൂന്നാഴ്ചയ്ക്ക് ശേഷമായിരുന്നു പവന് വീണ്ടും 58,000 രൂപയ്ക്ക് മുകളിലെത്തിയത്‌.
എന്നാൽ, ജനുവരി നാലിന് വീണ്ടും സ്വർണ വില ഇടിഞ്ഞ് 57,720 എന്ന നിരക്കിലായി കച്ചവടം. 360 രൂപയാണ് ഒരു ദിവസം കൊണ്ട് കുറഞ്ഞത്. തുടർന്ന് ഇതേ നിരക്കിൽ തന്നെ ആയിരുന്നു കഴിഞ്ഞ മൂന്ന് ദിവസവും കച്ചവടം നടന്നത്. പിന്നീട്, ജനുവരി 8-നാണ് 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 57,800 എന്ന നിരക്കിലെത്തിയത്.

ഇസ്രയേല്‍-ഗാസ, യുക്രെയ്ന്‍ റഷ്യ തുടങ്ങിയ സംഘര്‍ഷങ്ങള്‍, ഡോളറിന്റെ മൂല്യത്തകര്‍ച്ച, അന്താരാഷ്ട്ര തലത്തിലെ വില വര്‍ധനവ്‌ എന്നിവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. രൂപയുടെ മൂല്യത്തകര്‍ച്ച ഇറക്കുമതിച്ചെലവ് വർധിപ്പിച്ചതും സ്വര്‍ണ വില ഉയരുന്നതിന് കാരണമായി. രാജ്യാന്തര തലത്തിലടക്കം സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കാണുന്നത്. ഇത് സ്വര്‍ണവിലയുടെ വർധനവിന് കാരണമായതായി വിലയിരുത്തുന്നു.

ALSO READ: വായ്പ എടുക്കാന്‍ പോകുന്നവരാണോ? ഏത് ബാങ്കാ നല്ലത്, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

ജനുവരിയിലെ ഇതുവരെയുള്ള സ്വര്‍ണനിരക്ക്‌

ജനുവരി 1: 57,200 രൂപ
ജനുവരി 2:57,440 രൂപ
ജനുവരി 3: 58,080 രൂപ
ജനുവരി 4: 57,720 രൂപ
ജനുവരി 5: 57,720 രൂപ
ജനുവരി 6: 57,720 രൂപ
ജനുവരി 7: 57,720 രൂപ
ജനുവരി 8: 57,800 രൂപ

ജനുവരി 9: 58,080 രൂപ

അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയിൽ (Silver Price) നേരിയ ഇടിവ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 99.90 രൂപയാണ് വിപണി വില. ഒരു കിലോ വെള്ളിക്ക് 99,900 എന്ന നിരക്കിലാണ് കച്ചവടം പുരോഗമിക്കുന്നത്. ഇന്നലെ വെള്ളിക്ക് കിലോയ്ക്ക് 100000 രൂപയായിരുന്നു. ഇന്ന് 100 രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്ത് വെള്ളിക്ക് നല്ല ഡിമാൻഡ് ഉണ്ടെങ്കിലും, വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ച് അടുത്ത കുറച്ച് വർഷങ്ങൾക്ക് വെള്ളി വിലയിൽ വലിയ ചലനം ഉണ്ടാകില്ല. അതേസമയം, ഇന്ന് പ്ലാറ്റിനത്തിന് ഗ്രാമിന് 33 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു ഗ്രാം പ്ലാറ്റിനത്തിന്റെ ഇന്നത്തെ നിരക്ക് 2,607 രൂപയാണ്. 10 ​ഗ്രാം പ്ലാറ്റിനത്തിന് 26,070 എന്ന നിരക്കിലാണ് ഇന്ന് കച്ചവടം പുരോഗമിക്കുന്നത്. ഇന്നലെ ഒരു ഗ്രാം പ്ലാറ്റിനത്തിന് 2,574 രൂപയായിരുന്നു വില.

Related Stories
L&T Chairman SN Subrahmanyan : ‘എത്ര നേരം ഭാര്യയുടെ മുഖം നോക്കി ഇരിക്കും? ഞായറാഴ്ചയും ഓഫീസിൽ വരൂ; ജീവനക്കാരോട് ആവശ്യപ്പെട്ട് എൽ ആൻഡ് ടി ചെയർമാൻ
Personal Loan: വായ്പ എടുക്കാന്‍ പോകുന്നവരാണോ? ഏത് ബാങ്കാ നല്ലത്, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
8th Pay Commission : എട്ടാം ശമ്പളക്കമ്മീഷൻ ഉണ്ടാകും ട്രേഡ് യൂണിയനുകളെ പിന്തുണച്ച് നിർമല സീതാരാമൻ; ശമ്പള വർധന എത്രയാകും?
Bobby Chemmanur : സ്വന്തം റോൾസ് റോയ്സ് ടാക്സിയാക്കിയ സംരംഭകൻ, സോഷ്യൽ മീഡിയ താരം, ജീവകാരുണ്യ പ്രവർത്തകൻ; അങ്ങനെ എല്ലാമായ ബോബി ചെമ്മണ്ണൂരിൻ്റെ ആസ്തി എത്രയാണ്?
Kerala Gold Rate : നാല് ദിവസത്തെ ‘വിശ്രമ’ത്തിന് ശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ്; ഇന്നത്തെ നിരക്ക് ഇതാ
Kerala Gold Rate : ഇന്നത്തെ സ്വര്‍ണവില എത്തിപ്പോയ് ! കൂടൂമോ, അതോ കുറയുമോ? ഈ മാറ്റം അമ്പരപ്പിക്കുന്നത്‌; നിരക്കുകള്‍ ഇങ്ങനെ
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ