5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: കൊതിപ്പിച്ച് കടന്നുകളഞ്ഞു! സ്വര്‍ണവില വീണ്ടും 64000ന് മുകളില്‍; കണ്ണുതള്ളുന്ന വര്‍ധനവ്‌

Gold Rate today Kerala March 8: 400 രൂപയാണ് വര്‍ധിച്ചത്. 63920 ആയിരുന്നു മുന്‍നിരക്ക്. കഴിഞ്ഞ ദിവസം പവന് 240 രൂപ കുറഞ്ഞത്, നിരക്ക് കുറയുന്നതിന്റെ സൂചനയായി കണ്ട ഉപഭോക്താക്കളുടെ പ്രതീക്ഷകളാണ് ഇതോടെ തകിടം മറിഞ്ഞത്. ഗ്രാമിനും നിരക്ക് വര്‍ധിച്ചു. ഇന്ന് 8040 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്

Kerala Gold Rate: കൊതിപ്പിച്ച് കടന്നുകളഞ്ഞു! സ്വര്‍ണവില വീണ്ടും 64000ന് മുകളില്‍; കണ്ണുതള്ളുന്ന വര്‍ധനവ്‌
സ്വര്‍ണവില Image Credit source: PTI
jayadevan-am
Jayadevan AM | Published: 08 Mar 2025 10:05 AM

സ്വര്‍ണവില കുറയുമെന്ന് പ്രതീക്ഷിച്ച സാധാരണക്കാരന് ഇരുട്ടി നല്‍കി നിരക്കില്‍ വീണ്ടും വര്‍ധനവ്. സ്വര്‍ണവില വീണ്ടും 64,000 കടന്നു. ഇന്ന് 64,320 രൂപയാണ് പവന് നിരക്ക്. 400 രൂപയാണ് വര്‍ധിച്ചത്. 63920 ആയിരുന്നു മുന്‍നിരക്ക്. കഴിഞ്ഞ ദിവസം പവന് 240 രൂപ കുറഞ്ഞത്, നിരക്ക് കുറയുന്നതിന്റെ സൂചനയായി കണ്ട ഉപഭോക്താക്കളുടെ പ്രതീക്ഷകളാണ് ഇതോടെ തകിടം മറിഞ്ഞത്. ഗ്രാമിനും നിരക്ക് വര്‍ധിച്ചു. ഇന്ന് 8040 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം 7990 രൂപയായിരുന്നു വില. ഇന്ന് 50 രൂപയാണ് വര്‍ധിച്ചത്.

ആദ്യ മൂന്ന് ദിവസങ്ങളില്‍ രേഖപ്പെടുത്തിയ 63,520 രൂപയാണ് ഈ മാസത്തിലെ കുറഞ്ഞനിരക്ക്. എന്നാല്‍ മാര്‍ച്ച് നാലിന് സ്വര്‍ണവില വീണ്ടും 64,000 പിന്നിട്ടു. അന്ന് 64,080 രൂപയിലാണ് വ്യാപാരം പുരോഗമിച്ചത്. അഞ്ചിന് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. 64,520 രൂപ. എന്നാല്‍ മാര്‍ച്ച് ആറിന് നേരിയ ഇടിവുണ്ടായി. അന്ന് സ്വര്‍ണവില 64,160 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം ഇത് 63,920 ആയി കുറയുകയും ചെയ്തു. എന്നാല്‍ നിരക്ക് വീണ്ടും മുന്നോട്ടുതന്നെയെന്ന സൂചനയാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Read Also : Virtual Credit Cards: വെർച്വൽ ക്രെഡിറ്റ് കാർഡുകൾ സുരക്ഷിതമാണോ? ഉപയോഗിക്കുന്നതിനു മുൻപ് ഇക്കാര്യങ്ങൾ അറിയാം

മെക്‌സിക്കോയെയും, കാനഡയെയും ലക്ഷ്യം വച്ച് യുഎസ് പ്രഖ്യാപിച്ച തീരുവ നയം നടപ്പാക്കുന്നത്‌ നീട്ടിവച്ചത് സ്വര്‍ണവില കുറയ്ക്കുമോ എന്നതിലായിരുന്നു ആകാംക്ഷ. ‘തീരുവ യുദ്ധം’ യുഎസിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും, പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്നുമായിരുന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. പിന്നാലെയാണ് ഏപ്രില്‍ രണ്ട് വരെ തീരുവ പ്രഖ്യാപനം നടപ്പാക്കുന്നത് നീട്ടിവച്ചത്. തീരുവനയം ഓഹരിവിപണിയെയും ബാധിച്ചിരുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നതും സ്വര്‍ണവില കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും നടന്നില്ല. 86.90 എന്ന നിലയിലേക്കാണ് കഴിഞ്ഞ ദിവസം മൂല്യം ഉയര്‍ന്നത്. സ്വര്‍ണവില വരും ദിവസങ്ങളിലെങ്കിലും കുറയുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാര്‍. നിലവിലെ വില സാധാരണക്കാരന് താങ്ങാനാകുന്നതല്ല. വിവാഹ സീസണ്‍ അടക്കം അടുത്തുവരികയാണ്. ഈ സാഹചര്യത്തിലെ നിരക്കില്‍ നേരിയ വര്‍ധനവുണ്ടാകുന്നതുപോലും ഉപഭോക്താവിന് ഏറെ ഞെട്ടലാണ് സമ്മാനിക്കുന്നത്.