5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate : നാല് ദിവസത്തെ ‘വിശ്രമ’ത്തിന് ശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ്; ഇന്നത്തെ നിരക്ക് ഇതാ

Gold Price Today 8th January 2025 : ജൂണ്‍ നാലിന് പവന് 57,720 രൂപയിയിലെത്തിയിരുന്നു. അന്ന് 320 രൂപയാണ് കുറഞ്ഞത്. ജൂണ്‍ നാലിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 7,215 രൂപയിലാണ് വ്യാപാരം പുരോഗമിച്ചത്. ജൂണ്‍ നാല് മുതല്‍ ഏഴ് വരെ നിരക്കില്‍ മാറ്റമില്ലാതെ തുടര്‍ന്നു. നാല് ദിവസത്തെ 'വിശ്രമ'ത്തിന് ശേഷമാണ് ഇന്ന് നിരക്ക് വര്‍ധിച്ചത്. ജനുവരിയിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിച്ചു. തുടര്‍ന്നാണ് ജൂണ്‍ നാലിന് ഇടിവ് സംഭവിച്ചത്

Kerala Gold Rate : നാല് ദിവസത്തെ ‘വിശ്രമ’ത്തിന് ശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ്; ഇന്നത്തെ നിരക്ക് ഇതാ
ഇന്നത്തെ സ്വര്‍ണവില Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 08 Jan 2025 10:13 AM

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് പവന് 57,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നേരത്തെ 57,720 രൂപയായിരുന്നു നിരക്ക്. 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7225 രൂപയിലെത്തി. 7215 ആയിരുന്നു മുന്‍നിരക്ക്. ജൂണ്‍ നാലിന് പവന് 57,720 രൂപയിലെത്തിയിരുന്നു. അന്ന് 320 രൂപയാണ് കുറഞ്ഞത്. ജൂണ്‍ നാലിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 7,215 രൂപയിലാണ് വ്യാപാരം പുരോഗമിച്ചത്. ജൂണ്‍ നാല് മുതല്‍ ഏഴ് വരെ നിരക്കില്‍ മാറ്റമില്ലാതെ തുടര്‍ന്നു. നാല് ദിവസത്തെ ‘വിശ്രമ’ത്തിന് ശേഷമാണ് ഇന്ന് നിരക്ക് വര്‍ധിച്ചത്. ജനുവരിയിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിച്ചു. തുടര്‍ന്നാണ് ജൂണ്‍ നാലിന് ഇടിവ് സംഭവിച്ചത്.

ജനുവരിയിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്‌ 1280 രൂപയുടെ വര്‍ധനവായിരുന്നു. ജനുവരി ഒന്നിന്‌ ഒരു പവന്‍ സ്വര്‍ണത്തിന് 57,200 രൂപയാണ് രേഖപ്പെടുത്തിയത്. ജനുവരി ജനുവരി മൂന്നിന് 58000 പിന്നിട്ടു. അന്ന് 58080 രൂപയിലാണ് വ്യാപാരം പുരോഗമിച്ചത്. മൂന്നാഴ്ചയ്ക്ക് ശേഷമാണ്‌ പവന് വീണ്ടും 58000 രൂപയ്ക്ക് മുകളിലെത്തിയത്‌

ഇസ്രയേല്‍-ഗാസ, യുക്രെയ്ന്‍ റഷ്യ തുടങ്ങിയ സംഘര്‍ഷങ്ങള്‍, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകര്‍ച്ച അന്താരാഷ്ട്ര തലത്തിലെ വില വര്‍ധനവ്‌ തുടങ്ങിയവയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. രൂപയുടെ മൂല്യത്തകര്‍ച്ച ഇറക്കുമതിച്ചെലവ് വര്‍ധിപ്പിച്ചു. ഇത് സ്വര്‍ണ വില വര്‍ധിക്കുന്നതിനും കാരണമായി. രാജ്യാന്തര തലത്തിലടക്കം സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കാണുന്നത്. ഈ ഖ്യാതിയും സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായതായി പറയുന്നു.

വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ വിദേശനാണയ ശേഖരത്തിലേക്ക് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നത് തുടരുകയാണെങ്കില്‍ അതും സ്വര്‍ണ വില വര്‍ധിക്കുന്നതിന് കാരണമാകും. യുഎസ് ഫെഡറര്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുത്തനെ കുറയ്ക്കില്ലെന്നും, യുഎസിലെ ട്രഷറി ബോണ്ട് യീല്‍ഡിന്റെ മുന്നേറ്റം സ്വര്‍ണവില വകൂടുന്നതിന് തടസം സൃഷ്ടിക്കുമെന്നും വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍ ഈ മാസം ചുമതലയേല്‍ക്കുന്ന നിയുക്ത യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തികനയങ്ങളും അപ്രതീക്ഷിത സ്വര്‍ണവില വര്‍ധനവിന് കാരണമാകുന്നുവെന്നാണ് നിരീക്ഷണം.

Read Also : ആധാര്‍ കാര്‍ഡുണ്ടോ കയ്യില്‍? ഗ്യാരണ്ടിയില്ലാതെ വായ്പ ലഭിക്കും; കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യം ആര്‍ക്കെല്ലാം

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ കുറയ്ക്കല്‍ സ്വര്‍ണവിലയെ സ്വാധീനിച്ച ഒരു ഘടകമായിരുന്നു. ദേശീയതലത്ത് 36 ശതമാനവും സംസ്ഥാനത്ത് 26 ശതമാനവും കഴിഞ്ഞ വര്‍ഷം വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്‌. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തില്‍ നിന്ന് ഒമ്പത് ശതമാനത്തോളം കുറച്ചിരുന്നു. ഇത്‌ സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ടാകാന്‍ പ്രയോജനപ്പെട്ടു

ജനുവരിയിലെ ഇതുവരെയുള്ള സ്വര്‍ണനിരക്ക്‌

  1. ജനുവരി 1: 57,200 രൂപ
  2. ജനുവരി 2:57,440 രൂപ
  3. ജനുവരി 3: 58,080 രൂപ
  4. ജനുവരി 4: 57,720 രൂപ
  5. ജനുവരി 5: 57,720 രൂപ
  6. ജനുവരി 6: 57,720 രൂപ
  7. ജനുവരി 7: 57,720 രൂപ
  8. ജനുവരി 8: 57,800 രൂപ

ഡിസംബറിലെ നിരക്ക്‌

  1. ഡിസംബര്‍ 1: 57,200
  2. ഡിസംബര്‍ 2: 56,720
  3. ഡിസംബര്‍ 3: 57,040
  4. ഡിസംബര്‍ 5: 57,120
  5. ഡിസംബര്‍ 6: 56,920
  6. ഡിസംബര്‍ 8: 56,920
  7. ഡിസംബര്‍ 9: 57,040
  8. ഡിസംബര്‍ 10: 57,640
  9. ഡിസംബര്‍ 11: 58,280
  10. ഡിസംബര്‍ 13: 57,840
  11. ഡിസംബര്‍ 14: 57,120
  12. ഡിസംബര്‍ 17: 57,200
  13. ഡിസംബര്‍ 18: 57,080
  14. ഡിസംബര്‍ 19: 56,560
  15. ഡിസംബര്‍ 21: 56,800
  16. ഡിസംബര്‍ 24: 56,720
  17. ഡിസംബര്‍ 25: 56,800
  18. ഡിസംബര്‍ 26: 57,000
  19. ഡിസംബര്‍ 27: 57,080
  20. ഡിസംബര്‍ 30: 57,200
  21. ഡിസംബര്‍ 31: 56880